Panchayat:Repo18/vol2-page0849

From Panchayatwiki

(സി.) ഏറ്റെടുത്ത പ്രവൃത്തി നേരിട്ട് ചെയ്യണം. ബിനാമി കരാർ (കോൺട്രാക്ടർക്ക് പ്രവൃത്തി ഏൽപിച്ചുകൊടുക്കൽ) പാടില്ല. (ഡി) വരവ്-ചെലവ് കണക്കുകൾ, സാധനസാമഗ്രികൾ വാങ്ങിയതിന്റേയും ഉപയോഗിച്ചതി ന്റേയും കണക്കുകൾ, തൊഴിലാളികളെ പണിയെടുപ്പിച്ചതിന്റെ മസ്റ്റർ റോൾ എന്നിവ പ്രത്യേകമായി എഴുതി സൂക്ഷിക്കുകയും പ്രവൃത്തി പൂർത്തീകരിച്ചുകഴിഞ്ഞാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിർവ്വഹണ ഉദ്യോഗസ്ഥന് സമർപ്പിക്കുകയും വേണം. (ഇ) വരവ്-ചെലവ് കണക്കുകൾ സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അവത രിപ്പിക്കണം, ചർച്ച ചെയ്യണം, അംഗീകരിക്കണം. അംഗീകരിച്ച യോഗത്തിന്റെ മിനിടസ് തദ്ദേശസ്വയംഭരണ സ്ഥാപന നിർവ്വഹണ ഉദ്യോഗസ്ഥനു നൽകണം. (എഫ്) ഗുണഭോക്ത്യ സമിതിക്ക് ബാധകമായ കരാർ വ്യവസ്ഥകളിലെ മറ്റെല്ലാ വ്യവസ്ഥകളും പാലിക്കണം. 7. അക്രഡിറ്റഡ് ഏജൻസികളുടെ വ്യവസ്ഥകൾ (i) ഈ മാർഗ്ഗരേഖ പ്രകാരമുള്ള വ്യവസ്ഥകൾക്ക് വിധേയമായി അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള ഏജൻസികളെ, ഓരോ ഏജൻസിക്കും നൽകിയിട്ടുള്ള അക്രഡിറ്റേഷൻ ഉത്തരവിൽ പറഞ്ഞ വ്യവസ്ഥ കൾക്ക് വിധേയമായി താഴെ പറയും പ്രകാരമുള്ള മൂന്ന് വിഭാഗത്തിൽപ്പെട്ട പ്രവർത്തനങ്ങൾ ഏൽപിക്കാവു (YΥ)(O)O6ΥY). (എ.) ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ (Low Cost Technology) ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ (പി.ഡബ്ല്യ.ഡി.ഡാറ്റയും ഷെഡ്യൂളും ഉപയോഗിച്ച് തയ്യാറാക്കുന്ന എസ്റ്റിമേറ്റ് പ്രകാരമുള്ള സാധാരണ മരാമത്ത് പ്രവൃത്തികൾ ഏൽപിക്കാവുന്നതല്ല. മാത്രമല്ല പി.ഡബ്ല്യ.ഡി. ഡാറ്റ പ്രകാരവും ലോ കോസ്റ്റ് ടെക്സനോളജി പ്രകാരവും എസ്റ്റിമേറ്റുകൾ തയ്യാറാക്കി താരതമ്യം ചെയ്ത ചെലവ് കുറവാണെ ങ്കിൽ മാത്രമേ ഏൽപിക്കാവു). (ബി) തദ്ദേശഭരണ സ്ഥാപനങ്ങളുടെയോ സർക്കാർ-പൊതുമേഖലാ ഏജൻസികളുടെയോ ഉദ്യോഗസ്ഥ സ്ഥാപന സാങ്കേതിക വൈദഗ്ദദ്ധ്യം ഉപയോഗിച്ച ചെയ്യാൻ കഴിയാത്ത പ്രവർത്തനങ്ങൾ. ഉദാ ഹരണമായി മാലിന്യസംസ്കരണം, സോളാർ എനർജി, ബയോഗ്യാസ് തുടങ്ങിയ മേഖലകളിലെ പ്രവർത്ത നങ്ങൾ, (സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സർക്കാർ-പൊതുമേഖലാ ഏജൻസികളുടെ യോ നിലവിലുള്ള സംവിധാനം വഴി ചെയ്യാൻ കഴിയാത്തതും, പ്രത്യേക സംഘടന-സ്ഥാപന സംവിധാന ങ്ങൾ ആവശ്യമുള്ളതും പ്രത്യേക സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ളതുമായി സേവന പ്രവർത്തനങ്ങൾ (Services). ഉദാഹരണമായി പഠനങ്ങൾ, ഗവേഷണങ്ങൾ, ഇൻവെസ്റ്റിഗേഷൻ, ഡോക്യുമെന്റേഷൻ പ്രത്യേക സാങ്കേതിക വൈദഗ്ദ്ധ്യം ലഭ്യമാക്കുന്ന തൊഴിൽ പരിശീലനങ്ങൾ, മാനസികവൈകല്യമുള്ളവരുടെ പുന:രധി വാസം മുതലായവ. പ്രൊക്യുർമെന്റ് മാർഗ്ഗരേഖയിൽ സേവനങ്ങളുടെ പ്രൊകൃർമെന്റ് സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതുപ്രകാരം 5 ലക്ഷം രൂപയ്ക്കുമുകളിൽ വരുന്ന സേവനങ്ങളുടെ പ്രൊകൃർമെന്റ് QCBS രീതി അനുസരിച്ചാണ് ചെയ്യേണ്ടത്. 2 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയ്ക്കുള്ള സേവനങ്ങളുടെ പ്രൊകൃർമെന്റ് FBS (Fixed BudgetSelection) രീതി അനുസരിച്ചോ അല്ലെങ്കിൽ LCS (Least CostSelection) രീതി അനുസരിച്ചോ ആണ് ചെയ്യേണ്ടത്. അതുകൊണ്ട് 2 ലക്ഷത്തിൽ താഴെ തുകക്കുള്ള സേവനങ്ങളുടെ പ്രൊകൃർമെന്റ് മാത്രമേ നേരിട്ട് അക്രഡിറ്റഡ് ഏജൻസികളെ ഏൽപിക്കാവൂ. രണ്ട് ലക്ഷ ത്തിന് മുകളിലുള്ള സേവനങ്ങളുടെ പ്രൊകൃർമെന്റ്, മാർഗ്ഗരേഖയിൽ പറഞ്ഞ പ്രകാരം LCS/FBS/QCBS രീതിയിൽ നടത്തേണ്ടതാണ്. (ii) അക്രഡിറ്റഡ് ഏജൻസികളെ നിർവ്വഹണചുമതല ഏൽപിക്കുന്നതിനുമുമ്പ് നിർവ്വഹണ ഉദ്യോ ഗസ്ഥൻ/തദ്ദേശസ്വയംഭരണ സ്ഥാപനം പരിശോധിക്കേണ്ട കാര്യങ്ങൾ. (എ) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ/സർക്കാർ ഏജൻസികളുടെ/പൊതുമേഖലാ സ്ഥാപ നങ്ങളുടെ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ നിലവിലുള്ള സംവിധാനം വഴി ചെയ്യാൻ കഴിയുന്ന പ്രവർത്ത നമല്ല എന്ന് ഉറപ്പുവരുത്തണം. (ബി) ഈ മാർഗ്ഗരേഖ പ്രകാരം അക്രഡിറ്റേഷൻ ലഭിച്ച ഏജൻസിയാണെന്നും കരാറിലേർപ്പെ ടുന്ന സമയത്ത് ഏജൻസിക്ക് ക്ഷമതയുള്ള (അക്രഡിറ്റേഷൻ കാലാവധിയുടെ പ്രാബല്യം കഴിയാത്ത) അക്രഡിറ്റേഷൻ ഉണ്ടെന്നും ഉറപ്പുവരുത്തണം. (സി) ലഭിച്ച അക്രഡിറ്റേഷൻ പ്രകാരം ഏജൻസിക്ക, ഏൽപിക്കാനുദ്ദേശിക്കുന്ന പ്രവൃത്തി/ പ്രവർത്തനം ഏറ്റെടുക്കാൻ അനുവാദമുണ്ടോ എന്നും കൂടാതെ പ്രസ്തുത പ്രദേശത്ത് അത്തരം പ്രവർത്തനം എറ്റെടുക്കാൻ അനുവാദമുണ്ടോ എന്നും പരിശോധിക്കണം.