Panchayat:Repo18/vol2-page0779

From Panchayatwiki

ക്കുന്നതിനുള്ള ഒരു നിർദ്ദേശം പരാമർശം (2) പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാർ ഈ നിർദ്ദേശം വിശദമായി പരിശോധിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തു കളിലും ഓരോ ടെക്നിക്കൽ അസിസ്റ്റന്റുമാരെ ഒരു വർഷത്തേയ്ക്ക് മാത്രം നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു. ടെക്നിക്കൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കേണ്ട ചുമതല അതാത് ഗ്രാമപഞ്ചായത്തുകൾക്ക് തന്നെയായിരിക്കും. ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ പ്രതിമാസ വേതനമായ 13,500-രൂപ അതാത് ഗ്രാമപഞ്ചായത്തുകൾ തന്നെ നേരിട്ട് നൽകേണ്ടതാണ്. ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ വിദ്യാഭ്യാസയോഗ്യത താഴെപ്പറയും പ്രകാരമായിരിക്കും; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്/ഐ.എച്ച്.ആർ.ഡി./കേരള സർക്കാർ നൽകുന്ന കമ്പ്യൂട്ടർ എൻജിനീയറിംഗ്ദ്/ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്/ഇൻഫർമേഷൻ ടെക്നോളജി ത്രിവൽസര ഡിപ്ലോമ. അല്ലെങ്കിൽ ഏതെങ്കിലും ബിരുദം നേടിയ ശേഷം ഏതെങ്കിലും സർവ്വകലാശാല/ടെക്നിക്കൽ എഡ്യൂക്കേഷൻ കൺട്രോളർ/ഐ.എച്ച്.ആർ.ഡി./എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്സനോളജിയിൽ നിന്നുള്ള 3 സെമസ്റ്ററിൽ കുറയാത്ത മുഴുവൻ സമയ പി.ജി.ഡി.സി.എ./പി.ഡി.എസ്.ഇ. അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷിൽ ബിരുദം (ബി.സി.എ.) അല്ലെങ്കിൽ ഭാരത സർക്കാരിന്റെ ഡിഒഇഏസിസി - ൽ നിന്നുള്ള എ/ബി ലെവൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബി.ടെക്സ്/ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്സ്ട്രോണിക്സ് ഡാറ്റാ പ്രോസസിംഗിലും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുമുള്ള ബിരുദം ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ വേതനവും പരിശീലനത്തിനുമുള്ള ചെലവും അതാത് പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്നും വഹിക്കേണ്ടതാണ്. പുതുതായി നിയോഗിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ഭരണപരമായ നിയന്ത്രണം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്കും സാങ്കേതിക കാര്യങ്ങളുടെ നിയന്ത്രണം ഇൻഫർമേഷൻ കേരള മിഷനുമായിരിക്കും. ടെക്സനിക്കൽ അസിസ്റ്റന്റുമാർ ഓരോ ഗ്രാമപഞ്ചായത്തിലെയും ജീവനക്കാർക്ക് ഇ-ഗവേണൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഭാവിയിൽ അവർക്കു തന്നെ കൈകാര്യം ചെയ്യാവുന്ന തരത്തിൽ വിദഗ്ദദ്ധമായ പരിശീലനം നൽകേണ്ടതാണ്. നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ സാങ്കേതിക സഹായം നൽകി വരുന്ന ഇൻഫർമേഷൻ കേരള മിഷൻ നിയോഗിച്ചിട്ടുള്ള ടെക്നിക്കൽ അസിസ്റ്റന്റ്/ടെക്നിക്കൽ ഓഫീസർമാരെ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും നിയോഗിക്കുന്നതിനും അനുമതി നൽകി ഉത്തരവാകുന്നു. ബ്ലോക്ക്/ജില്ലാ പഞ്ചായത്തിൽ നിയോഗിക്കുന്ന ടെക്സനിക്കൽ അസിസ്റ്റന്റുമാരുടെ വേതനം നൽകുന്ന തിലേക്ക് പ്രതിവർഷം 1,62,000/- രൂപ (പ്രതിമാസം 13,500/- രൂപാ നിരക്കിൽ പ്ലാൻ ഫണ്ടിൽ വകയിരുത്തി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും മുൻകൂറായി ഇൻഫർമേഷൻ കേരള മിഷന് നൽകേണ്ടതാണ്. ബ്ലോക്ക്/ജില്ലാപഞ്ചായത്തിലെ കമ്പ്യൂട്ടർവൽക്കരണത്തിന്റെ ഉത്തരവാദിത്വവും കൂടാതെ അതാത് ബ്ലോക്ക്/ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന്റെ പൂർണ്ണമായ മേൽനോട്ടവും ബ്ലോക്ക്/ജില്ലാ പഞ്ചായത്തിൽ നിയോഗിക്കുന്ന ടെക്നിക്കൽ അസി സ്റ്റന്റിനായിരിക്കും. ഇവരുടെ ഭരണപരമായ നിയന്ത്രണവും സാങ്കേതിക കാര്യങ്ങളുടെ നിയന്ത്രണവും ഇൻഫർമേഷൻ കേരള മിഷനിൽ നിക്ഷിപ്തമായിരിക്കും. ഒരു വർഷത്തിനുശേഷം, ഇൻഫർമേഷൻ കേരള മിഷന്റെ ടെക്നിക്കൽ അസിസ്റ്റന്റുമാർ ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ നൽകി വരുന്ന സേവനം തുടർന്നും നൽകേണ്ടതാണ്. ജില്ലാ ടെക്നിക്കൽ ഓഫീസർമാർ നിലവിലുള്ളതുപോലെ തന്നെ ജില്ലാ തലത്തിൽ ഇ-ഗവേണൻസ് പ്രവർത്തനങ്ങളുടെ മേൽനോട്ടവും, കോ-ഓർഡിനേഷനും തുടർന്നും നിർവ്വഹിക്കേണ്ടതാണ്. നഗരസഭകളിൽ നിയോഗിച്ചിരിക്കുന്ന ടെക്നിക്കൽ അസിസ്റ്റന്റ്/ടെക്നിക്കൽ ഓഫീസർമാരുടെ സേവന വ്യവസ്ഥകൾ നിലവിലുള്ളതുപോലെ തുടരുന്നതാണ്. മേൽപറഞ്ഞ ക്രമീകരണം 2013 മാർച്ച് 31 വരെ തുടരുന്നതും അതിനുശേഷം പുന:പരിശോധിക്കുന്നതുമായിരിക്കും. പരാമർശം (1) പ്രകാരം പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ഇതിനാൽ റദ്ദ് ചെയ്തിരിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ