Panchayat:Repo18/vol2-page0808

From Panchayatwiki

ങ്ങൾ നിർമ്മിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച പരാമർശം (1) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടി മാർഗ്ഗനിർദ്ദേശങ്ങളിൽ ചുവടെ ചേർത്തിരിക്കുന്ന ഭേദഗതികൾകൂടി ഉൾക്കൊള്ളിക്കണമെന്ന് പരാമർശം (2) പ്രകാരം മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരിക്കുന്നു.

(1) ബ്ലോക്ക് തലത്തിലെ കേന്ദ്രത്തിന്റെ നിർമ്മാണം, കേന്ദ്രം ഉദ്ദേശിച്ചിട്ടുള്ള സ്ഥലം സ്ഥിതിചെയ്യുന്ന പഞ്ചായത്ത് സെക്രട്ടറി നേരിട്ടു നിർവ്വഹണം നടത്തുന്ന രീതി അവലംബിക്കേണ്ടതാണ്.

(2) ബ്ലോക്ക്/ജില്ലാ തലത്തിൽ ജനകീയാസൂത്രണത്തിനായി രൂപീകരിച്ചിട്ടുള്ള ടെക്നിക്കൽ കമ്മിറ്റികൾ നിലവിൽ പ്രവർത്തനരഹിതമായതിനാൽ ചെക്ക് മെഷർ ചെയ്യുന്ന റിക്കാർഡുകൾ പ്രസ്തുത കമ്മിറ്റികളിൽ സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കേണ്ട ആവശ്യമില്ല.

(3) ഒരു കാരണവശാലും സേവാകേന്ദ്രങ്ങൾ നഗര പ്രദേശങ്ങളിൽ നിർമ്മിക്കുവാൻ പാടുള്ളതല്ല. സംസ്ഥാനത്തെ ചില ബ്ലോക്കുകൾ/പഞ്ചായത്തുകൾ നിലവിൽ പട്ടണ പ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇത്തരം ബ്ലോക്കുകൾ/പഞ്ചായത്തുകൾ കേന്ദ്രം നിർമ്മിക്കുന്നതിന് നഗരാതിർത്തിക്ക് പുറത്തുള്ള പഞ്ചായത്ത്/പ്രദേശം കണ്ടെത്തേണ്ടതാണ്. ഇപ്രകാരം നഗരാതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന ബ്ലോക്ക്/ ഗ്രാമപഞ്ചായത്തുകൾ അവയുടെ ഓഫീസിന് മുകൾനിലയിലും കേന്ദ്രം നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ പാടില്ലാത്തതാണ്.

(4) പ്രവൃത്തികളുടെ സാങ്കേതികാനുമതി നൽകുന്നതിന് അനുവർത്തിക്കേണ്ട നടപടി ബ്ലോക്ക്/ജില്ലാ തല ടി.എ.ജിയ്ക്ക് പകരം നിലവിൽ 15-06-2012-ലെ സ.ഉ (എം.എസ്) നം. 168/12/തസ്വഭവ ഉത്തരവിൽ പരാമർശിക്കുന്ന പ്രകാരം നൽകേണ്ടതാണ്.

(5) സൈറ്റിൽ എത്തിക്കുന്ന സാധനസാമഗ്രികൾ സുരക്ഷിതമായും കേടുകൂടാതെയുമാണ് സൂക്ഷിച്ചിട്ടുള്ളത് എന്നുള്ളതിന്റെ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിലും ബ്ലോക്കിന്റെ കാര്യത്തിൽ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിയിലും നിക്ഷിപ്തമാണ്. എന്നാൽ സാധന സാമഗ്രികൾ ഏറ്റുവാങ്ങി അതിനുള്ള രസീതു അക്രഡിറ്റഡ് എഞ്ചിനീയർ (സൈറ്റ് മാനേജർ) ഒപ്പിട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ മേൽ ഒപ്പോടുകൂടി ഗ്രാമപഞ്ചായത്തിൽ സൂക്ഷിക്കേണ്ടതും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ദൈനംദിന പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.

(6) പ്രവൃത്തിയുടെ ഓരോ സ്റ്റേജും പരിശോധിച്ച് തൃപ്തികരമായി പൂർത്തീകരിച്ചിട്ടുണ്ട് എന്ന് പ്രവൃത്തി സൂപ്പർവൈസ് ചെയ്യുന്ന എൽ.എസ്.ജി.ഡി എഞ്ചിനീയർ സാക്ഷ്യപ്പെടുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് സമർപ്പിക്കേണ്ടതാണ്.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പരാമർശം (1) പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ മുകളിൽ കൊടുത്തിട്ടുള്ള ഭേദഗതികൾ കൂടി ഉൾക്കൊള്ളിച്ച് ഉത്തരവാകുകയും ചെയ്യുന്നു.

പരാമർശം (1) സർക്കാർ ഉത്തരവ് മേൽ പ്രസ്താവിച്ചു ഭേദഗതികളോടെ നിലനിൽക്കുന്നതാണ്.


മിശ്രവിവാഹ രജിസ്ട്രേഷൻ - വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിവാഹ രജിസ്ട്രേഷൻ-പുതുക്കിയ നിർദ്ദേശങ്ങൾ സംബന്ധിച്ച

[തദ്ദേശസ്വയംഭരണ (ആർ.സി.) വകുപ്പ്, സ.ഉ. (സാധാ) നം:3134/2012/തസ്വഭവ/TVPM, dt. 14-11-12] (Kindly seepage no. 376 for the Government Order)


ഉറവിട മാലിന്യ സംസ്കരണ പദ്ധതി - വീടുകളിൽ പി.വി.സി. പൈപ്പുകൾ സ്ഥാപിച്ച മാലിന്യ സംസ്കരണം നടത്തുന്നതിന് സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും നിർവ്വഹണചുമതല ഏൽപ്പിക്കുന്നതിന് അനുമതി നൽകിയതിനെ സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.സി.) വകുപ്പ്, സ.ഉ (സാധാ) നം. 3175/2012/തസ്വഭവ/ TVPM, dt. 19-11-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഉറവിട മാലിന്യ സംസ്കരണ പദ്ധതി - വീടുകളിൽ പി.വി.സി. പൈപ്പുകൾ സ്ഥാപിച്ച് മാലിന്യ സംസ്കരണം നടത്തുന്നതിന് സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും നിർവ്വഹണചുമതല ഏൽപിക്കുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) സ.ഉ.(സാധാ) നം 465/12/തസ്വഭവ തീയതി 14-02-2012.

(2) സ.ഉ.(എം.എസ്.) നം. 239/12/തസ്വഭവ തീയതി 20-09-2012.

(3) ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 01-10-2012-ലെ എസ്.എം/സി2/275/2008(i) നമ്പർ കത്ത്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ