Panchayat:Repo18/vol2-page0851

From Panchayatwiki

ഏറ്റെടുക്കാൻ അപേക്ഷിക്കുന്നതെങ്കിൽ വേതനം പറ്റുന്ന സ്ഥിരമായ സാങ്കേതിക വിദഗ്ദ്ധർ എന്നിവ ഉണ്ടായിരിക്കണം. (11) അപേക്ഷിക്കുന്ന പ്രവർത്തനമേഖലയിൽ മുൻകാല പ്രവർത്തനപരിചയവും അത് വിജയ കരമായി ചെയ്തിട്ടുണ്ടെന്നുള്ള ട്രാക്ക് റെക്കോർഡും ഉള്ള ഏജൻസികൾക്ക് മാത്രമേ അപേക്ഷ സമർപ്പി ക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. പ്ലാന്റുകളും മെഷീനറികളും സ്ഥാപിച്ചിട്ടുണ്ടെന്ന് അപേക്ഷയിൽ രേഖപ്പെടുത്തുന്നവർ അവയുടെ പ്രവർത്തനക്ഷമത കൂടി വ്യക്തമാക്കേണ്ടതാണ്. (12) സംസ്ഥാനവ്യാപകമായി പ്രവർത്തനം നടത്താൻ അല്ലെങ്കിൽ വിവിധ ജില്ലകളിൽ പ്രവർത്തനം നടത്താൻ അനുമതിക്കായി അപേക്ഷിക്കുമ്പോൾ അത്തരം ഏജൻസികൾ അവയ്ക്കുള്ള ജില്ലാ തല-പ്രാദേശികതല സംഘടനാ സംവിധാനത്തെക്കുറിച്ചും, സാങ്കേതിക സംവിധാനത്തെക്കുറിച്ചും, മാനേ ജ്മെന്റ് സംവിധാനത്തെക്കുറിച്ചും വിശദമാക്കേണ്ടതാണ്. (13) ഒരു ഏജൻസി ഏതെങ്കിലും ഒരു പ്രവർത്തനം ഏറ്റെടുക്കുവാനായി അപേക്ഷിക്കുമ്പോൾ അവർ അപേക്ഷിക്കുന്ന പ്രവർത്തനമേഖലയിൽ മുൻപരിചയം ഉണ്ടായിരിക്കണം. അപ്ഡേറ്റ് ടെക്സനോളജി ഉപയോഗപ്പെടുത്തുന്നവരായിരിക്കണം, നടത്താനുദ്ദേശിക്കുന്ന പ്രവർത്തനം cost effective ആയിരിക്കണം. അതായത് കുറഞ്ഞ ചെലവിൽ ചെയ്യാൻ കഴിയണം. (14) സാമ്പത്തികശേഷിയുള്ളതും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്നവയുമായ ഏജൻസി കൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. (15) താഴെ പറയുന്ന മാനദണ്ഡങ്ങളും അവയ്ക്ക് നൽകുന്ന വെയിറ്റേജ് അനുസരിച്ചുള്ള മാർക്കും പരിഗണിച്ചായിരിക്കും അക്രഡിറ്റേഷൻ നൽകുക. • പ്രവർത്തന കാലദൈർഘ്യം • ഏജൻസിയുടെ പ്രവർത്തനത്തിലെ ജനകീയ സ്വഭാവം, ജനാധിപത്യരീതി • ഭൗതിക സൗകര്യങ്ങൾ • മാനേജ്മെന്റ് സംവിധാനം, വൈദഗ്ദദ്ധ്യം • രേഖകളുടെ സൂക്ഷിപ്പ്, പരിശോധനയ്ക്ക് വിധേയമാക്കൽ സമർപ്പിക്കുന്ന രേഖകളുടെ കൃത്യത, സാധുത • സാമ്പത്തികസ്ഥിതി, ശേഷി നടത്തിവരുന്ന സന്നദ്ധ സേവനങ്ങൾ (ഫണ്ട് സ്വീകരിക്കാതെ നടത്തുന്ന സന്നദ്ധ പ്രവർത്ത നങ്ങൾ) • ഓഫീസ് സംവിധാനവും വേതനം കൈപ്പറ്റുന്ന ജീവനക്കാരും • നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം, വൈദഗ്ദ്ധ്യം • സാങ്കേതിക വിദഗ്ദദ്ധർ - വേതനം കൈപ്പറ്റുന്ന സ്ഥിരം വിദഗ്ദ്ധർ, മറ്റുള്ള വിദഗ്ദദ്ധർ അപേക്ഷിക്കുന്ന മേഖലയിലുള്ള മുൻകാല പ്രവൃത്തി പരിചയം (Experience) കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ മികവ് (Track Record) പ്രവർത്തനങ്ങളുടെ ഗുണമേൻമ സ്ഥാപിച്ച പ്ലാന്റ്, മെഷീനറി എന്നിവയുടെ പ്രവർത്തന ശേഷി, സമയബന്ധിതമായ നിർവ്വഹണം. പണമിടപാടുകളിലെ സുതാര്യത, കൃത്യത നടത്തുന്ന പ്രവർത്തനങ്ങളുടെ സാമൂഹ്യനേട്ടം • കോസ്റ്റ് എഫിഷ്യൻസി, കുറഞ്ഞ ചെലവ • വാഗ്ദ്ധാനം ചെയ്യുന്ന ഗ്യാരണ്ടിയും തുടർ സേവനങ്ങളും • പ്രവർത്തനത്തിലെ സുതാര്യത (v) അക്രഡിറ്റേഷനു വേണ്ടിയുള്ള പരിശോധന നടത്തുന്നതിനുള്ള ശുപാർശ സമർപ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ ഘടന ചുവടെ കൊടുത്തിരിക്കുന്നു. കൺവീനർ - സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ അംഗങ്ങൾ - സ്റ്റേറ്റ പെർഫോർമൻസ് ഓഡിറ്റ് ഓഫീസർ - സെക്രട്ടറി, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് - ഡയറക്ടർ, അർബൻ അഫയേഴ്സ് - ഡയറക്ടർ, പഞ്ചായത്ത് ഇവർക്കു പുറമേ വിഷയമേഖലാ വിദഗ്ദ്ധരായി ഓരോ വിഷയമേഖലയ്ക്കും (ഉദാ: മാലിന്യ സംസ് കരണം, സോളാർ എനർജി, ഗവേഷണം) മൂന്ന് വീതം പേരും ഉണ്ടായിരിക്കണം. അതായത് ഒരു വിഷയ വുമായി ബന്ധപ്പെട്ട ഒരു ഏജൻസിക്ക് അംഗീകാരം നൽകണമോ വേണ്ടയോ എന്ന് പരിശോധിച്ച് ശുപാർശ