Panchayat:Repo18/vol2-page0845

From Panchayatwiki

12. The procedure for Submitting application, sanctioning pension, maintaining accounts, furnishing reports and appeal will be as in the case of State Pension Schemes for Disabled and Widows respectively. 13. Detailed Rules for IGNOAPS, IGNWPS and IGNDPS will be issued separately. 14. Application forms for the IGNDPS and IGNWPS is given as Annexurell and Ill. 15. The State Pension Schemes for the disabled and widows who are not covered by the IGNDPS and IGNWPS shall continue along with these new pension schemes. e2AIomilcol II - o 2ocol പഞ്ചായത്തുകൾക്ക് പദ്ധതി അക്കൗണ്ടിൽ പണം കൈമാറാനുള്ള പ്രത്യേകാനുമതി - ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(എം.എസ്.) നം.117/2013/തസ്വഭവ TVPM, dt. 23-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജലിനിധി || - പദ്ധതി പഞ്ചായത്തുകൾക്ക് പദ്ധതി അക്കൗണ്ടിൽ പണം കൈമാറാനുള്ള പ്രത്യേകാനുമതി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം; (1) സ.ഉ. (എം.എസ്) നം. 69/2011/ജലവിഭവ വകുപ്പ് തീയതി 09-11-2011. (2) ജലനിധി എക്സസിക്യൂട്ടീവ് ഡയറക്ടറുടെ കത്ത് നം.1100/OP/KRWSA തീയതി 11-03-2013. (3) വികേന്ദ്രീകൃതാസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 19-03-2013-ലെ യോഗ തീരുമാനം ഇനം നമ്പർ 3.15, (4) സ.ഉ (അച്ചടി) നം. 177/2006/ധന വകുപ്പ് തീയതി 12-04-2006-ലെ ഖണ്ഡിക് 6.2(V) & 6.3. ഉത്തരവ് പരാമർശം ഒന്നിലെ ഉത്തരവിൽ സർക്കാർ കേരള റൂറൽ വാട്ടർ സപ്ലെ ആൻഡ് സാനിട്ടേഷൻ പ്രോജക്ട് (ജലനിധി II) അനുമതി നൽകിയിട്ടുണ്ട്. അഞ്ചര വർഷക്കാലം കൊണ്ട് ഇരുന്നുറ് ഗ്രാമപഞ്ചായത്തുകളിൽ 1022 കോടി രൂപയുടെ അടങ്കലിൽ നടപ്പാക്കപ്പെടുന്ന പദ്ധതിയാണിത്. 2011-12-ൽ ഒന്നാം ബാച്ചിൽ 22 ഗ്രാമപഞ്ചായത്തുകളെയും രണ്ടാം ബാച്ചിൽ നടപ്പു വർഷം 68 ഗ്രാമപഞ്ചായത്തുകളെയും നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ നിബന്ധനകളനുസരിച്ച നിർവ്വഹണ ചെലവിന്റെ 75% സംസ്ഥാന സർക്കാരും 15% പ്രോജക്റ്റട ഗ്രാമപഞ്ചായത്തുകളും ബാക്കി 10% ഗുണഭോക്താക്കളും പങ്കിടേണ്ടതാണ്. ഓരോ പ്രോജക്ട് ഗ്രാമപഞ്ചായത്തിന്റെ ശരാശരി പദ്ധതി തുക 5-8 കോടി രൂപയോളം ആയിരിക്കും. കുടി വെള്ള വിതരണം, ശുചിത്വ പരിപാലനം, ഭൂഗർഭജല റീചാർജ്ജിംഗ് പദ്ധതികൾ ഈ പദ്ധതിയുടെ ഘടക ങ്ങളാണ്. 15% ഫണ്ട് ഗ്രാമപഞ്ചായത്തുകൾ പങ്കു വയ്ക്കക്കേണ്ടതുണ്ട്. ഇതേതാണ്ട് ഒരു കോടി രൂപക്ക് മേൽ വരുന്നതാണ്. ജലനിധിയുടെ കരാർ പ്രകാരം ഗ്രാമപഞ്ചായത്തിന്റെ വിഹിതത്തിന്റെ പകുതി പദ്ധതി നിർവ്വ ഹണാരംഭത്തിനുമുമ്പ ഗ്രാമപഞ്ചായത്തിന്റെ ജലനിധി പദ്ധതി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. കൂടാതെ പദ്ധതി ആസൂത്രണ ഘട്ടാരംഭത്തിനുമുമ്പ് കരാർ നിർവ്വഹണസമയത്ത് ടോക്കൺ തുകയായി പത്തു ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഒന്നാം ബാച്ചിലുൾപ്പെട്ട 22 ഗ്രാമപഞ്ചായത്തുകളിൽ ആസൂത്രണ ഘട്ടം കഴി ഞ്ഞിരിക്കുന്നതിനാൽ കുറഞ്ഞത് നാൽപത് ലക്ഷം രൂപ ദേശസാൽകൃത ബാങ്കുകളിൽ ആരംഭിച്ചിട്ടുള്ള പ്രോജക്ട് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതുണ്ട്. ബാച്ച് രണ്ടിൽപ്പെട്ട 68 ഗ്രാമപഞ്ചായത്തുകൾ ഓരോന്നും പ്രാരംഭ നിക്ഷേപമായി പത്തുലക്ഷം രൂപ പദ്ധതി പ്രവർത്തനങ്ങൾക്കായി ഈ സാമ്പത്തിക വർഷം തന്നെ നിക്ഷേപിക്കണം. ഇതിന് പ്രത്യേക അനുമതി സർക്കാർ നൽകണമെന്നാണ് പരാമർശം രണ്ടിലെ കത്തിൽ അപേക്ഷിച്ചിരിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് പരാമർശം മൂന്നിലെ തീരുമാന പ്രകാരം പരാമർശം നാലിലെ ഉത്തരവനു സരിച്ച ജലനിധി പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്ന എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും അവരുടെ ബന്ധ പ്പെട്ട ജലനിധി പ്രോജക്ട് അക്കൗണ്ടിലേക്ക് മുൻകൂറായി പണം നിക്ഷേപിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. ഭവന നിർമ്മാണ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കൾ 12 വർഷത്തേക്ക് വസ്തതു കൈമാറ്റം ചെയ്യാൻ സാദ്ധ്യമല്ലെന്നും, രജിസ്ട്രേഷൻ നടത്തുന്നത് മുന്നാം ഗഡു വിതരണം ചെയ്യുന്നതിന് മുമ്പായി മതിയാകുമെന്നും തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, omo.go. (amooduoo) നം. 769/2013/oanogol TVPM, dt. 23-03-13) VV ifجہجہ '/' (; സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഭവന നിർമ്മാണ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കൾ 12 വർഷത്തേക്ക് വസ്തതു കൈമാറ്റം ചെയ്യുകയില്ലെന്ന് രജിസ്ട്രേഷൻ നടത്തുന്നത് - മൂന്നാം ഗഡു വിതരണം ചെയ്യുന്നതിന് മുമ്പായി മതിയാകുമെന്ന് തീരുമാനിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ