Panchayat:Repo18/vol2-page0782

From Panchayatwiki

കേരള മിഷൻ വികസിപ്പിച്ചിട്ടുള്ള എല്ലാ ആപ്ലിക്കേഷൻ സോഫ്റ്റ് വെയറുകളും എല്ലാ പഞ്ചായത്തുകളിലും വിന്യസിച്ച തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടതുമാണ്.

(9) കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും എണ്ണം നിശ്ചയിക്കുമ്പോൾ, നിലവിലുള്ള പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും എണ്ണവും ആവശ്യകതയും കൂടി കണക്കിലെടുക്കേണ്ടതാണ്. അറ്റകുറ്റപ്പണി ചെയ്തതും അപ്തഗ്രേഡ് ചെയ്തതും പ്രവർത്തനക്ഷമമാക്കാവുന്നവ അപ്രകാരം ചെയ്യേണ്ടതാണ്. എന്നാൽ അറ്റകുറ്റപ്പണി അസാധ്യമായവ, 7 വർഷത്തിലധികം പഴക്കമുള്ളവ എന്നിവ ബൈബാക്ക് വ്യവസ്ഥയിൽ തിരികെ നൽകി പുതിയ ഉപകരണങ്ങൾ വാങ്ങാവുന്നതാണ്. അറ്റകുറ്റപ്പണി, അപ്ഗ്രഡേഷൻ, ബൈബാക്ക് തുടങ്ങിയ കാര്യങ്ങൾ ഇൻഫർമേഷൻ കേരള മിഷന്റെ നിർദ്ദേശ പ്രകാരം നിർവ്വഹിക്കേണ്ടതാണ്.

(10) വെബ് അധിഷ്ഠിതമായ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി KSWAN/VPN Connectivity എല്ലാ പഞ്ചായത്തുകളും ഇടതടവില്ലാതെ ലഭ്യമാക്കേണ്ടതാണ്. ഇതുവരെ കണക്റ്റിവിറ്റി എടുത്തിട്ടില്ലാത്ത പഞ്ചായത്തുകൾ ഉടനടി കണക്ടിവിറ്റി എടുക്കേണ്ടതാണ്.

(11) ഐ.കെ.എം. വികസിപ്പിച്ച ആപ്ലിക്കേഷൻ സോഫ്റ്റ് വെയറുകൾ വിന്യസിച്ചിട്ടുള്ള കമ്പ്യൂട്ടറുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകരുത്. സെർവറിൽ വൈറസ് ബാധ ഒഴിവാക്കുന്നതിനായി ഇക്കാര്യം ഉറപ്പുവരുത്തണം. ത്രിതല പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇ-ഗവേണൻസ് എന്ന ലക്ഷ്യം കൈവരിക്കാനായിട്ടാണ് ഓരോ സീറ്റിനും ഓരോ കമ്പ്യൂട്ടർ നൽകുന്നതെന്നതിനാൽ ഇന്റർനെറ്റ് ഉപയോഗം ഐ.കെ.എം. ആപ്ലിക്കേഷൻ വിന്യസിച്ചിട്ടില്ലാത്ത ഒന്നോ രണ്ടോ കമ്പ്യൂട്ടറുകളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതും ഇവ നെറ്റ് വർക്കിൽ ബന്ധിപ്പിക്കാൻ പാടില്ലാത്തതുമാണ്.

(12) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ ആന്റി-വൈറസ് സോഫ്റ്റ് വെയർ ഐ.കെ.എം. മൊത്തമായി വാങ്ങി ആവശ്യാനുസരണം ലഭ്യമാക്കുന്നതും, കേന്ദ്രീകൃതമായി അപ്ഡേറ്റ് ചെയ്യുന്നതുമാണ്. ഇതിനുള്ള തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഐ.കെ.എമ്മിന് നൽകേ ണ്ടതാണ്.

(13) മേൽപറഞ്ഞ പ്രകാരം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും നെറ്റ് വർക്ക്/ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾക്കും KSWAN/VPN Connectivity ലഭ്യമാക്കുന്നതിനും ത്രിതല പഞ്ചായത്തുകൾക്ക് തനതുഫണ്ടോ, ജനറൽപർപ്പസ് ഫണ്ടോ, വികസന ഫണ്ടോ ഉപയോഗിക്കാവുന്നതാണ്. ഈ ഉത്തരവിൻപ്രകാരം വികസനഫണ്ടിൽ നിന്നാണ് തുക ചെലവു ചെയ്യുന്നതെങ്കിൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി ഇലക്ട്രിഫിക്കേഷനും നെറ്റ് വർക്കിംഗും നടത്തിക്കഴിഞ്ഞശേഷം പ്രോജക്ട് തയ്യാറാക്കി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങിയാൽ മതിയാകുന്നതാണ്. ഈ ചെലവ് "ഗവൺമെന്റ് പ്രോജക്ട്" എന്ന നിലയിൽ സാംഖ്യയിൽ രേഖപ്പെടുത്താവുന്നതാണ്.

Server Specification for District/Block/Grama Panchayat

Feature : Technical Specification

Form Factor : Tower

No. of Processors 1, 2 Capable.

Processor: Intel Xeon E5620 (2.40GHz/4-core/8Ow/12MB) Processor (to be supplied with one) or better.

Chipset: Intel 5550 Chipset or better.

FSB : 5.86 GT/sec intel Quickpath interconnect (QP) or better.

Memory: 8GB DDR3, 1066/1333 MHz, 128GB Max or better.

I/O Slots: Minimum 4 PCIe G2Slots or better

Storage Controller: Raid controllerwith 512MB Flash Back Write Cache and support RAID 0,1,5 or better.

Drive Bays : Minimum 4 Hot-Swappable Drives Bays.

HardDrives : 4 x 250 GB or higher enterprise class SATA HDD 7200 RPM.

DVD : DVD RW8X or better.

Ports : 4 USB Ports and 1 Serial port.

NIC: Dual LAN (10/100/1000) network card with asset feature tracking and security management, remote wake up.

Power Supply : Non redundant power supply.

Video : To support VGA or above resolution

Monitor: 17 TFT Monitor/wide TFT, TCO-O3 or TCO-99 certified


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ