Panchayat:Repo18/vol2-page0832

From Panchayatwiki

വഹിക്കാൻ പാടുള്ളൂവെന്നും വ്യവസ്ഥ ചെയ്തിരുന്നു. അതിൻപ്രകാരം ഗുണഭോക്താക്കളിൽ ഉൾപ്പെടുന്ന പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളും വെള്ളക്കരം അടയ്ക്കക്കേണ്ടതുണ്ട്. ഇപ്രകാരം ഗുണഭോക്ത്യ വിഹിതം അടയ്ക്കാൻ ദരിദ്രരായ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ, ഗുണഭോക്ത്യ വിഹിതം അടയ്ക്കുവാൻ കഴിയാത്ത ദരിദ്രരായ പട്ടികജാതി - പട്ടികവർഗ്ഗ ഗുണഭോക്താക്കൾ അടയ്ക്കക്കേണ്ട വെള്ള ക്കരത്തിന്റെ 25% ഗുണഭോക്താക്കൾ വഹിച്ച് കൊണ്ട് ബാക്കി വരുന്ന 75% തുക ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അടയ്ക്കുന്നതിന് അനുമതി ആവശ്യമുള്ള പഞ്ചായത്തുകൾക്ക് സർക്കാരിനെ സമീപിക്കാവുന്നതാണ്. സർക്കാർ ഇക്കാര്യം പരിഗണിച്ച് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന തുമാണ്. ആൺമക്കളുള്ള ബി.പി.എൽ. വിഭാഗം വിധവകൾക്ക് ധനസഹായം നൽകാവുന്നതല്ല എന്ന മാനദണ്ഡത്തിൽ ഇളവ് അനുവദിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ) നം. 661/2013/തസ്വഭവ TVPM, dt. 15-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - ആൺമക്കളുള്ള ബി.പി.എൽ. വിഭാഗം വിധവകൾക്ക് ധന സഹായം നൽകാവുന്നതല്ല എന്ന മാനദണ്ഡത്തിൽ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 07-03-2013-ൽ നടന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ ഐറ്റം 2.10 നമ്പർ തീരുമാനം ഉത്തരവ പരാമർശ തീരുമാന പ്രകാരം പ്രായപൂർത്തിയായ 18 വയസ് തികഞ്ഞ ആൺമക്കളുള്ള ബി.പി.എൽ. വിഭാഗം വിധവകൾക്ക് ധനസഹായം നൽകാവുന്നതല്ല എന്ന മാനദണ്ഡത്തിൽ, ഇപ്രകാരമുള്ള ആൺ മക്കൾ വിദ്യാർത്ഥിയോ, രോഗിയോ, വികലാംഗനോ, ബുദ്ധിമാന്ദ്യമുള്ള തൊഴിലെടുക്കാൻ കഴിയാത്ത ആളോ ആണെങ്കിൽ വില്ലേജ് എക്സസറ്റൻഷൻ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവ നൽകാവുന്നതാണെന്ന് അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. മുഖ്യവരുമാന ദാതാവായി വനിത പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ ഗൃഹനാഥ/ കുടുംബനാഥ - സർട്ടിഫിക്കറ്റ് നൽകൽ - തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്) നം. 95/2013/തസ്വഭവ TVPM, dt. 15-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മുഖ്യവരുമാന ദാതാവായി വനിത പ്രവർത്തിക്കുന്ന സാഹ ചര്യങ്ങളിൽ ഗൃഹനാഥ/കുടുംബനാഥ് - സർട്ടിഫിക്കറ്റ് നൽകൽ - തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്ര ട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 07-03-2013-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഇനം നമ്പർ 2,8 തീരുമാനം. ഉത്തരവ് പരാമർശം (1)-ലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുടുംബനാഥൻ എന്ന നിലയിൽ പുരുഷന്റെ പേര് നിലവിലുണ്ടെങ്കിലും മുഖ്യവരുമാന ദാതാവായി വനിത പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ, വാർഡു മെമ്പറുടെ സാക്ഷ്യപ്രതത്തിന്റെ അടിസ്ഥാനത്തിൽ വനിതകൾക്ക് ഗൃഹനാഥ/കുടുംബനാഥ എന്ന നില യിൽ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തി അംഗീക രിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ലോകബാങ്ക് ധനസഹായം ഉപയോഗിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന ടെണ്ടറിൽ പങ്കെടുക്കുന്നതിന്, കെൽട്രോൺ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇ.എം.ഡി.യും അടയ്ക്കുന്നത് ഒഴിവാക്കിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 657/2013/തസ്വഭവ TVPM, dt. 15-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ലോകബാങ്ക് ധനസഹായം ഉപയോഗിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന ടെണ്ടറിൽ പങ്കെടുക്കുന്നതിന്, കെൽട്രോൺ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇ.എം.ഡി.യും അടക്കുന്നത് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവി ക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ