Panchayat:Repo18/vol2-page0809

From Panchayatwiki

ഉത്തരവ്

തിരുവനന്തപുരം നഗരസഭാപ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉറവിട മാലിന്യ സംസ്കരണരീതിയായ 'പൈപ്പ് കമ്പോസ്റ്റ് സംവിധാനം’ സ്ഥാപിക്കുന്ന പ്രവൃത്തി, അക്രഡിറ്റഡ് ഏജൻസി കൾക്കും, അംഗീകൃത സേവനദാതാക്കൾക്കും പുറമേ താൽപര്യമുള്ള കുടുംബശ്രീ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും സ്ഥാപനങ്ങൾ മുഖേനയും ടി പ്രവൃത്തിക്ക് അനുവർത്തിക്കേണ്ട സ്പെസിഫിക്കേഷനിലും, അംഗീകരിച്ച നിരക്കിലും നിർവ്വഹണം നടത്തുന്നതിന് പരാമർശം 1 പ്രകാരം അനുമതി നൽകിയിരുന്നു.

ഉറവിട മാലിന്യസംസ്കരണത്തിലുൾപ്പെട്ട 'പൈപ്പ് കമ്പോസ്റ്റിംഗ് പ്രവൃത്തി സങ്കീർണ്ണത ഇല്ലാത്ത സാങ്കേതികവിദ്യ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ സംവിധാനമാകയാൽ റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, മറ്റ് ഇതര സംഘടനകൾ എന്നിവർ മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഹെൽത്ത് വിഭാഗം ജീവനക്കാരുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്നതുകൊണ്ട് അപാകതയില്ലെന്നും, ഇപ്രകാരം അനുമതി നൽകണമെന്ന് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നുണ്ടെന്നും, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പരാമർശം 3 പ്രകാരം അറിയിച്ചിരിക്കുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഉറവിട മാലിന്യസംസ്കരണത്തിൽ ഉൾപ്പെട്ട 'പൈപ്പ് കമ്പോസ്റ്റിംഗ് സംവിധാനം വീടുകളിൽ സ്ഥാപിക്കുന്നതിന് റസിഡന്റ്സ് അസോസിയേഷനുകൾ, കുടംബ്രശീ, സന്നദ്ധ സംഘടനകൾ, ക്ലബ്ബകൾ, മറ്റിതര സ്ഥാപനങ്ങൾ എന്നിവരേയും കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ, ശുചിത്വമിഷനോ വഴി തെരഞ്ഞെടുക്കുവാനും, അവരേക്കൂടി സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികൾക്കും, സേവനദാതാക്കൾക്കുമൊപ്പം 'പൈപ്പ് കമ്പോസ്റ്റിംഗ് യൂണിറ്റ് സ്ഥാപിക്കുവാനായി അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

കുടുംബശ്രീ - നിയമസഭാ നിയോജകമണ്ഡലാടിസ്ഥാനത്തിൽ "കുടുംബശ്രീ വിലയിരുത്തൽ സമിതി - മോണിറ്ററിംഗ് & കോ-ഓർഡിനേഷൻ കമ്മിറ്റി' രൂപീകരിച്ചതിനെ സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഐ.എ.) വകുപ്പ്, സഉ(സാധാ) നം. 3264/2012/തസ്വഭവ TVPM, d, 29-11-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ - നിയമസഭാ നിയോജകമണ്ഡലാടിസ്ഥാനത്തിൽ "കുടുംബശ്രീ വിലയിരുത്തൽ സമിതി - മോണിറ്ററിംഗ് & കോ-ഓർഡിനേഷൻ കമ്മിറ്റി' രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) 08-08-08 -ലെ സ.ഉ.(പി) നമ്പർ 222/08/തസ്വഭവ.

(2) കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 12-10-2012-ലെ കെ.എസ്./എം/ 4053/2012/നമ്പർ കത്ത്.


ഉത്തരവ്

പരാമർശം (1) പ്രകാരമുള്ള കുടുംബശ്രീ സി.ഡി.എസ്. ബൈലോ അനുചേരദം 16.4 പ്രകാരം കേരളത്തിലെ ഗ്രാമപഞ്ചായത്ത്/നഗരസഭാ പ്രദേശങ്ങളിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ വിലയിരുത്തി മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള കുടുംബശ്രീ വിലയിരുത്തൽ സമിതികൾക്കാണ്. കൂടാതെ കുടുംബശ്രീ സി.ഡി.എസ് ആക്ഷൻ പ്ലാനിലൂടെ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വികസന വകുപ്പുകളുടെയും പദ്ധതികളും സ്കീമുകളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നതിനുള്ള നേതൃത്വപരമായ ചുമതലയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും വിലയിരുത്തൽ സമിതികൾക്കുമാണ്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി സി.ഡി.എസ് ആക്ഷൻപ്ലാനിലൂടെ ഉന്നയിക്കപ്പെടുന്ന വികസന ആവശ്യങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വികസന പദ്ധതികളും സ്കീമുകളുമായി സംയോജിപ്പിച്ചാണ് പരിഹരിക്കപ്പെടേണ്ടത്. ഈ പ്രവർത്തനം ഫലപ്രദമായി നിർവ്വഹിക്കുന്നതിന് നിയമസഭാ സാമാജികരുടെ നേതൃത്വവും പങ്കാളിത്തവും മാർഗ്ഗനിർദ്ദേശവും അനിവാര്യമാണ്.

മേൽ സാഹചര്യത്തിൽ കുടുംബശ്രീ വിലയിരുത്തൽ സമിതികളുടെ പ്രവർത്തനം മോണിറ്റർ ചെയ്യുന്നതിനും വിവിധ വികസന വകുപ്പുകളുടെയും ഏജൻസികളുടെയും സ്കീമുകളുമായുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തിൽ "കുടുംബശ്രീ വിലയിരുത്തൽ സമിതി - മോണിറ്ററിംഗ് & കോ-ഓർഡിനേഷൻ കമ്മിറ്റി' ബന്ധപ്പെട്ട എം.എൽ.എ-യുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.

കമ്മിറ്റിയുടെ ഘടന, ചുമതലകൾ, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്നു. കമ്മിറ്റിയുടെ നടത്തിപ്പിലേക്ക് ആവശ്യമായ സ്റ്റേഷനറി, പ്രിന്റ്, തപാൽ, റിഫ്രഷ്മെന്റ് എന്നിവയ്ക്കുള്ള തുക ജില്ലാമിഷനിൽ ലഭ്യമായ സംഘടനാ ശാക്തീകരണ ഫണ്ടിൽ നിന്നും ചെലവാക്കേണ്ടതാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ നിയമസഭാ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ