Panchayat:Repo18/vol2-page0773

From Panchayatwiki

ഖരമാലിന്യ നിർമ്മാർജ്ജനം-ഉറവിട മാലിന്യസംസ്കരണത്തിനുള്ള സബ്സിഡി നിരക്ക് വർദ്ധിപ്പിച്ച് നൽകൽ-പ്രവർത്തം സുഗമമായി നടപ്പിലാക്കുന്നതിന് നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് [തദ്ദേശസ്വയംഭരണ (ഡി.സി.) വകുപ്പ്, സഉ(സാധാ) നം. 1597/2012/തസ്വഭവ TVPM, dt. 12-06-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഖരമാലിന്യനിർമ്മാർജ്ജനം-ഉറവിട മാലിന്യ സംസ്കരണ ത്തിനുള്ള സബ്സിഡി നിരക്ക് വർദ്ധിപ്പിച്ച് നൽകൽ - പ്രവർത്തനം സുഗമമായി നടപ്പിലാക്കുന്നതിന് നിർദ്ദേ ശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ. (എം.എസ്.) 318/2011/തസ്വഭവ. തീയതി 20-12-2011.

2. സ.ഉ (സാധാ) 561/2012/തസ്വഭവ. തീയതി 24-2-2012.

3. ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 12-06-2012-ലെ 2404/ സി1/2009/എം.എസ്.നമ്പർ കത്ത്.

ഉത്തരവ്

പരാമർശത്തിലെ സർക്കാർ ഉത്തരവ് പ്രകാരം ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കുന്ന സ്വകാര്യ വ്യക്തികൾക്കുള്ള സബ്സിഡി നിരക്ക് വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടി പ്രവർത്തനങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിന് ചുവടെ ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടു വിക്കുന്നു.

(1) ഖരമാലിന്യ സംസ്കരണം സ്വമേധയാ നടപ്പാക്കുന്ന സ്വകാര്യ വ്യക്തികൾക്ക് വർദ്ധിപ്പിച്ച നിരക്കിലുള്ള സബ്സിഡി വിതരണം ചെയ്യുന്നതിന് അതാത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി കൾ, നഗരസഭാ കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന സബ്സിഡി തുക കണക്കിലെടുത്ത് പ്രോജക്ടുകൾ തയ്യാറാക്കേണ്ടതാണ്. കമ്പോസ്റ്റ് സംവിധാനങ്ങൾക്ക് പ്രോജക്ട് കോസ്റ്റിൽ 75% തുക സർക്കാർ വിഹിതമായും 15% തുക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ത്തിന്റെ വിഹിതമായും ബാക്കി 10% തുക ഗുണഭോക്തൃ വിഹിതമായും വകയിരുത്തേണ്ടതാണ്. ബയോഗ്യാസ് പ്ലാന്റുകൾക്ക് 50% തുക സർക്കാരും 25% തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 25% തുക ഗുണഭോക്താക്കളും വഹിക്കേണ്ടതാണ്. ഇപ്പോൾ തുടരുന്നതുപോലെ പഞ്ചായത്ത് പ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സമ്പൂർണ്ണ ശുചിത്വയജ്ഞഫണ്ടിൽ നിന്നുമുള്ള പദ്ധതികൾക്കും ഇത് ബാധകമായിരിക്കും.

(2) ഫ്ളാറ്റുകളിൽ അംഗീകരിച്ച വിവിധ തരത്തിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങൾ യൂണിറ്റ് നിരക്കിന്റെ 50% അഥവാ പരമാവധി ഫ്ളാറ്റ് ഒന്നിന് 500 രൂപ എന്ന നിരക്കിലും ഫ്ളാറ്റ് സമുച്ഛയങ്ങൾക്ക് ഏറ്റവും കുറഞ്ഞ സബ്സിഡി 15,000 രൂപയായി നിജപ്പെടുത്തേണ്ടതാണ്.

(3) റസിഡന്റ്സ് അസ്സോസിയേഷൻ, കോളനികൾ, സർക്കാർ ക്വാർട്ടേഴ്സസറുകൾ, സർക്കാർ ഓഫീസു കൾ, സ്കൂളുകൾ, ആശുപ്രതി, ഹോസ്റ്റൽ, ഹോട്ടൽ, കല്യാണമണ്ഡപങ്ങൾ, മറ്റ് സ്ഥാപനങ്ങൾ, ഇറച്ചി ക്കടകൾ എന്നിവയിൽ ഖരമാലിന്യ സംസ്കരണസംവിധാനം ഏർപ്പെടുത്തുന്നതിന് യൂണിറ്റ് നിരക്കിന്റെ 50 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ, സബ്സിഡിയായി നൽകാവുന്നതാണ്. ഇവയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പദ്ധതി പ്രകാരം ശുചിത്വമിഷൻ സബ്സിഡി തുക നൽകുന്ന തായിരിക്കും. യഥാക്രമം 15%, 25% തുക സന്നദ്ധ സംഘടനകളോ റസിഡന്റ്സ് അസ്സോസിയേഷനോ മറ്റിതര സ്ഥാപനങ്ങളോ ചെലവഴിക്കാൻ തയ്യാറായി മുന്നോട്ട് വന്നാൽ ഇത്തരത്തിലുള്ള പദ്ധതി ശുചിത്വ മിഷൻ വഴി സ്വന്തമായോ സേവനദാതാക്കൾ മുഖേനയോ നടപ്പിലാക്കാവുന്നതാണ്.

(4) ദാരിദ്ര്യ രേഖയ്ക്ക് താഴെയും, മുകളിലുമുള്ള എല്ലാ വിഭാഗം ആൾക്കാരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം തീരുമാനിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി വേണം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത്. ചെലവ് കുറഞ്ഞതും അനുയോജ്യവുമായ ഖരമാലിന്യ സംസ്കരണ സംവിധാനമാണ് പദ്ധതി പ്രകാരം സ്ഥാപിക്കേണ്ടത്. വെർമി കമ്പോസ്റ്റ്/കമ്പോസ്റ്റ്/ബയോഗ്യാസ് പ്ലാന്റ് മുതലായവ സ്ഥാപിക്കാവുന്നതാണ്. ആയത് നടപ്പിലാക്കുന്നതിന് സർക്കാർ അംഗീകൃത സേവനദാതാക്കൾ മുഖേനയായിരിക്കണം. ആവശ്യത്തിലധികം കപ്പാസിറ്റിയുള്ള യൂണിറ്റുകൾ നൽകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇപ്രകാരം സേവന ദാതാക്കളെ തെരഞ്ഞെടുക്കുമ്പോൾ ഗുണഭോക്താവിന്റെ താല്പര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി ഇതിനായി പദ്ധതി തയ്യാറാക്കേണ്ടതാണ്. ശുചിത്വമിഷൻ നേരിട്ടു നടപ്പാക്കുന്ന പദ്ധതികൾക്ക് ഇവ ബാധകമല്ല.

(5) വർദ്ധിപ്പിച്ച നിരക്കിലുള്ള സബ്സിഡി തുക അനുവദിക്കുന്നതിന് 1-3-2011-ൽ സ.ഉ.(കൈ) നം.73/2011/തസ്വഭവ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതും കാലാകാലങ്ങളിൽ ടി ഉത്തരവിൻമേൽ വരുത്തുന്ന ഭേദഗതികൾക്കും വിധേയമായി വിവിധ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കായുള്ള സ്പെസിഫി ക്കേഷനും മാർഗ്ഗരേഖകളും യൂണിറ്റ്കോസ്സും അവലംബിക്കേണ്ടതാണ്. (6) വീടുകളിൽ സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ ശേഷി 1/2 ക്യൂബിക്സ് മീറ്റർ (പ്രതിദിനം 2.5 കിലോഗ്രാം) സാധാരണഗതിയിൽ ആവശ്യമുള്ളതിനാൽ ആയതിന് പ്രാമുഖ്യം നൽകി പദ്ധതി തയ്യാറാക്കി നടപ്പിലാക്കേണ്ടതാണ്.