Panchayat:Repo18/vol2-page0861

From Panchayatwiki

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - തൊഴിൽകാർഡ് പുതുക്കി വിതരണം ചെയ്യുന്നതിന് നിർദ്ദേശം നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ) നം. 1246/2013/തസ്വഭവ TVPM, dt, 09-05-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - തൊഴിൽകാർഡ് പുതുക്കി വിതരണം ചെയ്യുന്നതിന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 13-12-2012-ലെ 3493/ഇ.ജി.എസ്. 2/10/സി.ആർ.ഡി. നമ്പർ കത്ത്. (2) 04-10-2012-ലെ സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ 12-ാമത്തെ യോഗതീരുമാനം ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 വർഷം പൂർത്തീകരിച്ച് 3-ാം ഘട്ട ജില്ലകൾ പുതുക്കിയ തൊഴിൽ കാർഡുകൾ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പരാമർശം (2)-ലെ തീരു മാന പ്രകാരം പരാമർശം (1)-ൽ മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയിൽ 5 വർഷം പൂർത്തീകരിച്ച 3-ാം ഘട്ട ജില്ലകൾ, നിലവിൽ 1-ാം ഘട്ട ജില്ലകൾ പുതുക്കി വിത രണം ചെയ്തിട്ടുള്ള തൊഴിൽ കാർഡിന്റെ മാതൃകയിൽ പുതിയ തൊഴിൽ കാർഡുകൾ തൊഴിലാളികൾക്ക് വിതരണം ചെയ്യുവാൻ നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ടി കാർഡിൽ നിർബന്ധമായും ആധാർ നമ്പർ ഉൾപ്പെടുത്തേണ്ടതും നമ്പർ ലഭ്യമാക്കാത്ത കുടുംബങ്ങൾ ആധാർ എൻറോൾമെന്റ് നമ്പർ ഉപയോഗിക്കേണ്ടതുമാണ്. 12-ാം പഞ്ചവത്സര പദ്ധതി - സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാർഗ്ഗരേഖ - ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി 25,000/- രൂപയിൽ നിന്നും 50,000/-രൂപയായി വർദ്ധിപ്പിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്.) നം. 172/2013/തസ്വഭവ TVPM, dt. 14-05-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - 12-ാം പഞ്ചവത്സര പദ്ധതി - സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാർഗ്ഗരേഖ - ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി 25,000/- രൂപയിൽ നിന്നും 50,000/- രൂപയായി വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 29-09-2012-ലെ സ.ഉ.(എം.എസ്.) നം. 248/2012/തസ്വഭവ (2) 09-05-2013-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗത്തിന്റെ ഇനം നം. 3.9 തീരുമാനം. ഉത്തരവ് പരാമർശം (1) ഉത്തരവിലെ മാനദണ്ഡങ്ങൾ പ്രകാരം ഇരുപത്തി അയ്യായിരം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കും ബി.പി.എൽ. ലിസ്റ്റിലുള്ളവർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആനു കൂല്യങ്ങൾ നൽകാവുന്നതാണ്. എന്നാൽ നാമമാത്രമായ പെൻഷൻ ലഭിക്കുന്നവർക്ക്, പെൻഷൻ ലഭിക്കുന്നു എന്ന കാരണത്താൽ, ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പരാമർശം (3)-ലെ സംസ്ഥാനതല കോ-ഓർഡി നേഷൻ സമിതിയുടെ തീരുമാനപ്രകാരം നാമമാത്രമായ പെൻഷൻ ഉൾപ്പെടെ വാർഷിക വരുമാനം അമ്പ തിനായിരം രൂപവരെ ഉള്ളവരെ ബി.പി.എൽ ആയി കണക്കാക്കി ആനുകൂല്യങ്ങൾ നൽകുന്നതിന് അംഗീ കാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം (1)-ലെ ഉത്തരവ് ഇപ്രകാരം പരിഷ്ക്കരിച്ച് നിലനിർത്തുന്നു. 12-ാം പഞ്ചവത്സരപദ്ധതി ആസൂത്രണ മാർഗ്ഗരേഖ - സാങ്കേതിക അനുമതി നൽകുന്നതു സംബന്ധിച്ച അപ്പീലുകൾ തീർപ്പുകൽപ്പിക്കുന്നതിന് സംസ്ഥാനതല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്.) നം. 174/2013/തസ്വഭവ TVPM, dt. 14-05-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - 12-ാം പഞ്ചവത്സരപദ്ധതി ആസൂത്രണ മാർഗ്ഗരേഖ - സാങ്കേതിക അനുമതി നൽകുന്നതു സംബന്ധിച്ച അപ്പീലുകൾ തീർപ്പുകൽപ്പിക്കുന്നതിന് സംസ്ഥാനതല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.