Panchayat:Repo18/vol2-page0798

From Panchayatwiki

798 GOVERNMENT ORDERS

നിർവ്വഹണ ഘട്ടം
7 നീർത്തട വികസന പ്രവർത്തികൾ 56
8 ലൈവി ഹുഡ് ആക്ടിവിറ്റീസ് 9
9 ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട സൂക്ഷ്മ സംരംഭങ്ങൾ 10
പൂർത്തീകരണ ഘട്ടം
10 തുടർ പ്രവർത്തനങ്ങൾ 3
ആകെ 100

സംയോജിത നീർത്തട പരിപാലന പരിപാടിയുടെ ഫണ്ട് SLNA -യിൽ നിന്നും "e' Transfer മുഖേന ജില്ലാതല WCDC-യുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും. ഇതിനായി ജില്ലാതല WCDC ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും പ്രോജക്ട് മാനേജരുടെയും (PD PAU) പേരിൽ ജില്ലാ ആസ്ഥാനത്ത് ഒരു ദേശസാൽകൃത ബാങ്കിൽ ഒരു ജോയിന്റ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതാണ്. ഈ അക്കൗ ണ്ടിൽ നിന്നും "e' transfer മുഖേന ആവശ്യമായ തുക പദ്ധതി നിർവ്വഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചാ യത്തിന്റെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരിലുള്ള ബ്ലോക്ക് ആസ്ഥാനത്തുള്ള ദേശസാത്കൃത ബാങ്കിൽ ആരംഭിച്ചിട്ടുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ഭരണ ചെലവുകൾ, പരിശീലന ചെലവുകൾ എന്നിവ പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജൻസിയായ (PIA) ബ്ലോക്ക് പഞ്ചായത്ത് തന്നെ നേരിട്ട് നിർവ്വഹിക്കണം. വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാ ക്കാൻ ഏല്പ്പിച്ച ടെക്നിക്കൽ സപ്പോർട്ട് ഓർഗനൈസേഷന്റെ (TSO) ചെലവുകൾ DPR-ന്റെ പുരോഗതിയ നുസരിച്ച് തവണകളായി ബ്ലോക്ക് പഞ്ചായത്ത് നൽകണം. പ്രവർത്തികൾ നിർവ്വഹിക്കുന്നതിനുള്ള തുക നീർത്തട കമ്മിറ്റികളുടെ ചെയർമാന്റെയും (സെക്രട്ടറിയുടേയും, ജോയിന്റ് അക്കൗണ്ടിൽ "e' transfer മുഖേന നിക്ഷേപിക്കണം. ഒരു കാരണവശാലും ചെക്ക് മുഖേനയോ /DD ആയോ ഫണ്ട് ട്രാൻസ്ഫർ ചെയ്യുവാൻ പാടുള്ളതല്ല.

- ഓരോ നീർത്തട കമ്മിറ്റിയും നീർത്തട പദ്ധതി പ്രവർത്തനത്തിന് ലഭിക്കുന്ന തുക നിക്ഷേപിക്കുന്ന അക്കൗണ്ടിനു പുറമേ ഒരു സംയുക്ത ബാങ്ക് അക്കൗണ്ട് കൂടി ആരംഭിക്കണം. വാട്ടർഷെഡ് ഡവലപ്പ്മെന്റ് ഫണ്ടിന്റെ ക്രയവിക്രയത്തിനായുള്ള ഈ അക്കൗണ്ട് ആരംഭിക്കുന്നത് നീർത്തട പദ്ധതികൾക്കായിട്ടുള്ള ഗുണഭോക്തൃവിഹിതവും യുസർ ചാർജ്ജും സമാഹരിക്കുവാനും ഈ അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. യൂസർചാർജ് കുറച്ച് ഗുണഭോക്താക്കൾക്ക് മാത്രമായി പ്രയോജനം നൽകുന്ന പ്രവർത്തികൾ ഏറ്റെ ടുക്കുമ്പോൾ ഒരു നിശ്ചിത സംഖ്യ യൂസർ ചാർജ്ജായി ഈടാക്കേണ്ടതും ആയത് മേൽ വിവരിച്ച അക്കൗ ണ്ടിൽ നിക്ഷേപിക്കേണ്ടതുമാണ്.

ഗുണഭോക്തൃ വിഹിതവും യുസർ ചാർജ്ജുമായി സമാഹരിക്കുന്ന തുക സംയോജിത നീർത്തട പരി പാലന പരിപാടി പ്രകാരം സൃഷ്ടിക്കുന്ന ആസ്തികളുടെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കാവുന്ന താണ്. മേൽ തുകയുടെ വിനിയോഗവും സംബന്ധിച്ച ഉത്തരവ് പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്. സംയോജിത നീർത്തട പരിപാലന പരിപാടിയുടെ മോണിറ്ററിംഗ് ഡോക്യുമെന്റേഷൻ, വിലയിരുത്തൽ, റിക്കാർഡ് പരിപാലനം എന്നിവയ്ക്കുള്ള അധിക മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ് പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്.

വീടുകളിൽ ബയോകമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്ന വീട്ടുടമകൾക്ക് വീട്ടുകരത്തിൽ ഇളവ് അനുവദിച്ചതിനെ സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ആർ.സി.) വകുപ്പ്, സ.ഉ.(എം.എസ്) നം. 256/2012/തസ്വഭവ TVPM, dt. 08-10-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വീടുകളിൽ ബയോകമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്ന വീട്ടുടമകൾക്ക് വീട്ടുകരത്തിൽ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സംസ്ഥാനത്തെ വീടുകളിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ബയോകമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്ന വീട്ടുടമകൾക്ക് വീട്ടുകരത്തിൽ 10% വരെ ഇളവ് അനുവദിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വികസന അതോറിറ്റികളിൽ നിന്നും അനുവദിച്ച വായ്പകളിൻമേൽ ഇളവുകൾ സ്പഷ്ടീകരണം നൽകിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഐ.എ.) വകുപ്പ്, സ.ഉ.(സാധാ) നം. 2809/2012/തസ്വഭവ TVPM, dt. 08-10-12] -

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വികസന അതോറിറ്റികളിൽ നിന്നും അനുവദിച്ച വായ്പ കളിൻമേൽ ഇളവുകൾ - സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ