Panchayat:Repo18/vol2-page0857

From Panchayatwiki

സാമുഹ്യക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച മാതൃകാ അംഗൻവാടികൾ സ്ഥാപിക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥലം അനുവദിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ആർ.സി.) വകുപ്പ്, സഉ(സാധാ) നം. 956/2013/തസ്വഭവ TVPM, dt, 08-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സാമൂഹ്യക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മാതൃകാ അംഗൻവാടികൾ സ്ഥാപിക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥലം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 4-7-12-ലെ 3.25 നമ്പർ തീരുമാനം ഉത്തരവ് സാമൂഹ്യക്ഷേമവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച മാതൃകാ അംഗൻവാടികൾ സ്ഥാപിക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതോ, അവയിൽ നിക്ഷിപ്തമായതോ ആയ ഭൂമി വ്യവസ്ഥകൾ ലംഘിക്കാതെ സാമൂഹ്യക്ഷേമ വകുപ്പിന് താൽക്കാലികമായി കൈമാറുന്നതിനും നിർമ്മാണം പൂർത്തിയായശേഷം തിരികെയെടുത്ത് മെയ്ക്കന്റനൻസ് നടത്തുകയും ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - തൊഴിലാളികളെ ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ (സാധാ) നം. 992/2013/തസ്വഭവ TVPM, dt. 11-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - തൊഴിലാളികളെ ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറ പ്പെടുവിക്കുന്നു. ഉത്തരവ് സംസ്ഥാനം നേരിടുന്ന അതികഠിനമായ ചൂടും വരൾച്ചയും ഇതിനെ തുടർന്ന് സൂര്യാഘാതം മൂലം ഉണ്ടാകാനിടയുള്ള പ്രയാസങ്ങളും കണക്കിലെടുത്ത് ഏപ്രിൽ 11 മുതൽ 30 വരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്ന തൊഴിലാളികളെ അവർക്ക് നിർദ്ദേശിച്ചിട്ടുള്ള തൊഴി ലിന്റെ അളവിനെ ബാധിക്കാത്ത തരത്തിൽ ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ യന്ത്രസാമഗ്രികൾ ലേലം ചെയ്യുന്നതിനുള്ള അധികാരം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(ആർ.ടി) നം. 986/2013/തസ്വഭവ TVPM, dt. 11-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ യന്ത്രസാമഗ്രി കൾ ലേലം ചെയ്യുന്നതിനുള്ള അധികാരം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ 22-02-2013-ലെ ഡിബി2/1330/2013/സി.ഇ./തസ്വഭവ നമ്പർ കത്ത്. ഉത്തരവ് വാഹനങ്ങൾ ഒഴികെയുള്ള, കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമാകുന്ന യന്ത്രസാമഗ്രികൾ നടപടി ക്രമങ്ങൾ പാലിച്ച് ലേലം ചെയ്ത് വിൽക്കുന്നതിനുള്ള അധികാരം അതാത് തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾക്കുതന്നെ നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ നിയമിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 1044/2013/തസ്വഭവ TVPM, dt. 19-04-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - ഗ്രാമപഞ്ചായത്തുകളിൽ നിയമിക്കുന്ന ടെക്സനിക്കൽ അസി സ്റ്റന്റുമാരുടെ യോഗ്യതയിൽ ഇളവ് അനുവദിച്ച് ഉത്തരവു പുറപ്പെടുവിക്കുന്നു.