Panchayat:Repo18/vol2-page0796

From Panchayatwiki

നീർത്തട ഗ്രാമസഭ

നീർത്തട പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങൾ ചേർന്നതാണ് നീർത്തട ഗ്രാമസഭ, വാർഷിക പദ്ധതി അംഗീകരിക്കൽ മുൻഗണനയ്ക്ക് അനുസരിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക, പദ്ധതി പ്രവർത്തനം വിലയിരുത്തുക, സോഷ്യൽ ഓഡിറ്റിംഗ് നടത്തുക എന്നീ ആവശ്യങ്ങൾക്കായി നീർത്തട ഗ്രാമസഭ വിളിച്ച് ചേർക്കാവുന്നതാണ്. ഗ്രാമസഭ വിളിച്ച് ചേർക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് മെമ്പർക്കായിരിക്കും.

സ്വയം സഹായ സംഘങ്ങൾ (SHO)

ചെറുകിട നാമമാത്ര കർഷകർ, ഭൂരഹിതർ കർഷക തൊഴിലാളികൾ, സ്ത്രീകൾ, പട്ടികജാതി പട്ടികവർഗ്ഗക്കാർ എന്നിവരിൽ നിന്നും സമാനസ്വഭാവമുള്ള ആളുകളെ ഉൾപ്പെടുത്തിWDTയുടെ സഹായത്തോടെ വാട്ടർഹെഡ് കമ്മിറ്റിയാണ് സ്വയംസഹായസംഘങ്ങൾ രൂപീകരിക്കുന്നത്. ഇത്തരം സ്വയംസഹായ സംഘ ങ്ങൾക്ക് ഗ്രേഡിംഗ് നടത്തി റിവോൾവിംഗ് ഫണ്ട് നൽകുന്നതാണ്.

യൂസർ ഗ്രൂപ്പുകൾ

നീർത്തട പ്രദേശത്ത് സ്ഥലം ഉള്ളവരും, പദ്ധതിയുടെ പ്രവർത്തനങ്ങളുടെയും ഗുണഫലം നേരിട്ട് അനുവദിക്കുകയും ചെയ്യുന്നവരെ ഉൾപ്പെടുത്തി യൂസർ ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതാണ്. ഒരു പ്രത്യേക നീർത്തട പ്രവൃത്തിയിൽ നിന്നും നേരിട്ട് സൗകര്യങ്ങൾ അനുഭവിക്കുന്നവരെയാണ് യൂസർ ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടത്. WC ആണ് യൂസർ ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടത്. WC യൂസർ ഗ്രൂപ്പുകളുമായി വിഭവ ഉപയോഗസമ്മതപ്രതം (Resource use agreement) ഒപ്പിടേണ്ടതാണ്. 2. പ്രോജക്ട് മാനേജ്മെന്റ്

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സംയോജിത നീർത്തട പരിപാലന പരിപാടിയുടെ നിർവ്വഹണം നടക്കുന്നത്.

ആദ്യഘട്ടം

ആസൂത്രണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. വാട്ടർഹെഷഡ് കമ്മിറ്റികൾ, സ്വയം സഹായ സംഘങ്ങൾ, യൂസർ ഗ്രൂപ്പുകൾ എന്നിവ രൂപീകരിക്കുക ഇവയ്ക്ക് വേണ്ടി വരുന്ന പരിശീലനങ്ങൾ നടത്തുക എന്നിവയ്ക്ക് പുറമേ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കേണ്ടതും ഈ ഘട്ടത്തിലാണ്. സംയോജിത നീർത്തട പരിപാലന പരിപാടിയുടെ പ്രവർത്തനം ഒരു നീർത്തടത്തിൽ തുടങ്ങേണ്ടത് എൻട്രി പോയിന്റ് പ്രവർത്തനങ്ങൾ ആരംഭിച്ചുകൊണ്ടായിരിക്കണം. എൻട്രിപോയിന്റ് പ്രവർത്തനങ്ങൾ നീർത്തട പ്രദേശത്തെ ജനങ്ങളെ പദ്ധതിയോട് അടുപ്പിക്കുവാൻ സഹായകരമാകും. എൻട്രി പോയിന്റ് പ്രവർത്തനങ്ങളിൽ ചെയ്യുവാൻ കഴിയുന്ന ചില പ്രവർത്തികൾ അനുബന്ധമായി ചേർത്തിരിക്കുന്നു. (അനുബന്ധം 2)

രണ്ടാം ഘട്ടം

വിശദമായി തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽനിന്നും വേർതിരിച്ച് തയ്യാറാക്കിയ വാർഷിക കർമ്മപദ്ധതികളിലെ പ്രവർത്തിയുടെ നിർവ്വഹണമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. നീർത്തടത്തിന്റെ എല്ലാ ഭാഗങ്ങളിലും ആദ്യം മുതൽ അവസാനം വരെ ചെയ്യാവുന്ന പ്രവൃത്തികളുടെ ലിസ്റ്റ് തയ്യാറാക്കി വേണം വാർഷിക പദ്ധതി തയ്യാറാക്കേണ്ടത്. (ഇതിലേക്ക് തിരഞ്ഞെടുക്കാവുന്ന പ്രവർത്തികൾ അനുബന്ധം 3 ആയി ചേർത്തിട്ടുണ്ട്.)

എസ്റ്റിമേറ്റുകൾ

വാർഷിക പദ്ധതിയിൽ ചേർത്തിരിക്കുന്ന പ്രവർത്തികളുടെ എസ്റ്റിമേറ്റുകൾ പൊതുമരാമത്ത് നിരക്കിലോ, മണ്ണ് സംരക്ഷണ വകുപ്പിലെ അംഗീകൃത നിരക്കിലോ, കൃഷി വകുപ്പിന്റെ അംഗീകൃത നിരക്കിലോ, വനത്തിലെ പ്രവൃത്തികൾക്ക് വനം വകുപ്പിന്റെ അംഗീകൃത നിരക്കിലോ ആയിരിക്കണം തയ്യാറാക്കേണ്ടത്. WDT എഞ്ചിനീയർ, തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയർ എന്നിവർക്കായിരിക്കും എസ്റ്റിമേറ്റ് എടുക്കുന്നതിനുള്ള ചുമതല. പ്രവൃത്തികൾക്കാവശ്യമായ സാധന സാമഗ്രികളുടെ അളവ്, ഓരോ ഘട്ടത്തിലും എന്തൊക്കെ പണികളാണ് ചെയ്യേണ്ടത് എന്നിവ എസ്റ്റിമേറ്റിൽ രേഖപ്പെടുത്തിയിരിക്കണം. വാർഷിക കർമ്മ പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് എടുക്കേണ്ടതാണ്. വിശദമായ പ്രോജക്ട് റിപ്പോർട്ടിലെ എസ്റ്റിമേറ്റുകളിൽ പ്രവൃത്തി ചെയ്യുന്ന സ്ഥലത്തിന്റെ സാഹചര്യമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിവേണം എസ്റ്റിമേറ്റുകൾ തയ്യാറാക്കേണ്ടത്. ഭരണാനുമതി

എല്ലാതരം പ്രവർത്തികൾക്കും ഭരണാനുമതി ലഭ്യമാക്കേണ്ടതുണ്ട്. പ്രോജക്ട് ഇംപ്ലിമെന്റേഷൻ എജൻസിയായ ബ്ലോക്ക് പഞ്ചായത്താണ് ഭരണാനുമതി നൽകേണ്ടത്. ഒരു നീർത്തടത്തിലെ വാർഷിക പദ്ധതിയിലെ പ്രവർത്തികൾക്ക് ഒരുമിച്ച് ഭരണാനുമതി നൽകാവുന്നതാണ്. ഇത് സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിന് മുമ്പായി നൽകിയിരിക്കണം.

സാങ്കേതികാനുമതി

തദ്ദേശസ്വയംഭരണ വകുപ്പിലെ ത്രിതല പഞ്ചായത്തുകൾ മുഖേന നടപ്പിലാക്കുന്ന മറ്റു മരാമത്ത് പ്രവർത്തികളുടെ നിർവ്വഹണ നടപടിക്രമങ്ങൾ ഈ പദ്ധതികൾക്ക് അവലംബിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തിലെ അസി.എഞ്ചിനീയർ, ബ്ലോക്ക് പഞ്ചായത്തിലെ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാതലത്തിലും


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ