Panchayat:Repo18/vol2-page0804

From Panchayatwiki

(ജെ) താലൂക്ക് ഓഫീസർ (ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്) (അംഗം)

(കെ) താലൂക്ക് ഉപഭോക്ത്യസംരക്ഷണ സമിതി പ്രതിനിധി (അംഗം)

പ്രസ്തുത കമ്മിറ്റി കൺവീനർ, പഞ്ചായത്ത് തിരിച്ചുള്ള സാധന സാമഗ്രികളുടെ വിലയും വിദഗ്ദ്ധ/ അർദ്ധ വിദഗ്ദ്ധ തൊഴിലാളികളുടെ കൂലിയും കമ്മിറ്റിയുടെ പരിഗണനയ്ക്കും, വിശകലനത്തിനും അംഗീകാരത്തിനും സമർപ്പിക്കേണ്ടതാണ്. ബ്ലോക്കതല കമ്മിറ്റി വിവിധ പഞ്ചായത്തുകളുടെ നിരക്കുകളുടെ അപഗ്രഥനത്തിന്റെ ഫലമായി ബ്ലോക്കതല നിരക്കുകൾ അന്തിമമായി അംഗീകരിക്കേണ്ടതും ജില്ലാതല നിരക്കുനിർണ്ണയ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതുമാണ്.

(2) ഗ്രാമപഞ്ചായത്ത് തലത്തിൽ സബ്കമ്മിറ്റി, പ്രോക്യുർമെന്റ് കമ്മിറ്റി എന്നിവ രൂപീകരിക്കുന്നതിന്റെ ഉത്തരവാദിത്വം ബ്ലോക്ക് പ്രോഗ്രാം ഓഫീസറിൽ നിക്ഷിപ്തമാണ്. പ്രസ്തുത കമ്മിറ്റികളിൽ ഉൾപ്പെടുന്ന നോമിനേറ്റഡ് അംഗങ്ങളുടെ പട്ടിക അതാത് പഞ്ചായത്ത് തയ്യാറാക്കി ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക് സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരം പഞ്ചായത്തുകൾ സമർപ്പിക്കുന്ന പട്ടികയിലെ നോമിനേറ്റഡ് അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമാണെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഉറപ്പാക്കേണ്ടതാണ്. പ്രൊക്വയർമെന്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട ഗുണഭോക്താക്കളുടെ പ്രതിനിധികളെ കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നതിനുള്ള ഉത്തരവാദിത്വം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ആയിരിക്കുകയും പ്രസ്തുത വിവരം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്.

(3) തോട് സംരക്ഷണം, കുളം സംരക്ഷണം, മണ്ണ് സംരക്ഷണം എന്നിവയുടെ ഭാഗമായി നിർമ്മിക്കുന്ന മൺകയ്യാലകൾ/പാർശ്വഭിത്തി എന്നിവ ഉറപ്പോടുകൂടി നിലനിൽക്കുന്നതിന് (Stabilisation) സഹായമാകുന്ന ഇനത്തിലുള്ള നടീൽ വസ്തുക്കൾ, 25 കൊല്ലം എങ്കിലും നിലനിൽക്കുന്നതും അഗ്രോ ഫോറസ്ട്രിയിൽ ഏറ്റെടുക്കാവുന്നതുമായ വൃക്ഷ തൈകൾ മാത്രമേ സാധനസാമഗ്രിയായി പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ ഉപയോഗിക്കാൻ പാടുള്ളൂ.

(4) പ്രൊക്യുർമെന്റ് കമ്മിറ്റിയുടെ നിലവിലെ ക്വാറം 1/3 ആണ്. എന്നാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ, കൃഷി ഓഫീസർ, വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ, ബ്ലോക്കതല എക്സ്സ്റ്റൻഷൻ ഓഫീസർ എന്നീ അംഗങ്ങൾ നിർബന്ധമായും പ്രൊക്യുർമെന്റ് കമ്മിറ്റിയിൽ ഹാജരാകേണ്ടതുള്ളതുകൊണ്ട് പ്രസ്തുത അംഗങ്ങളെ ഒഴിച്ചു ശേഷിക്കുന്നവരുടെ 1/3 ആയിരിക്കണം കമ്മിറ്റിയുടെ ക്വാറം.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും മുകളിൽ പറയുന്ന ഭേദഗതികൾ അംഗീകരിച്ച് ഉത്തരവാകുകയും ചെയ്യുന്നു. പരാമർശം (2)-ലെ ഉത്തരവ് മുകളിൽ പ്രസ്താവിച്ചു ഭേദഗതികളോടെ നില നിൽക്കുന്നതാണ്.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ പ്രോജക്ടുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട ഉദ്യോഗസ്ഥരെ നിയമിച്ച ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നം. 285/2012/തസ്വഭവ/ TVPM, dt, 0.5-11-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി - ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ പ്രോജക്ടുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) 18-08-2012-ലെ സ.ഉ. (എം.എസ്) നം. 225/12/തസ്വഭവ

(2) 24-09-2012-ലെ G.O. (എം.എസ്) നം. 243/12/തസ്വഭവ

ഉത്തരവ് പരാമർശം (1) ഉത്തരവ് പ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (2)-ലെ പദ്ധതി നടപടിക്രമങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖയിലെ ഖണ്ഡിക 4.5, 4.5.1-ൽ ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പൽ കോർപ്പറേഷനുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന പ്രോജക്ടടുകൾക്ക് അംഗീകാരം നൽകേണ്ടത് അവരുടെ സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥരോ അവർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ആയിരിക്കണമെന്ന് പരാമാർശം (1) ഉത്തരവിലെ ഖണ്ഡിക 12.2 -ൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ജില്ലാ പഞ്ചായത്തുകളുടെയും, കോർപ്പറേഷനുകളുടെയും പ്രോജക്ടുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനും ശുപാർശ ചെയ്യു ന്നതിനുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കേണ്ടത് അതത് വകുപ്പുകളിലെ സംസ്ഥാനതല ഉദ്യോഗസ്ഥരാണ്.

മേൽ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തുകളുടെയും കോർപ്പറേഷനുകളുടെയും പ്രോജക്ടടുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. ഉദ്യോഗസ്ഥരുടെ ലിസ്റ്റ് അനുബന്ധമായി ചേർക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ