Panchayat:Repo18/vol2-page0786

From Panchayatwiki

Sanction is accorded for using the above two products for Composting process for a period of 1 year on trial basis and extension of the period shall be subject to effectiveness of the products.

വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതെടുക്കുന്ന ജനന-മരണ സർട്ടിഫിക്കറ്റുകൾ - ആധികാരിക രേഖയായി അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, സ.ഉ.(കൈ) നം. 202/2012/തസ്വഭവ TVPM, dt. 25-07-12]

സംഗ്രഹം:-തദ്ദേശസ്വയംഭരണ വകുപ്പ് - വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതെടുക്കുന്ന ജനന-മരണ സർട്ടിഫിക്കറ്റുകൾ - ആധികാരിക രേഖയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതെടുക്കുന്ന ബാർകോഡോടു കൂടിയ ജനന-മരണ സർട്ടിഫിക്കറ്റുകൾ എല്ലാ സർക്കാർ ആവശ്യങ്ങൾക്കും ആധികാരിക രേഖയായി അംഗീകരിച്ച് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.

നഗരസഭകളിലെ വാഹനങ്ങളുടെ എണ്ണം - പൊതുമാനദണ്ഡം നിശ്ചയിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 2138/2012/തസ്വഭവ TVPM, dt. 03-08-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - നഗരസഭകളിലെ വാഹനങ്ങളുടെ എണ്ണം-പൊതുമാനദണ്ഡം നിശ്ചയിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 4-07-2012-ലെ 21 നമ്പർ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം.

ഉത്തരവ്

നഗരസഭകൾക്ക് കൂടുതൽ വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് പൊതുമാനദണ്ഡം നിശ്ചയിക്കു ന്നതിന് താഴെപ്പറയുന്നവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്

2. നഗരകാര്യ ഡയറക്ടർ, തിരുവനന്തപുരം

3. സ്റ്റേറ്റ് പെർഫോർമൻസ് ഓഡിറ്റ് ഓഫീസർ

ജനന-മരണ രജിസ്ട്രേഷൻ - ദത്തെടുക്കപ്പെട്ട കുട്ടികളുടെ ജനന രജിസ്ട്രേഷൻ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്താനും അനുമതി നൽകിയ ഉത്തരവ്

[തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, സ.ഉ.(ആർ.റ്റി) നം. 2143/2012/തസ്വഭവ TVPM, dt, 04-08-12] (Kindly seepage no. 472 for the Government Order)

റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നടപടി ക്രമങ്ങൾ ലളിതമാക്കിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 211/2012/തസ്വഭവ TVPM, dt. 04-08-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നടപടി ക്രമങ്ങൾ ലളിത മാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 04-06-2012-ലെ ജി.ഒ.(എം.എസ്) നം. 149/2012/തസ്വഭവ.

ഉത്തരവ്

കെട്ടിടനിർമ്മാണ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെട്ടു എന്ന കാരണത്താൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടനമ്പർ അനുവദിച്ചു നൽകുന്നില്ല എന്ന സാഹചര്യം നിലവിലുണ്ടെന്നും ആയതിനാൽ റേഷൻ കാർഡ്, വൈദ്യുതികണക്ഷൻ, കുടിവെള്ളകണക്ഷൻ, വോട്ടർ പട്ടികയിൽ പേരു ചേർക്കൽ എന്നീ സേവനങ്ങൾ ലഭിക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ പൊതുജനസമ്പർക്ക പരിപാടിയിൽ ലഭിച്ച അനവധി നിവേദനങ്ങളിൽ നിന്നും സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും കെട്ടിടനിർമ്മാണ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെടുന്ന 100 ച.മീ വരെയുള്ള വാസഗൃഹങ്ങൾക്ക് മാത്രം കേരള പഞ്ചായത്ത് രാജ് നിയമം 235 (എഎ), 235 (ഡബ്ല്യ), കേരള മുനിസിപ്പാലിറ്റി ആക്ട് 242, 406 എന്നീ വകുപ്പുകളിൽ അനുശാസിച്ചിട്ടുള്ള നടപടികൾക്ക് വിധേ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ