Panchayat:Repo18/vol2-page0776

From Panchayatwiki

(5) കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 03-05-2012-ലെ കെ.എസ്സ്.എൽ. 2261-2012-ാം നമ്പർ കുറിപ്പ്.

ഉത്തരവ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിരാശ്രയരായ അഗതികുടുംബങ്ങളെ കണ്ടെത്തുന്നതിനും, പുനരധിവസിപ്പിക്കുന്നതിനും കുടുംബശ്രീ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന ആശയപദ്ധതിക്ക് മേൽ പരാമർശം ഒന്ന്, രണ്ട്, മൂന്ന്, സർക്കാർ ഉത്തരവുകൾ പ്രകാരം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിലുള്ള ആശ്രയപദ്ധതി കൂടുതൽ വിപുലമാക്കുന്നതിനും, അർഹതപ്പെട്ട കൂടുതൽ വിഭാഗങ്ങളെ ടി പദ്ധതിയിൽ ഉൾപ്പെടുത്തുവാനും സർക്കാർ തീരുമാനിച്ചു.

(2) നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ചു. മുകളിൽ ഒന്ന് മുതൽ നാല് വരെയുള്ള സർക്കാർ ഉത്തരവുകളുടെ തുടർച്ചയായി, ടി ഉത്തരവുകളിലെ മാർഗ്ഗരേഖകൾക്ക് അധിഷ്ഠിതമായി കൂടു തൽ വിഭാഗങ്ങളെ ആശയ പദ്ധതിയിൻ കീഴിൽ ഉൾപ്പെടുത്തുന്നതിനും, പദ്ധതി കൂടുതൽ വിപുലമാക്കു ന്നതിനും നിലവിൽ ആശയ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പുതുതായി പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നവർക്കും ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ ബാധക മാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. പദ്ധതി വിപുലീകരണം:

(1) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആശ്രയപദ്ധതി നടപ്പാക്കുന്നതിനായി വകയിരുത്തിയിട്ടുള്ള ഫണ്ടിൽ അടിസ്ഥാന സൗകര്യ വികസനം (സ്ഥലം, വീട്, വീട് പുനരുദ്ധാരണം, കക്കൂസ് തുടങ്ങിയവ) ഒഴികെയുള്ള ഘടകങ്ങൾക്കു വേണ്ടി അനുവദിച്ച തുകയുടെ 50% ഉപയോഗിച്ചുകഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് രണ്ടാംഘട്ട പ്രോജക്ടുകൾ ആരംഭിക്കുന്നതിന് അനുമതി നൽകുന്നു.

(2) ആശ്രയ പ്രോജക്ടിലെ ആരോഗ്യപരിരക്ഷാ ഘടകം നടപ്പാക്കുന്നതിന് അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങിയ ചികിത്സാരീതികൾ ആശ്രയ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാവുന്നതാണ്. ആശ്രയ ഗുണഭോക്താവ് താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ആരോഗ്യപരിരക്ഷഘടകത്തിന്റെ ഇംപ്ലിംമെന്റിംഗ് ഓഫീസർ അലോപ്പതി, ആയുർവേദം, ഹോമിയോ ഇതിൽ ഏത് വിഭാഗത്തിൽപ്പെട്ട ഡോക്ടറായാലും ഇതര ചികിത്സാരീതി ആവശ്യമുള്ള രോഗികൾക്കാവശ്യമായ മരുന്നും, മറ്റ് ചികിത്സാ ഉപകരണങ്ങളും വാങ്ങുന്നതിന് ആവശ്യമായ തുക പ്രസ്തുത ഡോക്ടറുടെ നിർദ്ദേശാനുസരണം ലഭ്യ മാക്കേണ്ടതാണ്. (ആരോഗ്യവകുപ്പിൽ നിന്നും ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്).

(3) പ്രാഥമിക/കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങളിൽ എത്തി മരുന്നു വാങ്ങുന്നതിന് നിവൃത്തിയില്ലാത്ത അവശരായ രോഗികൾക്ക് പ്രസ്തുത ആരോഗ്യകേന്ദ്രങ്ങളിലെ ഫീൽഡ് വിഭാഗം ജീവനക്കാരെ ഉപയോഗിച്ച് മരുന്ന് വീട്ടിൽ ലഭ്യമാക്കേണ്ടതാണ്.

(4) ദീർഘകാല രോഗങ്ങൾ ബാധിച്ചവർക്കും ആശുപത്രിയിലോ വീട്ടിലോ കിടത്തിചികിത്സ ആവശ്യമുള്ളവർക്കും പരിചരണ സാമഗ്രികളായ കട്ടിൽ, വാട്ടർബെഡ്, വീൽചെയർ, ട്രിപ്പ്സ്റ്റാന്റ്, കമ്മോഡ്, കത്തീറ്റർ, ഡ്രസിംഗ് ഉപകരണങ്ങൾ തുടങ്ങിയവ മരുന്നിനു പുറമേ ലഭ്യമാക്കേണ്ടതാണ്.

(5) ആശ്രയ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ള മുഴുവൻ കുടുംബങ്ങൾക്കും അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം റേഷൻ ലഭ്യമാക്കേണ്ടതാണ്.

(6) പോഷകാഹാര കിറ്റിനായി വകയിരുത്തിയിട്ടുള്ള തുക ഒരംഗത്തിന് 200 രൂപയായും രണ്ട് അംഗങ്ങൾ ഉൾപ്പെട്ട കുടുംബത്തിന് 300 രൂപയായും മൂന്ന് അംഗങ്ങൾ ഉൾപ്പെട്ട കുടുംബത്തിന് 400 രൂപയായും വർദ്ധിപ്പിച്ച് നൽകേണ്ടതാണ്.

(7) ആശയ പദ്ധതിയിൽ ഉൾപ്പെട്ടവർ സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുമ്പോൾ സബ്സിഡിക്കു പുറമേ ബാങ്ക് വായ്ക്കപയ്ക്ക് തുല്യമായ തുക പ്രത്യേക അപേക്ഷ പ്രകാരം കുടുംബശ്രീ സംസ്ഥാന മിഷനിൽ നിന്നും അനുവദിക്കാവുന്നതാണ്.

(8) ആശയപദ്ധതി നടപ്പാക്കുന്നതിനു അനുവദിക്കുന്ന തുക തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ അക്കൗണ്ടിൽ സൂക്ഷിക്കുകയും നിർവ്വഹണ ഉദ്യോഗസ്ഥന് മുൻകൂറായി തുക അനുവദിക്കാവുന്നതുമാണ്. മുൻകൂറായി അനുവദിക്കുന്ന ചെലവുകളുടെ കണക്ക് അതാത് വർഷം തന്നെ ആഡിറ്റ് നടത്തുന്നുണ്ടോയെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററും പരിശോധിക്കുകയും ടി തുകയുടെ ശരിയായ വിനിയോഗം ഉറപ്പുവരുത്തേണ്ടതുമാണ്.

(9) പദ്ധതി നടപ്പിലാക്കാൻ മുൻകൂറായി പണം നൽകണമെന്ന ആവശ്യം പരിഗണിക്കുമ്പോൾ ഇപ്രകാരം മുൻകൂറായി അനുവദിക്കുന്ന തുകകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിനു പകരം ട്രഷറി സേവിംഗ്സ് ബാങ്ക് (TSB) അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കേണ്ടതാണ്. തദ്ദേശസ്വയംഭണ സ്ഥാപനങ്ങളുടെ തനത് ഫണ്ട്, വികസന ഫണ്ട്, കുടുംബശ്രീയിൽ നിന്നും ലഭ്യമാകുന്ന ഫണ്ടുകൾ എന്നിവ പരമാവധി വിനിയോഗിച്ചുകൊണ്ട് നിർദ്ദിഷ്ട പരിപാടി നടപ്പിലാക്കണം.

(10) പതിനഞ്ച് ലക്ഷം രൂപയാണ് ചലഞ്ച് ഫണ്ടായി ആശ്രയ പദ്ധതിക്ക് പരമാവധി ലഭ്യമാക്കുന്നത്. എന്നാൽ ഒന്നാം ഘട്ട പ്രോജക്ടിൽ തന്നെ ചലഞ്ച് ഫണ്ടായി 15:00 ലക്ഷം രൂപയും അനുവദിക്കപ്പെട്ട


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ