Panchayat:Repo18/vol2-page0774

From Panchayatwiki

(7) പ്രതിദിനം രണ്ടര കിലോഗ്രാമിൽ കുറയാത്ത മാലിന്യങ്ങൾ സംസ്കരിക്കേണ്ട സാഹചര്യത്തിൽ താല്പര്യമുള്ളവർക്ക് മാത്രം ബയോഗ്യാസ് പ്ലാന്റുകൾ അനുവദിക്കുന്നതായിരിക്കും അഭികാമ്യം. മറ്റ് സന്ദർഭങ്ങളിൽ വിവിധതരം കമ്പോസ്റ്റ/വെർമി കമ്പോസ്റ്റ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതായിരിക്കും ഉചിതം.

(8) പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ നിർദ്ദേശിച്ച പ്രകാരമുള്ള കരാർ വയ്ക്കക്കേണ്ടതും പേമെന്റുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥന്റെ പരിശോധനാറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലോ ശുചിത്വമിഷൻ നേരിട്ട് നടപ്പാക്കുന്ന പദ്ധതികൾക്ക് ശുചിത്വമിഷൻ ഉദ്യോഗസ്ഥന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലോ നൽകേണ്ടതാണ്.

(9) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പ്രോജക്ടുകൾക്ക് നിലവിലുള്ള വ്യവസ്ഥകളനുസരിച്ച് ഭരണ-സാങ്കേതികാനുമതികൾ വാങ്ങിയിരിക്കേണ്ടതാണ്.

(10) പദ്ധതിയിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കൾക്ക് അവർ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അവബോധവും 1-3-2011-ലെ സർക്കാർ ഉത്തരവനുസരി ച്ചുള്ള ഗ്യാരണ്ടിയും സേവനദാതാവ് മുഖാന്തിരം നൽകിയിരിക്കേണ്ടതാണ്.

(11) ഗാർഹിക തലത്തിലുള്ള കമ്പോസ്റ്റിംഗ് രീതികൾ ഉപയോഗപ്പെടുത്തുമ്പോൾ 1-3-2011-ലെ സർക്കാർ ഉത്തരവിൽ അനുശാസിക്കുന്ന ഗാർഹിക മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് പുറമേ 9-3-2012 തീയതിയിലെ 718/2012/തസ്വഭവ നമ്പർ ഉത്തരവിൽ അനുശാസിക്കുന്ന സംവിധാനങ്ങൾ ഉറ വിട മാലിന്യ സംസ്കരണത്തിന് ഉപയോഗപ്പെടുത്താവുന്നതും ആയതിന്റെ യൂണിറ്റ് കോസ്റ്റ് ടെൻഡർ/ ദർഘാസ് മുഖാന്തിരമോ സർക്കാർ തീരുമാനത്തിന് വിധേയമായോ നിജപ്പെടുത്തിവേണം നടപ്പിൽ വരുത്തേണ്ടത്

(12) ഗാർഹിക മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുന്ന പ്രവർത്തനം ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ജില്ലാതലത്തിൽ ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ചുമതലപ്പെടുത്തുന്നതാണ്. ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ/ഹെൽത്ത് സൂപ്പർവൈസർമാരെ ചുമതലപ്പെടുത്തുന്നു. ഇതിനുള്ള ഉത്തരവ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നൽകേണ്ടതാണ്.

(13) ഓരോ ജില്ലയിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പ്രോജക്ടുകളുടെ പുരോഗതി ജില്ലാ ശുചിത്വ മിഷൻ ഓരോ മാസവും വിലയിരുത്തേണ്ടതും പുരോഗതി റിപ്പോർട്ട് ശുചിത്വ മിഷന്റെ കേന്ദ്ര ഓഫീസിലേക്ക് സമർപ്പിക്കേണ്ടതുമാണ്.

(14) പണി പൂർത്തീകരിച്ചു കഴിഞ്ഞ യൂണിറ്റുകൾക്ക് പുതുക്കിയ സബ്സിഡി നിരക്ക് ബാധകമായിരിക്കുന്നതല്ല.

വികസന അതോറിറ്റികളിൽ നിന്ന് അനുവദിച്ച വായ്പകൾ - നിർദ്ധന കുടുംബങ്ങൾക്ക് അനുവദിച്ച വായ്പകളിൽ ഇളവും ഒറ്റത്തവണ തീർപ്പാക്കലും - സംബന്ധിച്ച് ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ.(പി) നം. 165/2012/തസ്വഭവTVPM, dt. 14-06-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വികസന അതോറിറ്റികളിൽ നിന്ന് അനുവദിച്ച വായ്പകൾ - നിർദ്ധന കുടുംബങ്ങൾക്ക് അനുവദിച്ച വായ്പകളിൽ ഇളവും ഒറ്റത്തവണ തീർപ്പാക്കലും - ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ നിലവിലുള്ളതും, നിർത്തലാക്കിയതുമായ വികസന അതോറിറ്റികളിൽ നിന്ന് വ്യക്തികൾക്ക് അനുവദിച്ചു വായ്പകളിൽ വിവിധ കാരണങ്ങളാൽ തിരിച്ചടവ് മുടക്കം വന്നവർക്ക് ഇളവ് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച നിരവധി നിവേദനങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കായി ലഭിക്കുന്നുണ്ട്. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇക്കാര്യം വിശദമായി പരിശോധിച്ചു. നിലവിലുള്ളതും, നിർത്തലാക്കപ്പെട്ടതുമായ വികസന അതോറിറ്റികളിൽ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലയിപ്പിച്ചവ) നിന്ന് വായ്പ എടുത്ത നിർധന കുടുംബത്തിൽപ്പെട്ടവരുടെ വായ്പകളിൽ 'പിഴപ്പലിശ 'ഒഴിവാക്കുവാനും, വായ്ക്കപയെടുത്തയാൾ മരണപ്പെട്ടാൽ പ്രസ്തുത വായ്ക്കപയിലെ ഒരു ലക്ഷം രൂപ വരെ എഴുതിത്തള്ളുവാനും, വായ്പ കുടിശ്ശിക തിരിച്ചടവിൽ ഇളവുകൾ അനുവദിച്ച് 2012 ജൂലായ്/ആഗസ്റ്റ് മാസങ്ങളിൽ കുടിശ്ശിക നിവാരണ പരിപാടിയായ ഒറ്റത്തവണതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുവാനും തീരുമാനിച്ചുകൊണ്ട് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ