Panchayat:Repo18/vol2-page0815
815 GOVERNMENT ORDERS
ഗ്രാമപഞ്ചായത്തുകൾ | അതാത് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ |
അസിസ്റ്റന്റ് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയർമാരായ മുനിസിപ്പാലിറ്റികൾ | ഏറ്റവും അടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ |
ബ്ലോക്ക് പഞ്ചായത്തുകളും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയർമാരായ മുനിസിപ്പാലിറ്റികളും | അതാത് ജില്ലാ പഞ്ചാ എക്സിക്യൂട്ടീവ് എഞ്ചിനീയർ |
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലാ പഞ്ചായത്തുകൾ, ടി ജില്ലകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുനിസിപ്പൽ എഞ്ചിനീയർമാരായ മുനിസിപ്പാലിറ്റികൾ | സൂപ്രണ്ടിംഗ് എഞ്ചിനീയർ (ദക്ഷിണ മേഖല), ടി തദ്ദേശസ്വയംഭരണ വകുപ്പ് തിരുവനന്തപുരം |
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലാ പഞ്ചായത്തുകൾ ടി ജില്ലകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുനിസിപ്പൽ എഞ്ചിനീയർമാരായ മുനിസിപ്പാലിറ്റികൾ | സൂപ്രണ്ടിംഗ് എഞ്ചിനീയർ, ഉത്തരമേഖല തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് , |
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ കോഴിക്കോട് കോർപ്പറേഷൻ | ചീഫ് എഞ്ചിനീയർ തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം - ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സംബന്ധിച്ച് - പി. എം. ജി. എസ്. വൈ. മാനദണ്ഡങ്ങൾ ബാധകമാക്കിയതിനെ- സംബന്ധിച്ച് ഉത്തരവ്
[തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നം. 344/2012/തസ്വഭവ TVPM, dt. 26-12-12)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാ സുതണം-ബ്ലോക്ക്പഞ്ചായത്ത് ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സംബന്ധിച്ച് പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങൾ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:- (1) 18-8-12-ലെ സ.ഉ. (എം.എസ്.) നം. 225/2012/തസ്വഭവ
(2) 13-12-2012-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഐറ്റം നമ്പർ 3.20
ഉത്തരവ്
സൂചന (1)-ലെ ഉത്തരവിന്റെ അനുബന്ധം (1)15(V) പ്രകാരം ബ്ലോക്ക് പഞ്ചായത്തുകൾക്ക് തീരപ്രദേ ശങ്ങളിലും പട്ടികജാതി പട്ടികവർഗ്ഗ കോളനികളിലും 6 മീറ്റർ വീതിയുള്ള റോഡുകളും മറ്റിടങ്ങളിൽ 8 മീറ്റർ വീതിയുള്ള റോഡുകളും മെച്ചപ്പെടുത്തുന്നതിനായി പ്രവൃത്തികൾ ഏറ്റെടുക്കാവുന്നതാണ്. എന്നാൽ സൂചന (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്ന റോഡു കളുടെ വീതിയെ സംബന്ധിച്ച് പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങൾ ബാധകമാക്കി ഉത്തരവു പുറപ്പെടു വിക്കുന്നു.
===കേരള സംസ്ഥാന സേവനാവകാശ നിയമം 2012-ഗ്രാമവികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - - അംഗീകാരം നൽകിയ ഉത്തരവിനെ സംബന്ധിച്ച് ===
[തദ്ദേശസ്വയംഭരണ (പി.എസ്.) വകുപ്പ്, സ.ഉ.(എം.എസ്) നം. 01/2013/തസ്വഭവ TVPM; dt. 01-01-13]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം 2012 - ഗ്രാമ വികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾഅംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) സ.ഉ.(പി) നം. 55/2012/ഉഭപവ, തീയതി, 27-10-2012.
(2) സ.ഉ.(പി) നം. 56/2012/ഉഭപവ, തീയതി 27-10-2012. (3) ഗ്രാമവികസന കമ്മീഷണറുടെ 20-09-2012-ലെ 2144/പിആൻഡ്എം1/12/ സിആർഡി നമ്പർ കത്ത്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |