Panchayat:Repo18/vol2-page0850

From Panchayatwiki

(iii) ഏജൻസികൾക്കുള്ള അക്രഡിറ്റേഷൻ (എ) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടടുകളുടെ നിർവ്വഹണചുമതല ഏറ്റെടു ക്കാവുന്ന ഏജൻസികൾക്ക് അക്രഡിറ്റേഷൻ നൽകുന്നത് തദ്ദേശസ്വയംഭരണ വകുപ്പായിരിക്കും. (ബി) ഒരിക്കൽ അക്രഡിറ്റേഷൻ നൽകിയാൽ അതിന്റെ പ്രാബല്യം പരമാവധി മൂന്ന് വർഷ മായിരിക്കും. (സി) ഏതൊരു ഏജൻസിയും അക്രഡിറ്റേഷൻ ലഭിക്കുന്നതിന്, ഈ മാർഗ്ഗരേഖയുടെ അനു ബന്ധം 1-ൽ കൊടുത്ത ഫോർമാറ്റിൽ അപേക്ഷയും അതിൽ ആവശ്യപ്പെട്ട പ്രകാരമുള്ള രേഖകളും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. (ഡി.) അക്രഡിറ്റേഷൻ നൽകുന്നതിന്, ഖണ്ഡിക 7(iv)-ൽ പറഞ്ഞ വ്യവസ്ഥകളും മാനദണ്ഡ ങ്ങളും അപേക്ഷയിൽ പറയുന്ന വസ്തുതകളും പരിശോധിച്ച് തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടിരി ᏧᎾ606ᎱᎤo. (ഇ) ഖണ്ഡിക 7(v)-ൽ പറഞ്ഞ സംസ്ഥാനതല കമ്മിറ്റി പരിശോധന നടത്തി (സ്ഥാപന സന്ദർശനം ഉൾപ്പെടെ) നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്ക് നൽകുമ്പോൾ 75 ശത മാനത്തിൽ കുറയാത്ത മാർക്ക് ലഭിക്കുകയും കൂടാതെ അക്രഡിറ്റേഷൻ നൽകാവുന്നതാണെന്ന് ഈ സമിതി ശുപാർശ ചെയ്യുകയും ചെയ്യുന്ന ഏജൻസികൾക്ക് മാത്രമേ അക്രഡിറ്റേഷൻ നൽകുകയുള്ളൂ. (എഫ്) മുൻകാലങ്ങളിൽ ഏതെങ്കിലും സർക്കാർ വകുപ്പുകളോ സർക്കാർ ഏജൻസികളോ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ഏജൻസിക്കും അക്രഡിറ്റേഷൻ നൽകാവുന്നതല്ല. (ജി) അക്രഡിറ്റേഷൻ ലഭിച്ച ഒരു ഏജൻസിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ടാൽ ഏതവസരത്തിലും അക്രഡിറ്റേഷൻ റദ്ദാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് അധികാരമുണ്ടായിരിക്കുന്ന താണ്. കൂടാതെ പ്രസ്തുത ഏജൻസിമുലം പൊതു പണത്തിന്റെ നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആയതിന്റെ ഉത്തരവാദിത്വം അക്രഡിറ്റഡ് ഏജൻസികൾക്ക് മാത്രമായിരിക്കുന്നതും നഷ്ടം അവരിൽ നിന്ന് ഈടാ ക്കുന്നതുമാണ്. (എച്ച്) അക്രഡിറ്റേഷൻ ലഭിക്കുന്ന ഏതൊരു ഏജൻസിയും (തദ്ദേശ സ്വയംഭരണ വകുപ്പ ആവശ്യപ്പെടുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കരാർ ഉടമ്പടി) തദ്ദേശസ്വയംഭരണ വകുപ്പു മായി കരാർ ഉടമ്പടിയിൽ ഏർപ്പെടേണ്ടതാണ്. (iv) അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും (1) ക്ഷമതയുള്ള രജിസ്ട്രേഷനും അംഗീകൃത ബൈലോയും ഉണ്ടായിരിക്കണം. (2) രജിസ്ട്രേഷൻ ലഭിച്ച് മൂന്ന് വർഷമെങ്കിലും പൂർത്തീകരിച്ചിരിക്കണം. (3) ഏജൻസിക്ക് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാവിധ ലൈസൻസുകളും അനുമതി കളും ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടായിരിക്കണം. (4) ഡയറക്ടർ ബോർഡിൽ/എക്സസിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു കുടുംബത്തിലെ ഒന്നിൽ കൂടു തൽ അംഗങ്ങൾ ഉണ്ടാകാൻ പാടില്ല. (5) എക്സിക്യൂട്ടീവ് കമ്മിറ്റി/ഡയറക്ടർ ബോർഡ് യോഗങ്ങളുടെയും പൊതുയോഗങ്ങളു ടേയും ഹാജർ, മിനിട്സ്, തീരുമാനങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കണം. ബാധക മായ സംഗതികളിൽ അംഗത്വ രജിസ്റ്റർ ഉണ്ടായിരിക്കണം. (6) വരവ്-ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടായിരിക്കണം. ബാധകമായ സംഗതികളിൽ ആദായ നികുതി വകുപ്പിന് രേഖകൾ സമർപ്പിച്ചു വച്ചിരിക്കണം. (Filing of Return). (7) കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ/സർക്കാർ ഏജൻസികളിൽ നിന്നോ/വകുപ്പുകളിൽ നിന്നോ ഫണ്ട് സ്വീകരിച്ച പ്രവർത്തനം നടത്തിയിട്ടുള്ള ഏജൻസി യാണെങ്കിൽ അക്കാര്യം അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം. (8) കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ/സർക്കാർ ഏജൻസികളിൽ നിന്നോ/വകുപ്പുകളിൽ നിന്നോ ഫണ്ട് സ്വീകരിച്ച പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഫണ്ട് നൽകിയ സ്ഥാപന മേധാവിയിൽ നിന്ന്/വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് ചെയ്ത പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഒരു അഭിപ്രായപ്രതം (ഈ മാർഗ്ഗരേഖയുടെ അനുബന്ധം 2-ൽ നൽകിയിട്ടുള്ള മാതൃക യിൽ) അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. (9) എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സുലേഖ സോഫ്റ്റ്വെയറിൽ ലിങ്ക് നൽകി അതിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. (10) അപേക്ഷിക്കുന്ന ഏജൻസിക്ക്, അപേക്ഷിക്കുന്ന പ്രകാരമുള്ള പ്രവർത്തനം ഏറ്റെടുത്ത് നടത്താൻ വേണ്ട ഓഫീസ്-സ്ഥാപന ഭൗതിക സൗകര്യം, മാനേജ്മെന്റ് സംവിധാനം, വേതനം പറ്റുന്ന സ്ഥിരമായ ഉദ്യോഗസ്ഥർ, സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രവർത്തനമാണ്.