Panchayat:Repo18/vol2-page0810

From Panchayatwiki

നിയോജക മണ്ഡലങ്ങളിലും "കുടുംബശ്രീ സി.ഡി.എസ് വിലയിരുത്തൽ സമിതി - മോണിറ്ററിംഗ് & കോ-ഓർഡിനേഷൻ കമ്മിറ്റി' രൂപീകരിക്കുന്നതിനുവേണ്ട നടപടികൾ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.

അനുബന്ധം "കുടുംബശ്രീ വിലയിരുത്തൽ സമിതി - മോണിറ്ററിംഗ് & കോ-ഓർഡിനേഷൻ കമ്മിറ്റി'യുടെ ഘടന:

എം.എൽ.എ അദ്ധ്യക്ഷനായുള്ള ഈ സമിതിയുടെ കൺവീനർ ജില്ലാ മിഷൻ നിയോഗിക്കുന്ന ഒരു അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ആയിരിക്കും. താഴെപറയുന്നവർ അംഗങ്ങളായിരിക്കും.

(1) നിയമസഭാ നിയോജക മണ്ഡല പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ/ മുനിസിപ്പൽ ചെയർപേഴ്സസൺ/മേയർ,

(2) ഓരോ തദ്ദേശസ്വയംഭരണ സമിതിയിൽ നിന്നും ഓരോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ.

(3) ഓരോ തദ്ദേശസ്വയംഭരണ പ്രദേശത്തു നിന്നുമുള്ള സിഡിഎസ് ചെയർപേഴ്സസൺമാർ.

(4) ഓരോ സിഡിഎസ്സിൽ നിന്നും ഓരോ സബ്കമ്മിറ്റി കൺവീനർമാർ.

(5) ഓരോ സിഡിഎസ്സിൽ നിന്നും സിഡിഎസ് മെമ്പർസെക്രട്ടറിമാർ.

II) പ്രവർത്തനങ്ങളും ചുമതലകളും

(1) കുടുംബശ്രീ വിലയിരുത്തൽ സമിതികളുടെ ഏകോപനം സാധ്യമാക്കി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കൽ.

(2) ദാരിദ്ര്യ ലഘുകരണ - നിർമ്മാർജ്ജന പദ്ധതികളുടെയും സ്കീമുകളുടെയും പ്രവർത്തന വേഗതയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കൽ.

(3) സിഡിഎസ് വാർഷിക ആക്ഷൻപ്ലാൻ സമയബന്ധിതമായി തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കൽ.

(4) സിഡിഎസ് വാർഷിക കർമ്മ പദ്ധതികൾ നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തിൽ സമന്വയിപ്പിച്ച നിർവ്വഹണ കലണ്ടർ തയ്യാറാക്കുകയും അവയുടെ മേൽനോട്ട മോണിറ്ററിംഗ് സൗകര്യങ്ങൾ ഉറപ്പാക്കി മെച്ചപ്പെട്ട പെർഫോമൻസ് നിലവാരം നേടുക.

(5) കുടുംബശ്രീ സംവിധാനത്തിലൂടെ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള പ്രവർത്തനപുരോഗതിയും ഫലപ്രാപ്തിയും വിലയിരുത്തുക.

(6) സിഡിഎസ് ആക്ഷൻപ്ലാനിലൂടെ ക്രോഡീകരിക്കപ്പെടുന്ന ഉപജീവന അതിജീവന ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാധ്യമായ എല്ലാ വികസന പരിപാടികളുമായി സംയോജി പ്പിച്ച് ധനലഭ്യത ഉറപ്പാക്കൽ, ഇപ്രകാരം സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തിയെന്ന് ഉറപ്പാക്കുക.

(7) ആശ്രയ, ബഡ്സ് എന്നീ സാമൂഹ്യ സുരക്ഷാ പരിപാടികളുടെ സമയബന്ധിത നിർവ്വഹണവും സേവന ഗുണപരതയും വിലയിരുത്തുക.

(8) പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇനിയും കുടുംബശ്രീ അയൽക്കൂട്ടത്തിൽ അംഗമാകാത്ത ദരിദ്ര കുടുംബങ്ങളുടെയും അയൽക്കൂട്ട പ്രവേശനം ഉറപ്പാക്കുന്നതിനുവേണ്ടി നടക്കുന്ന പ്രവർത്തന പുരോഗതി വിലയിരുത്തുക.

(9) കുറഞ്ഞത് മുന്നു മാസത്തിലൊരിക്കലെങ്കിലും സമിതി ചേർന്ന് പ്രവർത്തനങ്ങളുടെ വിലയിരുത്തലും മോണിറ്ററിംഗും നടത്തണ്ടേതാണ്. III) കമ്മിറ്റി നടത്തിപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ

(1) കമ്മിറ്റി യോഗം കൂടുന്നതിനുള്ള തീയതി, സമയം, സ്ഥലം, അജണ്ട എന്നിവ ചെയർമാനുമായി കൂടിയാലോചിച്ച് തയ്യാറാക്കേണ്ട ചുമതല കൺവീനർക്കായിരിക്കും.

(2) 7 ദിവസം മുമ്പെങ്കിലും കമ്മിറ്റിയുടെ അറിയിപ്പ് കൺവീനർ അംഗങ്ങൾക്ക് രേഖാമൂലം നൽകേണ്ടതാണ്.

(3) സിഡിഎസ് തിരിച്ചുള്ള പ്രവർത്തന പുരോഗതി റിപ്പോർട്ട് തയ്യാറാക്കി കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട ചുമതല കൺവീനർക്കാണ്. പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ഒരു ദിവസം മുമ്പെങ്കിലും ചെയർമാന് കൺവീനർ നൽകിയിരിക്കേണ്ടതാണ്.

IV) കമ്മിറ്റി നടത്തിപ്പ്

(1) സിഡിഎസ് തിരിച്ചുള്ള പ്രവർത്തനപുരോഗതി റിപ്പോർട്ട് അവതരിപ്പിക്കൽ - കൺവീനർ

(2) അതാത് വിലയിരുത്തൽ സമിതിക്കുവേണ്ടി പ്രസിഡന്റ്/നഗരസഭാ ചെയർമാൻ/മേയർ വിലയി രുത്തൽ സമിതി പ്രവർത്തനങ്ങളെക്കുറിച്ച റിപ്പോർട്ട് അവതരിപ്പിക്കേണ്ടതാണ്.

(3) സിഡിഎസ് തിരിച്ച് പ്രവർത്തന അവലോകന ചർച്ച.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ