Panchayat:Repo18/vol2-page0787

From Panchayatwiki

യമായി "താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകുവാൻ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ അധികൃതർക്ക് അധികാരം നൽകിക്കൊണ്ട് പരാമർശപ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഇപ്രകാരം നൽകുന്ന താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് റേഷൻകാർഡ്, വൈദ്യുതി കണക്ഷൻ, കുടിവെള്ള കണക്ഷൻ, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ എന്നീ സേവനങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു.

ഉടമസ്ഥാവകാശം ഇല്ലാത്ത ഭൂമിയിൽ വീടുകൾ കെട്ടി താമസിക്കുന്നവരും റേഷൻകാർഡ്, വൈദ്യുതി കണക്ഷൻ, കുടിവെള്ളകണക്ഷൻ, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ എന്നീ സേവനങ്ങൾ ലഭിക്കാത്തതിനാൽ, പല ദുരിതങ്ങളും അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉടമസ്ഥാവകാശം ഇല്ലാതെയും, താമസിക്കുന്ന കെട്ടിടം അധികൃതമാണോ/അനധികൃതമാണോ എന്ന് പരിശോധിക്കാതെയും, 100 ച. മീറ്റർ വരെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കൂടി പരാമർശത്തിലെ സർക്കാർ ഉത്തരവിലെ ആനുകൂല്യങ്ങളെല്ലാം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവാകുന്നു. ഇപ്രകാരം നൽകുന്ന താൽക്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ സ്ഥലത്തിന്റെ കൈവശാവകാശത്തിൻമേലോ ഉടമസ്ഥാവകാശത്തിൻമേലോ യാതൊരുവിധ അവകാശങ്ങൾക്കും അർഹതയുണ്ടായിരിക്കുന്നതല്ല. അത്തരം കാര്യങ്ങൾ നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും.

ആസ്തി രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിൽ സാംഖ്യ ഡബിൾ എൻട്രി അക്കൗണ്ടിംഗുമായി യോജിപ്പിച്ച പ്രവർത്തിക്കുന്ന ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(കൈ) നം. 212/2012/തസ്വഭവ TVPM, dt. 06-08-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിൽ സാംഖ്യ ഡബിൾ എൻട്രി അക്കൗണ്ടിംഗുമായി യോജിപ്പിച്ച് പ്രവർത്തിക്കുന്നതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) സ.ഉ (എം.എസ്.) നം 363/2005 തസ്വഭവ തീയതി 02-12-2005.

(2) സർക്കുലർ നമ്പർ 58608/ ഡിബി 2/2009 തസ്വഭവ തീയതി 13-01-2010.

(3) സ.ഉ (സാധാ) നം. 59/2012 തസ്വഭവ തീയതി 06-01-2012.

(4) സർക്കുലർ നമ്പർ 50412/ഡിബി 2/11 തസ്വഭവ തീയതി 23-05-2012.

ഉത്തരവ്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തി സംബന്ധമായി കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിച്ചു പരിപാലിക്കേണ്ടതിന്റെ ആവശ്യം മുൻനിർത്തി 2005-ൽ സർക്കാർ എം.ജി.പിയുടെ ഭാഗമായി അത്തരം രജിസ്റ്ററുകൾ തയ്യാറാക്കുന്നതിന് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു.

(2) 2005-06-ൽ ഇപ്രകാരം തയ്യാറാക്കിയ രജിസ്റ്ററുകൾ കില, കുടുംബശ്രീ എന്നിവയുടെ സഹായ ത്തോടെ സചിത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം.) ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി. എന്നാൽ ഈ പ്രവർത്തനങ്ങൾ കൊണ്ട് ആസ്തികളുടെ പൂർണ്ണമായ സംസ്ഥാനതല ക്രോഡീകരണം വിവിധ കാരണങ്ങളിൽ സാധ്യമായില്ല.

(3) ഈ സാഹചര്യത്തിൽ പരാമർശം (2)-ലെ സർക്കുലർ പ്രകാരം ആസ്തിരജിസ്റ്ററുകൾ ഡിജിറ്റലായി പരിപാലിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഫാറങ്ങളും സർക്കാർ പുറപ്പെടുവിക്കുകയും കില, ഐ.കെ.എം. ഇവയുടെ നേതൃത്വത്തിൽ നിലവിലുള്ള രജിസ്റ്ററുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് വിവിധതലങ്ങളിൽ പരിശീലനം നൽകുകയും ചെയ്തു.

(4) പരാമർശം (3) -ലെ സർക്കുലർ പ്രകാരം ആസ്തിരജിസ്റ്ററുകൾ അപാകതകൾ പരിഹരിച്ച് ഡിജി റ്റൽ രൂപത്തിൽ ഐ.കെ.എം.-ൽ എത്തിക്കണമെന്ന് സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു. പരാമർശം (4)-ലെ സർക്കുലർ പ്രകാരം ആസ്തിരജിസ്റ്റർ പുതുക്കി ഐ.കെ.എം.-ന് നൽകുന്നതിനുള്ള തീയതി 31-5-2012 ആയി നിശ്ചയിച്ചു നൽകിയിരുന്നു.

(5) 31-3-2011 വരെയുള്ള ആസ്തികൾ രേഖപ്പെടുത്തണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അപ്ര കാരം പല തദ്ദേശഭരണ സ്ഥാപനങ്ങളും രേഖപ്പെടുത്തിയതായി കാണുന്നില്ല. മാത്രമല്ല ഇനിയും പല തദ്ദേശഭരണ സ്ഥാപനങ്ങളും റോഡുകളുടെ നീളം, ഭൂമിയുടേയും കെട്ടിടങ്ങളുടെയും വിസ്തൃതി, സർവ്വെ നമ്പർ തുടങ്ങിയവയുടെ അളവുകൾ, നിർദ്ദേശിച്ച യൂണിറ്റിൽ ആക്കി തെറ്റു തിരുത്തിയിട്ടുമില്ല. അതു കൊണ്ടുതന്നെ വിവരം സംസ്ഥാന തലത്തിൽ ക്രോഡീകരിച്ച് ശരിയായ ചിത്രം ലഭിക്കുന്നില്ല.

(6) തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കിയ ഡബിൾ എൻട്രി സമ്പ്രദായത്തിലുള്ള അക്കൗണ്ടിംഗ് പൂർത്തിയാക്കണമെങ്കിൽ ആസ്തികൾ ആർജ്ജിക്കുന്നതിന് ചെലവായ തുകയുടെ വിവരം ആവശ്യമാണ്. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചിട്ടുള്ള 'സചിത്ര' ആസ്തി സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ ആസ്തിയുടെ മൂല്യം സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയെങ്കിലും, വിശദമായ നിർദ്ദേശങ്ങളുടെ അഭാവത്തിൽ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ