Panchayat:Repo18/vol2-page0846

From Panchayatwiki

പരാമർശം: (1) സ.ഉ (എം.എസ്) നം 207/2009/തസ്വഭവ തീയതി 07-11-2009. (2) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 19-3-2013-ലെ 2.2 നമ്പർ തീരുമാനം. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനം eિy2ી അനുവദിക്കുകയോ തദ്ദേശസ്വയംഭരണ സ്ഥാപനം നൽകുന്ന ധനസഹായം വിനിയോഗിച്ച് ഗുണഭോക്താവ് ഭൂമി വാങ്ങുകയോ ഭവനനിർമ്മാണത്തിന് ധനസഹായം നൽകുകയോ ചെയ്യുന്ന അവസരത്തിൽ അനുവദിക്കുന്ന വീടിന്റെ/സ്ഥലത്തിന്റെ അന്യാധീനപ്പെടുത്തലും കൈമാറ്റവും 10 വർഷത്തേയ്ക്ക് ഒഴിവാക്കുന്നതിന് ഒരു കരാർ പ്രതം ഗ്രാമപഞ്ചായത്തിന്റെ/നഗരസഭ യുടെ സെക്രട്ടറിയുടെ പേരിൽ എഴുതി സബ്ദ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന് പരാമർശം (1) പ്രകാരം മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഭവന നിർമ്മാണ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കൾ 12 വർഷത്തേയ്ക്ക് വസ്തതു കൈമാറ്റം ചെയ്യുകയില്ലെന്ന് രജിസ്ട്രേഷൻ നടത്തുന്നത് മൂന്നാം ഗഡു വിതരണം ചെയ്യുന്നതിന് മുമ്പായി മതിയാകു മെന്ന് തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപകരണങ്ങൾ നൽകുന്നതിനുള്ള ആവശ്യകതാ നിർണ്ണയക്യാമ്പ് - സബ്സിഡി മാർഗ്ഗരേഖ ഭേദഗതി ചെയ്തതു സംബന്ധിച്ച് ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നം. 125/2013/തസ്വഭവTVPM, dt. 26-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി - സബ്സിഡി മാർഗ്ഗരേഖ - ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപകരണങ്ങൾ നൽകുന്നതിനുള്ള ആവശ്യകതാ നിർണ്ണയക്യാമ്പ് - സബ്സിഡി മാർഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 29-09-2012-ലെ സ.ഉ. (എം.എസ്) നം. 248/12/തസ്വഭവ. (2) 19-03-2013-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 3.18 നമ്പർ തീരുമാനം. ഉത്തരവ് പരാമർശം (1) ഉത്തരവിലെ ഖണ്ഡിക 5 പിരിവ് 5.4(2) പ്രകാരം ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് നൽകുന്നതിനുള്ള ഉപകരണങ്ങളുടെ ആവശ്യകത നിർണ്ണയിക്കുന്നതിന് ത്രിതല പഞ്ചായ ത്തുകൾക്ക് വേണ്ടി ബ്ലോക്ക് തലത്തിൽ "ഉപകരണ ആവശ്യകതാ നിർണ്ണയക്യാമ്പ’ നടത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പരാമർശം (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്തുകൾക്ക് വേണ്ടി വികലാംഗർക്ക് ഉപകരണങ്ങൾ നൽകുന്നതിനുള്ള ആവശ്യകതാ നിർണ്ണയക്യാമ്പ ഗ്രാമപഞ്ചായത്ത് തലത്തിൽ നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ക്യാമ്പിന് വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വഹിക്കേണ്ടതാണ്. പരാമർശം (1) -ലെ ഉത്തരവ് ഇപ്രകാരം ഭേദഗതി ചെയ്യുന്നു. ഹോംകോ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻകൂർ തുക (ടഷറിയിൽ നിന്ന് പിൻവലിക്കുന്നതിന് - അനുവാദം നൽകിയതിനെ സംബന്ധിച്ച് ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സ.ഉ.(സാധാ) നം. 876/2013/തസ്വഭവ TVPM, dt. 30-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഹോംകോ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻകൂർ തുക ട്രഷറിയിൽ നിന്ന് പിൻവലിക്കുന്നതിന് - അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (i) സ.ഉ (പി) നം. 177/06/ധന. തിയതി 12-04-2006. (2) 25-03-2013-ലെ 24 നമ്പർ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. ഉത്തരവ് പരാമർശം (1)-ലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥകളുടെയും പരാമർശം (2)-ലെ തീരുമാന ത്തിന്റെയും അടിസ്ഥാനത്തിൽ ഹോംകോ, മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളിൽ