Panchayat:Repo18/vol2-page0821

From Panchayatwiki

സംയുക്ത പ്രോജക്ടുകൾ ഏറ്റെടുക്കുമ്പോൾ കൂടുതൽ ഫണ്ട് വകയിരുത്തിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനത്തിന്റെ തലത്തിൽ തന്നെ നിർവ്വഹണം നടത്തേണ്ടതാണെന്ന ഉത്തരവിനെ സംബന്ധിച്ച

[തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്) നം,40/2013/തസ്വഭവTVPM, dt. 30-01-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംയുക്ത പ്രോജക്ടടുകൾ ഏറ്റെടുക്കുമ്പോൾ കൂടുതൽ ഫണ്ട് വകയിരുത്തിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനത്തിന്റെ തലത്തിൽതന്നെ നിർവ്വഹണം നടത്തേണ്ടതാണെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- (1) 18-08-2012-ലെ സ.ഉ (എം.എസ്.) നം. 225/12/തസ്വഭവ നമ്പർ ഉത്തരവ്

(2)23-01-2013-ലെ സംസ്ഥാതല കോ-ഓർഡിനേഷൻ സമിതിയുടെ 2.1.15 നമ്പർ തീരുമാനം

ഉത്തരവ് പരാമർശം (2)-ലെ തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംയുക്ത പ്രോജക്റ്റടുകൾ ഏറ്റെടുക്കുമ്പോൾ കൂടുതൽ ഫണ്ട് വകയിരുത്തിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനത്തിന്റെ തലത്തിൽ തന്നെ പദ്ധതി നിർവ്വഹണം നടത്തേണ്ടതാണെന്ന് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കുളം, കിണർ, തടയണ എന്നിവയുടെ നിർമ്മാണം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ സംബന്ധിച്ച് ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(കൈ) നം.45/2013/തസ്വഭവ TVPM, dt. 01-02-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുളം, കിണർ, തടയണ എന്നിവയുടെ നിർമ്മാണം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൻ കീഴിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടെ കൂട്ടത്തിൽ കുളം, കിണർ, തടയണ എന്നിവയുടെ നിർമ്മാണം കൂടി ഉൾപ്പെടുത്തുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു.

ചെറുകിട നാമമാത്രകർഷകരായ ഗുണഭോക്താക്കൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിന് പരിഹാരമായി അടിസ്ഥാന ഭൂനികുതി രസീത് ഹാജരാക്കുവാൻ അനുമതി നൽകിയതിനെ സംബന്ധിച്ച് ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ) നം.296/2013/തസ്വഭവ TVPM, dt, 02-02-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ചെറുകിട നാമമാത്രകർഷകരായ ഗുണഭോക്താക്കൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിന് പരിഹാരമായി അടിസ്ഥാന ഭൂനികുതി രസീത് ഹാജരാക്കുവാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) 19-06-12-ലെ സ.ഉ (സാധാ) നം. 1663/12/തസ്വഭവ

(2)4-10-12-ലെ സം.തൊ.ഉ. കൗൺസിലിന്റെ 12-ാം യോഗത്തിന്റെ 7-ാം തീരുമാനം

(3) മഗ്ദേഗ്രാ.തൊ.ഉ.പ.മിഷൻ ഡയറക്ടറുടെ 13-12-12-ലെ 3493/EGS2/10/CRD നമ്പർ കത്ത്

ഉത്തരവ്

തൃശൂർ ജില്ലയിൽ ചെറുകിട നാമമാത്ര കർഷകരായ ഗുണഭോക്താക്കൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിന് പരിഹാരമായി അടിസ്ഥാന ഭൂനികുതി രസീത് ഹാജരാക്കിയാൽ മതിയാകുമെന്ന് പരാമർശം (1) പ്രകാരം ഉത്തരവായിട്ടുണ്ട്. ഈ വ്യവസ്ഥ മറ്റ് ജില്ലകളിലെ ചെറുകിട നാമമാത്ര കർഷകർക്കും ബാധകമാക്കുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പരാമർശം (2)-ലെ തീരുമാനപ്രകാരം പരാമർശം (3) മുഖേന മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയിൽ പ്രവൃത്തി ഏറ്റെടുക്കുന്നതിന് കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ബുദ്ധിമുട്ട് നേരിടുന്ന ചെറുകിട നാമമാത്ര കർഷകർക്ക് അതിനുപരിഹാരമായി അടിസ്ഥാന ഭൂനികുതി രസീത് ഹാജരാക്കിയാൽ മതിയാകുമെന്ന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ