Panchayat:Repo18/vol2-page0777

From Panchayatwiki

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ രണ്ടാംഘട്ടം പ്രോജക്ട് സമർപ്പിക്കുമ്പോൾ അവർക്ക് ചലഞ്ച് ഫണ്ട് അനുവദിക്കാൻ കഴിയാതെ വരുന്നു. ഈ സാഹചര്യത്തിൽ ആശ്രയ പദ്ധതി നടപ്പാക്കുന്നതിന് ചലഞ്ച് ഫണ്ടായി കുടുംബശ്രീയിൽ നിന്നും അനുവദിക്കുന്ന തുക പ്രോജക്ട് തുകയുടെ 40% എന്ന പരിധിക്ക് വിധേയമായി 15:00 ലക്ഷം രൂപയിൽ നിന്നും 25.00 ലക്ഷം രൂപയായി വർദ്ധിപ്പിക്കുന്നു.

(11) ആശ്രയപദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോൾ വാർഡ് അടിസ്ഥാനത്തിൽ മത്സരബുദ്ധിയോടെ എണ്ണം കൂട്ടിക്കാണിക്കുന്നതിനുള്ള പ്രവണതയുണ്ട് എന്നതിനാൽ നിലവിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം കർശനമായും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ആയിരിക്കണം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത്.

(12) നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ആശ്രയ പദ്ധതിയിൽ ചേരുവാൻ അർഹതയുള്ളവരുടെ അർഹത തിട്ടപ്പെടുത്തി പദ്ധതിയിൽ ചേരാൻ അനുവദിക്കാവുന്നതാണ്.

II നിലവിലുള്ള ഗുണഭോക്താക്കൾക്ക് തുടർസേവനം:-

1. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി തുടർസഹായം ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് നിലവിലുള്ള മാനദണ്ഡങ്ങൾക്കു വിധേയമായി അതിജീവനാവശ്യങ്ങൾക്കും തുക ചെലവഴിക്കുന്നതിനുള്ള അനുമതി നൽകുന്നു.

2. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായി എങ്കിൽപ്പോലും ഗുണഭോക്താവിന്റെ ശാരീരിക അവശത കണക്കിലെടുത്ത് തുടർസഹായം ആവശ്യമുള്ളവർക്ക് സഹായം ലഭ്യമാക്കേണ്ടതാണ്.

3. തദ്ദേശഭരണ സ്ഥാപനഅധ്യക്ഷ(ൻ)/പ്രതിനിധി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് മെമ്പർ, തദ്ദേശഭരണ സ്ഥാപനം ഉൾപ്പെടുന്ന പ്രദേശത്തെ മെഡിക്കൽ ഓഫീസർ, കുടുംബശ്രീ സി.ഡി.എസ് പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റി തുടർസഹായം ആവശ്യമുള്ളവരെ നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കേണ്ടതാണ്.

4. തുടർസഹായം ആവശ്യമുള്ള ഗുണഭോക്താക്കൾക്കുവേണ്ടിയുള്ള പ്രോജക്ട് തയ്യാറാക്കുമ്പോൾ മൂന്നു വർഷകാലയളവിലേക്കുള്ള പ്രോജക്ടാണ് തയ്യാറാക്കേണ്ടത്. തുടർ സഹായത്തിനുള്ള പ്രോജക്ടിന്റെ 40% എന്ന പരിധിക്ക് വിധേയമായി പരമാവധി 5 ലക്ഷം രൂപവരെ ചലഞ്ച് ഫണ്ടായി അനുവദിക്കാവുന്നതാണ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - കുളങ്ങൾ വൃത്തിയാക്കുന്നതിന് പമ്പ് സെറ്റ് ഉപയോഗിക്കുന്നതിന് അനുമതി സംബന്ധിച്ച ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ (സാധാ) നം. 1661/2012/തസ്വഭവ, TVPM, dt. 19-06-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതി - കുളങ്ങൾ വൃത്തിയാക്കുന്നത് - പമ്പ് സൈറ്റ് ഉപയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടറുടെ 14-03-2012-ലെ 3914/ഇ.ജി.എസ്-2/12/സി.ആർ.ഡി നമ്പർ കത്ത്.

ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി ഉപയോഗശൂന്യമായ കുളങ്ങൾ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി മലിനജലം വറ്റിച്ചെടുക്കുന്നതിന് ഓയിൽ/മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന പമ്പുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്ന് തൃശ്ശൂർ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തൊഴിലുറപ്പ് നിയമം പട്ടിക 1 പ്രകാരം കുളങ്ങൾ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണ/പുനരുദ്ധാരണ പ്രവൃത്തികൾ അനുവദനീയമാണെന്നും എന്നാൽ പദ്ധതിയിൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവൃത്തികൾ നിരോധിച്ചിട്ടുള്ളതിനാൽ താഴെപറയുന്ന നിബന്ധനകൾക്ക് വിധേയമായി മാത്രം പമ്പ് സൈറ്റുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്നും പരാമർശ കത്ത് പ്രകാരം മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയിൽ കുളങ്ങൾ വൃത്തിയാക്കുന്ന പ്രവൃത്തി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വെള്ളം വറ്റിച്ചെടുക്കുന്ന പ്രവൃത്തി എസ്റ്റിമേറ്റിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവിദഗ്ദദ്ധ കായികാധ്വാനത്തിലൂടെ ഈ പ്രവർത്തനം നടത്താൻ കഴിയില്ലായെന്നും പമ്പ് ഉപയോഗിച്ച വെള്ളം വറ്റിക്കുന്നത് അനിവാര്യമാണെന്നുമുള്ള പഞ്ചായത്ത് എഞ്ചിനീയറുടെ സാക്ഷ്യപ്രതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പമ്പ് ഉപയോഗിക്കുന്നതിന് അനുവാദം നൽകാൻ പാടുള്ളൂ. കഴിയുന്നതും പഞ്ചായത്തിന്റെയോ കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള പമ്പ് ഉപയോഗിക്കേണ്ടതാണ്. പഞ്ചായത്തിന്റെയോ കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിൽ ഉപയോഗയോഗ്യമായ പമ്പില്ലാതെ സെക്രട്ടറി/ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എന്നിവരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വാടകയ്ക്ക് എടു


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ