Panchayat:Repo18/vol2-page0778

From Panchayatwiki

ക്കുന്ന കാര്യം പരിഗണിക്കേണ്ടതുള്ളൂ. ഇന്ധനചെലവ്/വാടക പൊതുമരാമത്ത് വകുപ്പിലെ അംഗീകൃതനിരക്കിന്റെ പരിധിയ്ക്ക് വിധേയമായി തൊഴിലുറപ്പ് പദ്ധതിയുടെ സാധനഘടകത്തിൽ ഉൾപ്പെടുത്തി നൽകാവുന്നതാണ്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലു റപ്പു പദ്ധതിയിലുൾപ്പെടുത്തി ഉപയോഗശൂന്യമായ കുളങ്ങൾ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി മലിനജലം വറ്റിക്കുന്നതിന് ഓയിൽ/മണ്ണെണ്ണ ഉപയോഗിച്ച പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിക്കുന്നതിന് മുകളിൽ പരാമർശിച്ച നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകി ഉത്തരവാകുന്നു.

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഖരമാലിന്യ സംസ്കരണം/ഉറവിടമാലിന്യസംസ്കരണം കൂടുതൽ ഫലവത്തായി നടത്തുന്നതിനായി വിവിധകാര്യങ്ങളിൽ അനുമതി നൽകിയതിന്റെ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, സ.ഉ.(സാധാ) നം. 1691/2012/തസ്വഭവ TVPM, dt. 21-06-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഖരമാലിന്യ സംസ്കരണം/ഉറവിട മാലിന്യസംസ്കരണം കൂടു തൽ ഫലവത്തായി നടത്തുന്നതിനായി വിവിധകാര്യങ്ങളിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ നിരന്തരം വിലയിരുത്തുന്നുണ്ട്. ആയതുമായി ബന്ധപ്പെട്ട ഖരമാലിന്യസംസ്കരണം/ഉറവിടമാലിന്യ സംസ്കരണം കൂടുതൽ ഫലവത്തായി നടപ്പിലാക്കുന്നതിനായി ചുവടെപ്പറയുന്ന കാര്യങ്ങളിൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. നഗരപ്രദേശത്ത് മാലിന്യസംസ്കരണത്തിനായുള്ള പൈപ്പ് കമ്പോസ്റ്റ് പദ്ധതി സമയബന്ധിതമായി നിർവ്വഹിക്കുന്നതിന് സബ്സിഡിക്ക് പുറമെ 50 ശതമാനം മൊബിലൈസേഷൻ അഡ്വാൻസ് അക്രഡിറ്റേഷനുള്ള നിർവ്വഹണ ഏജൻസികൾക്ക് അനുവദിക്കാനുള്ള അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നു.

2. പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഗുണഭോക്താക്കൾക്ക് 2009 ഷെഡ്യൾ ഓഫ് റേറ്റിൽ 6500 രൂപയിൽ നിന്നും 30 ശതമാനം വർദ്ധിപ്പിച്ച് പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ഷെഡ്യൂൾ ഓഫ് റേറ്റിന്റെ സമാനതുകയായി ഉയർത്തി അനുമതി നൽകുന്നു. ഇതിനായുള്ള മാതൃകഎസ്റ്റിമേറ്റ് ശുചിത്വമിഷൻ തയ്യാറാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ്.

3. നഗരപ്രദേശങ്ങളിൽ ആവശ്യാനുസരണം ഹാൻഡ് ഫോഗിംഗ് മെഷീനുകളും, പവർസ്പ്രേകളും അടിയന്തിരമായി സ്റ്റോർ പർച്ചേസ് റൂൾസ് വ്യവസ്ഥകൾ പാലിച്ച് വാങ്ങുന്നതിന് നഗരസഭ/കോർപ്പറേഷ നുകൾക്ക് അനുമതി നൽകുന്നു.

4. മഴക്കാലപൂർവ്വ ശുചീകരണ കൃാംപയിനുമായി ബന്ധപ്പെട്ട് മലിനജലം ഒഴുകുന്ന ഓടകൾ ശുചിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവ ഇനിയും ചെയ്യാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ടി പ്രവൃത്തി അടിയന്തിരമായി ചെയ്ത് തീർക്കേണ്ടതാണ്. പഞ്ചായത്ത് ഡയറക്ടർ/നഗരകാര്യ ഡയറക്ടർ ഇക്കാര്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണൻസ് പ്രവർത്തനം - ഗ്രാമപഞ്ചായത്തുകളിൽ ഓരോ ടെക്നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ (സാധാ) നം. 1772/2012/തസ്വഭവ TVPM, dl. 27-06-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഇ-ഗവേണൻസ് പ്രവർത്തനം - ഗ്രാമപഞ്ചായത്തുകളിൽ ഓരോ ടെക്സനിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അനു മതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 

(1) സ.ഉ.(സാധാ) നം.741/2012/ത.സ്വ.ഭ.വ. തീയതി. 13-03-2012.

(2) ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 20-03-2012-ലെ കത്ത്.

ഉത്തരവ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകാൻ സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളിലും ഓരോ ടെക്സനിക്കൽ അസിസ്റ്റന്റുമാരെ നിയമി


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ