Panchayat:Repo18/vol2-page0801

From Panchayatwiki

2. അക്ഷരമുറ്റം ശുചിത്വ മുറ്റം - ശൈശവത്തിൽ ഉപബോധമനസിൽ ആർജ്ജിച്ച ശുചിത്വബോധം ഉള്ളിൽ ഉറപ്പിക്കുകയും ബോധപൂർവ്വം അത് പ്രവർത്തികമാക്കാൻ ബാല്യകൗമാരങ്ങളെ വിദ്യാലയാന്തരീക്ഷത്തിൽ പ്രാപ്തതമാക്കുകയും ചെയ്യുക എന്നതാണ് 'അക്ഷരമുറ്റം ശുചിത്വ മുറ്റം കൊണ്ടുദ്ദേശിക്കുന്നത്. 'വിദ്യാലയങ്ങളിലൂടെ വീട്ടിലേയ്ക്ക് വീട്ടിൽ നിന്ന് നാട്ടിലേയ്ക്ക്'എന്നതാണ് മുദ്രാവാക്യം.

വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, പ്രാദേശിക സർക്കാരുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ഹെൽത്ത് ക്ലബിന്റെ മേൽനോട്ടത്തിൽ ഇതര വിദ്യാലയ ക്ലബു കളുടെ സഹകരണത്തോടെ പദ്ധതി പ്രാവർത്തികമാക്കണം. ഒരു പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ സ്ക്കളിൽ നിലവിലുള്ള ശുചിത്വസൗകര്യങ്ങൾ വിലയിരുത്തി ആവശ്യങ്ങൾ കണ്ടെത്തുകയും പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്. കക്കൂസുകളുടെ ഉപയോഗം, ക്ലാസ്മുറികളിൽ മാലിന്യം തരംതിരിച്ച് ശേഖരിക്കാനുള്ള ബക്കറ്റുകൾ വയ്ക്കുക. കുടിവെള്ള സംരക്ഷണം, ലഘുവായ മാലിന്യസംസ്കരണ സമ്പ്രദായം നടപ്പിലാക്കുക, പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം ഒഴിവാക്കുക, പ്രകൃതി സൗഹൃദ വസ്തുക്കൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ശീലിപ്പിക്കുക, ജൈവ കൃഷിയിൽ പരിജ്ഞാനം നൽകുക, ശുചിത്വ സംരക്ഷണ പ്രോജക്ട് നിർമ്മാണം പാഠ്യപദ്ധതിയിൽപ്പെടുത്താൻ നടപടി എടുക്കുക, സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾ വീടുകളിലേയ്ക്കും അവിടെനിന്ന് ചുറ്റുപാടുകളിലേയ്ക്കും വ്യാപിപ്പിക്കുക തുടങ്ങിയ കർമ്മ പദ്ധതികൾ ഉൾപ്പെടുത്തിയിരിക്കുന്നു. പദ്ധതിയിലേയ്ക്ക് കുട്ടികളെ ആകർഷിക്കുവാൻ പ്രോത്സാഹനസമ്മാനം, ഗെയ്സ്മാർക്ക് സമ്പ്രദായം മുതലായവ ഏർപ്പെടുത്തുന്നത് പ്രയോജനം ചെയ്യും.

ശുചിത്വ സർവ്വെ സ്കൂളിലും പരിസരത്തും, വിഭവ സമാഹരണം, വിതരണം, ശുചിത്വ സാഹചര്യമൊ രുക്കൽ, പ്രചരണോപാധികളുടെ നിർമ്മാണം, ദിശാഗതി നിയന്ത്രണം, മൂല്യനിർണ്ണയം, അവാർഡ്

3. ശുചിത്വ ഭൂമി സുന്ദര ഭൂമി : നാം വസിക്കുന്ന ഭൂമിയെ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടത് നമ്മുടെതന്നെ ചുമതലയാണ്. എന്നാൽ അനിയന്ത്രിതമായ ജനസംഖ്യാവർദ്ധന, ഭൂവിസ്തൃതിയുടെ അപര്യാപ്തത, പ്രകൃതിയിലുണ്ടാവുന്ന വ്യതിയാനങ്ങൾ, ജല സമൃദ്ധമായ ഭൂപ്രകൃതി, ആധുനിക ഉപഭോഗസംസ്കാരം തുടങ്ങി നിരവധി കാരണങ്ങളാൽ മാലിന്യപ്രശ്നം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. മാലിന്യ മുക്തകേരളം എന്ന ആശയം ക്ഷിപ്രസാധ്യമല്ലെങ്കിലും മാലിന്യത്തിന്റെ അളവും സ്വഭാവവും നിയന്ത്രിക്കാൻ പ്രയാസമില്ല. അതുവഴി ക്രമേണ ഒരു മാലിന്യമുക്ത കേരള സൃഷ്ടിയിലേക്ക് പദ്ധതി ലക്ഷ്യമിടുന്നു.

നിലവിൽ ശുചിത്വമിഷൻ ഗ്രാമീണ മേഖലയിലൂന്നി നടപ്പിലാക്കി വരുന്ന 'ശുചിത്രഗ്രാമം ഹരിത്രഗ്രാമം" പദ്ധതിയോട് ചേർത്ത് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു. മാലിന്യത്തിന്റെ അളവു കുറയ്ക്കുക, ഉറവിടമാലിന്യ സംസ്ക്കരണം ശീലിപ്പിക്കുക, മാലിന്യം വളമായും ഇന്ധനമായും മാറ്റുക, ജൈവകൃഷി വ്യാപനം, ജലശുദ്ധി കാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടത്. നിലവിലുള്ള ശുചിത്വ സംവിധാന സർവ്വെ, ശുചിത്വ മനോഭാവ സർവ്വെ, പ്രദർശന വിപണന മേളകൾ, വിഭവ സമാഹരണം, ഉറവിട മാലിന്യസംസ്കരണ മാർഗ്ഗങ്ങളുടെ വ്യാപനം, പച്ചക്കറിത്തോട്ട നിർമ്മാണം, ദിശാഗതി നിയന്ത്രണവും, മൂല്യനിർണ്ണയവും തുടങ്ങിയ കാര്യങ്ങൾ ഒരു പ്രവർത്തന കലണ്ടറിന്റേയും മാർഗ്ഗരേഖയുടേയും അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപ്പിലാക്കാവുന്നതാണ്. ഇക്കാര്യത്തിൽ സന്നദ്ധസംഘടനകളുടെ സഹകരണം അത്യാവശ്യമായതിനാൽ അവയേയും പദ്ധതി പ്രവർത്തനത്തിൽ ഭാഗമാക്കേണ്ടതാണ്.

ശുചിത്വ ശീലവൽക്കരണം, മാലിന്യത്തിന്റെ തോത് കുറയ്ക്കുക, മണ്ണ ജല സംരക്ഷണം, ഉറ വിട മാലിന്യ സംസ്ക്കരണ വ്യാപനം, goggles ഒഴിവാക്കൽ, പരിസ്ഥിതി സംരക്ഷണം എന്നിവ യക്ക് ഊന്നൽ, വ്യക്തി ശുദ്ധി, ഗൃഹശുദ്ധി, സമൂഹശുദ്ധി, ശുചിത്വഭൂമി' എന്നത് മുദ്രാവാക്യം.

സഹകരിക്കുന്ന ഇതര സ്ഥാപനങ്ങൾ

സംസ്ഥാന യുവജനക്ഷേമബോർഡ്, നെഹ്റു യുവകേന്ദ്ര, ലൈബ്രറി കൗൺസിൽ, സ്റ്റുഡന്റ് പോലീസ് കോർപ്സ്, നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻ.സി.സി. വിവിധ സ്ക്കൂൾ ക്ലബുകൾ, കേരള യൂണിവേഴ്സിറ്റി ഗാന്ധിയൻ പഠനകേന്ദ്രം, ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണം പദ്ധതിനടത്തിപ്പിന് സഹായകമാകും.

കാഴ്ചപ്പാട്

സമൂഹത്തിലെ എല്ലാ ശ്രേണിയിലുംപെട്ടവരുടെ കൂട്ടായ്മയിലൂടെ മാത്രമേ ശുചിത്വകേരളം എന്ന ലക്ഷ്യം നേടാൻ കഴിയൂ. മാലിന്യം ഉണ്ടാക്കാതിരിക്കുക എന്നതും ഉണ്ടാക്കിയവയെ ശാസ്ത്രീയമായി ഒഴിവാക്കുക എന്നതും സ്വന്തം കടമയാണെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. ഇതിന് നിലവിലുള്ള തെറ്റായ ശുചിത്വ ശീലങ്ങളും മനോഭാവവും മാറ്റേണ്ടതുണ്ട്.

വികേന്ദ്രീകൃതമായുണ്ടാക്കുന്ന മാലിന്യം കേന്ദ്രീകൃത സംസ്കരണ സമ്പ്രദായത്തിലൂടെ ഇല്ലാതാക്കാമെന്ന കാഴ്ചപ്പാടിൽതന്നെ മാറ്റമുണ്ടാവണം. എന്റെ മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്ന ചിന്തയും ശരിയല്ല. മാലിന്യം വലിച്ചെറിയാൻ തുടങ്ങുമ്പോൾ ഓരോരുത്തരുടേയും ഉള്ളിൽ നിന്ന് 'No’ എന്ന ശബ്ദദം താക്കീതായി ഉയർന്നു വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുതിയൊരു കാഴ്ചപ്പാട് ഉണ്ടാകേണ്ടതായിരിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ