Panchayat:Repo18/vol2-page0768

From Panchayatwiki

768 GOVERNAMENT ORDERS

ക്കളായി നിശ്ചയിച്ച് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ മേഖലയിൽ സേവനദാതാക്കളുടെ പട്ടിക വിപുലീകരിക്കാൻ സർക്കാർ തീരുമാനിക്കുകയും, അതിന്റെയടിസ്ഥാനത്തിൽ ശുചിത്വമിഷൻ മുഖേന അപേക്ഷ ക്ഷണിക്കുകയും, ഇതിനായി രൂപീകരിച്ച സാങ്കേതിക സമിതി അപേക്ഷകൾ വിലയിരുത്തി സേവന ദാതാക്കളെ നിശ്ചയിക്കുന്നതിന് പരാമർശം (3) പ്രകാരം ശുചിത്വമിഷൻ എക്സസികൃട്ടീവ് ഡയറക്ടർ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന ക്രമ നം. 1-60 വരെയുള്ള 60 ഏജൻസികളെ അവയുടെ പേരിനൊപ്പം ചേർത്തിരിക്കുന്ന സേവനമേഖലയിൽ മാത്രം സേവനദാതാക്കളായി അംഗീകരിച്ചും, അനുബന്ധത്തിൽ A-D ആയുള്ള 4 ഏജൻസികളെ/ വ്യക്തികളെ കൺസൾട്ടന്റുമാരായി അംഗീകരിച്ചും ഉത്തവ് പുറപ്പെടുവിക്കുന്നു.

നിബന്ധനകൾ

1. ഓരോ ഏജൻസിക്കു നേരെയും സൂചിപ്പിച്ചിട്ടുള്ള മേഖലകളിൽ മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സേവനം നൽകാവുന്നതാണ്.

2. ഈ മേഖലയിൽ നിലവിലുള്ള സർക്കാർ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചു വേണം സേവനദാതാക്കൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സേവനം നൽകേണ്ടത്.

3. സർക്കാർ നിജപ്പെടുത്തിയിട്ടുള്ള സ്പെസിഫിക്കേഷൻ, സ്റ്റാന്റേർഡ്, യൂണിറ്റ്കോസ്റ്റ്, പ്രവൃത്തിപരി പാലന പ്രോട്ടോക്കോൾ ഇവ അനുസരിച്ച് പ്ലാന്റ് സ്ഥാപിക്കുകയും പ്രവൃത്തിപരിപാലനം നടത്തേണ്ടതുമാണ്. ഇതിൽ വീഴ്ച വരുത്തുന്ന ഏജൻസിയിൽ നിന്നും ശുചിത്വമിഷനോ, സർക്കാർ നിർദ്ദേശിക്കുന്ന കമ്മിറ്റിയോ നഷ്ടപരിഹാരം വസൂലാക്കുന്നതാണ്. ഇക്കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനവും ഏജൻസിയുമായി ഏർപ്പെടുന്ന കരാറിൽ ഉൾപ്പെടുത്തേണ്ടതാണ്.

4. എല്ലാ വർഷവും സേവനം നൽകിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റും, സേവനം നൽകി യതിന്റെ വിലയിരുത്തൽ റിപ്പോർട്ടും സേവനദാതാക്കൾ ശുചിത്വമിഷനിൽ സമർപ്പിക്കേണ്ടതാണ്.

5. സേവനദാതാക്കളുടെ കാലാവധി ഒരു വർഷമായിരിക്കും. ആയതിനുശേഷം യോഗ്യത പുനഃനിർണ്ണ യത്തിന്റെ അടിസ്ഥാനത്തിൽ അംഗീകാരം പുതുക്കി നൽകുന്നത് പരിഗണിക്കുന്നതാണ്.

6. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഖരമാലിന്യ പദ്ധതി തയ്യാറാക്കുമ്പോൾ സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികൾക്കും, അംഗീകൃത സേവനദാതാക്കൾക്കും തങ്ങളുടെ ഓഫർ നൽകാൻ അവ‌സരം നൽകുന്ന രീതിയിൽ ലിസ്റ്റിലുള്ള എല്ലാപേർക്കും രേഖാമൂലമുള്ള അറിയിപ്പുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകേണ്ടതാണ്.

7. സേവനദാതാക്കളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതികൾ രേഖാമൂലമോ നേരിട്ടോ ഗവൺമെന്റിലോ ശുചിത്വമിഷനിലോ ലഭ്യമായാൽ നോട്ടീസ് കൂടാതെ തന്നെ അത്തരം സേവനദാതാക്കളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണ്.

8. സർക്കാർ/ശുചിത്വമിഷൻ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നടപ്പിലാക്കുന്ന എല്ലാ പരിപാടികളും സേവനദാതാക്കൾ സജീവമായി പങ്കെടുത്ത് വിജയപ്രദമാക്കേണ്ടതാണ്.

പരാമർശം (1) പ്രകാരം നിശ്ചയിച്ചിട്ടുള്ള സർവ്വീസ് പ്രൊവൈഡർമാർക്ക് പുറമെയാണ് ഈ ഉത്തരവ് പ്രകാരമുള്ള സർവ്വീസ് പ്രൊവൈഡർമാരെ ഉൾപ്പെടുത്തിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവൃത്തികൾക്കായി അക്രഡിറ്റഡ് ഏജൻസികളുടേയും, പരാമർശം (1)-ലെ ഉത്തരവ് പ്രകാരം അംഗീകരി ച്ചിട്ടുള്ള ഏജൻസികളുടെയും, ഈ ഉത്തരവിൽ അംഗീകരിച്ചിട്ടുള്ള ഏജൻസികളുടെയും സേവനം ഉപ യോഗപ്പെടുത്താവുന്നതാണ്.

സേവനദാതാക്കളുടെ കാലാവധി ഒരു വർഷമായി നിജപ്പെടുത്തിക്കൊണ്ടും ഉത്തരവാകുന്നു. അവരുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം തുടരണമോ എന്നും നിശ്ചയിക്കാവുന്നതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ പരിപാലനത്തിനുള്ള തദ്ദേശീയ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും ഗാർഹികതലം/റസിഡൻഷ്യൽ കോളനിതലം/സ്ക്ളുകളടക്കമുള്ള ഇതര സ്ഥാപനതലങ്ങളിൽ സ്ഥാപിക്കുന്നത് - മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയതിനെ സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.സി.) വകുപ്പ്, സഉ(സാധാ) നം. 1457/2012/തസ്വഭവ TVPM, dl. 28-05-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മാലിന്യ പരിപാലനത്തിനുള്ള തദ്ദേശീയ സാങ്കേതിക വിദ്യകളും തെരഞ്ഞെടുക്കപ്പെട്ട ഇതര സാങ്കേതികവിദ്യകളും ഗാർഹികതലം/റസിഡൻഷ്യൽ കോളനിതലം/ സ്കൂളുകളടക്കമുള്ള ഇതര സ്ഥാപനതലങ്ങളിൽ സ്ഥാപിക്കുന്നത് - മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ