Panchayat:Repo18/vol2-page0831

From Panchayatwiki

പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി - സബ്സിഡി മാർഗ്ഗരേഖ-പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിവാഹധസഹായം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്) നം. 85/2013/തസ്വഭവ TVPM, dt. 13-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി- സബ്സിഡി മാർഗ്ഗരേഖപട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1)29-09-2012-ലെ സ.ഉ.(എം.എസ്) നം 248/12/തസ്വഭവ. (2) 07-03-2013-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഇനം നമ്പർ 2.5 തീരുമാനം. ഉത്തരവ് പരാമർശം (1) ഉത്തരവ് ഖണ്ഡിക 6.5 (1) പ്രകാരം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വനിത കളുടെ വിവാഹ ധനസഹായം 30,000/- രൂപയായി നിശ്ചയിച്ചിരുന്നു. പരാമർശം (2)-ലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായ തുക 30,000/- (മുപ്പതിനായിരം) രൂപയിൽ നിന്നും 50,000-രൂപ (അമ്പതിനായിരം) യായി വർദ്ധിപ്പിച്ച അംഗീക രിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി - എസ്.സി.പി./ടി.എസ്.പി. പ്രോജക്ടുകൾ ജില്ലാതലത്തിൽ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ) നം. 628/2013/തസ്വഭവ. TVPM, dt. 13-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി - എസ്.സി.പി/ടി.എസ്.പി പ്രോജക്ടടുകൾ ജില്ലാതലത്തിൽ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 07-03-2013-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഇനം നമ്പർ 2.5 തീരുമാനം. ഉത്തരവ് പരാമർശം (1)-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാന ത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന എസ്.സി.പി/ടി.എസ്.പി പ്രോജക്ട്ടുകൾ ജില്ലാ തലത്തിൽ എം.എൽ.എ-മാരുടെ സാന്നിദ്ധ്യത്തിൽ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഗുണഭോക്ത്യ ഗുപ്പുകൾക്ക് കൈമാറിയ കുടിവെള്ള പദ്ധതികൾ - ദരിദ്രരായ പട്ടികജാതി/പട്ടികവർഗ്ഗ ഗുണഭോക്താക്കൾ അടയ്ക്കക്കേണ്ട വെള്ളക്കരത്തിന്റെ വിഹിതം - പഞ്ചായത്ത് ഫണ്ടിൽ നിന്നും നൽകുന്നതിനെ സംബന്ധിച്ച് ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സ.ഉ.(സാധാ) നം. 627/2013/തസ്വഭവ TVPM, dt. 13-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗുണഭോക്ത്യ ഗ്രൂപ്പുകൾക്ക് കൈമാറിയ കുടിവെള്ള പദ്ധ തികൾ - ദരിദ്രരായ പട്ടികജാതി/പട്ടികവർഗ്ഗ ഗുണഭോക്താക്കൾ അടയ്ക്കക്കേണ്ട വെള്ളക്കരത്തിന്റെ വിഹിതം - പഞ്ചായത്ത് ഫണ്ടിൽ നിന്നും നൽകുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം - ഉത്തരവ് പുറപ്പെടുവിക്കുന്നു. ഉത്തരവ് ജല അതോറിറ്റി പരിപാലിച്ചിരുന്ന ചില ഏക ഗ്രാമ കുടിവെള്ള സ്കീമുകൾ അവ പ്രവർത്തനക്ഷമമാ ക്കിയ ശേഷം തുടർ നടത്തിപ്പിനായി ഗുണഭോക്ത്യ ഗ്രൂപ്പുകളെ ഏൽപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നു. ഇതിനു പുറമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുകയും നേരിട്ട് പരിപാലിക്കുകയും ചെയ്തിരുന്ന സ്കീമുകളെല്ലാം തുടർ നടത്തിപ്പിനായി ഗുണഭോക്ത്യ ഗ്രൂപ്പിനെ ഏൽപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ടി സ്കീമുകളുടെ ഇപ്രകാരം കൈമാറുന്നതു വരെയുള്ള നടത്തിപ്പ്, മെയിന്റനൻസ് ചെലവ് തുടങ്ങിയവ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വഹിച്ചിരുന്നത്. കൈമാറിയതിനു ശേഷമുള്ള നടത്തിപ്പ് ചെലവ് ഇത്തരം സ്കീമുകളിൽ നിന്നും വെള്ളക്കരം ഇനത്തിൽ ലഭിക്കുന്ന തുക വിനിയോഗിച്ച ബന്ധപ്പെട്ട ഗുണഭോക്ത്യ സമിതികൾ വഹിക്കണമെന്നും പ്രസ്തുത തുക ചെലവുകൾക്ക് തികയാതെ വരികയാണെങ്കിൽ മാത്രം ബാക്കി തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ