Panchayat:Repo18/vol2-page0794

From Panchayatwiki

10. പ്രതിനിധി, കേരള റൂറൽ വാട്ടർ സപ്പെ ഏജൻസി

11. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ

12. ജില്ലാ കോ-ഓർഡിനേറ്റർ, ഐ.കെ.എം.

13. ജില്ലാ കോ-ഓർഡിനേറ്റർ, ഹോർട്ടികൾച്ചർ മിഷൻ കൂടാതെ സംയോജന സാദ്ധ്യതയുള്ള മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരെ ഈ സമിതിയിലേക്ക് ജില്ലാ കളക്ടർക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്.

ജില്ലാതല സമിതി മാസത്തിലൊരിക്കലോ ആവശ്യമായ സന്ദർഭങ്ങളിലോ യോഗം ചേരേണ്ടതാണ്. പദ്ധതി പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനു വാട്ടർ ഷെഡ് സെൽകം ഡാറ്റാ സെന്റർ (WCDC) രൂപീകരിക്കണം. പദ്ധതി പ്രദേശത്തിന്റെ വലുപ്പമനുസരിച്ച് ആവശ്യമായ വിദഗ്ദ്ധരെ നിയമിച്ചായി രിക്കും WCDC രൂപീകരിക്കേണ്ടത്. WCDC യുടെ രൂപീകരണം SLNA യുടെ ചുമതലയാണ്.

പദ്ധതി പ്രദേശം 25,000 ഹെക്ട്റോ അതിൽ കൂടുതലോ ആണെങ്കിൽ കൃഷി/ജലപരിപാലനം/ കാർഷിക എഞ്ചിനീയറിംഗ്ദ്/സോഷ്യൽമൊബൈലൈസേഷൻ/അക്കൗണ്ടന്റ്/MS എന്നീ വിഭാഗത്തിലും, 25000-ത്തിൽ കുറവാണെങ്കിൽ കൃഷി/അക്കൗണ്ടന്റ്/MS എന്നീ വിഭാഗത്തിലുമുള്ള വിദഗ്ദ്ധരെ WCDC-യിൽ നിയമിക്കാവുന്നതാണ്.

മേൽ നിയമനങ്ങൾ ഡെപ്യൂട്ടേഷനിലോ കരാർ അടിസ്ഥാനത്തിലോ ആയിരിക്കും.

ജില്ലാതല വാട്ടർ ഷെഡ് സെൽ കം ഡാറ്റാ സെന്ററും (WCDC) സംസ്ഥാന നോഡൽ ഏജൻസിയും (SLNA) ഒരു മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിംഗ് (MOU) ഒപ്പു വയ്ക്കക്കേണ്ടതാണ്.

ബ്ലോക്ക് തലം

IWMP-യുടെ പദ്ധതി നിര്വ്വഹണ ഏജന്സി (Project Implementation Agency-PIA) G62Oce5 oj61)IOCO ത്തുകൾ ആയിരിക്കും. പ്രോജക്ട് പ്രദേശത്ത് ഒന്നിൽ കൂടുതൽ ബ്ലോക്കുകൾ ഉൾപ്പെടുന്നുവെങ്കിൽ കൂടു തൽ പ്രദേശം ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് ആയിരിക്കും PIA.

|WMP-യുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ആവശ്യമായ ഭരണപരവും സാങ്കേതികവുമായ സഹായ സംവിധാനങ്ങൾ ഒരുക്കുന്നതിനും വേണ്ടി ബ്ലോക്കതല IWMP കോ-ഓർഡിനേഷൻ സമിതിക്ക് PIA ആയ ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകേണ്ടതാണ്.

ബ്ലോക്ക്തല IWMP കോ-ഓർഡിനേഷൻ സമിതിയുടെ ഘടന

1. പി.ഐ.എ.യിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് - ചെയർമാൻ

2. പദ്ധതി പ്രദേശത്തെ മറ്റ് ബ്ലോക്ക് പ്രസിഡന്റുമാർ - കോ-ചെയർമാൻമാർ

3. PIA ബ്ലോക്കിലെ വൈസ് പ്രസിഡന്റ് - മെമ്പർ

4. PIA ബ്ലോക്കിലെ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ - മെമ്പർ

5. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (എൽ.എസ്.ജി.ഡി.) - മെമ്പർ

6. നീർത്തട വികസനം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ - മെമ്പർമാർ

7. ടെക്നിക്കൽ സപ്പോർട്ട് ഓർഗനൈസേഷൻ പ്രതിനിധി - മന്വർ

8. WDT-യുടെ പ്രതിനിധി - മെമ്പർ

9. JBDO (EGS) - മെമ്പർ

10. EO (WW) - മെമ്പർ

11. WCDC യുടെ ഒരു പ്രതിനിധി - സാങ്കേതിക വിദഗ്ദ്ധൻ

12. അസിസ്റ്റന്റ് ഡയറക്ടർ (കൃഷി) - സാങ്കേതിക വിദഗ്ദ്ധൻ

13. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി - മെമ്പർ സെക്രട്ടറി

നീർത്തട ഡവലപ്പമെന്റ് ടീം

നീർത്തട ഡവലപ്മെന്റ് ടീം (WDT), PIA-യുടെ ഒരു അവിഭാജ്യഘടകമായിരിക്കും. പദ്ധതി നിർവ്വഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചായത്തുകൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി നിർദ്ദിഷ്ട യോഗ്യതയും പ്രായോഗിക പരിചയവും ഉള്ള വ്യക്തികളുടെ ഒരു ടീമിനെ ജില്ലാതലത്തിൽ SLNA-യുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത് PA ആയ ബ്ലോക്ക് പഞ്ചായത്തുകളിൽ നിയമിക്കുന്നതാണ്. ഇതിൽ ഒരാൾ സ്ത്രീ ആയിരിക്കും. WDT മെമ്പർമാർക്കുള്ള വേതനം, യാത്രാബത്ത എന്നിവ പ്രോജക്ടിൽ അനുവദിച്ചിട്ടുള്ള ഭരണനിർവ്വഹണ ചെലവിൽ ഉൾപ്പെടുത്തി നൽകാവുന്നതാണ്.

WDT ടീം അംഗങ്ങള്

1. ബ്ലോക്ക് പഞ്ചായത്തുകളിൽ വിന്യസിച്ചിരിക്കുന്ന കൃഷി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ (കൃഷി)

2. ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന സോയിൽ സർവ്വേ വകുപ്പിലെ ഡ്രാഫ്റ്റ്മാൻ/ ഓവര്സീയര്മാര്


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ