Panchayat:Repo18/vol2-page0766

From Panchayatwiki

766 GOVERNAMENT ORDERS

പരാമർശം:- 1. മൂന്നാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശപാർശ നമ്പർ 14.31

2. സർക്കാർ ഉത്തരവ് (എം.എസ്) 06/11 ത.സ്വ.ഭ.വ. തീയതി : 07-01-2011 ഉത്തരവ് പ്രകാരം ക്രമീകരിക്കപ്പെട്ടിട്ടുള്ള ഹൈപവർ കമ്മിറ്റിയുടെ 29-08-2011-ലെ തീരുമാനം.

3. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 20-03-2012-ലെ തീരുമാനം 3.36

ഉത്തരവ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പ് നടത്തുന്ന ആഡിറ്റിൻമേൽ ലോക്കൽ ഫണ്ട് ആഡിറ്റ് ആക്ട്, 1994), സെക്ഷൻ 19 പ്രകാരം സർക്കാരിന്റെ അംഗീകാരത്തിന് വിധേയ മായി ആഡിറ്റ് ഫീസ് നൽകുവാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം ബാദ്ധ്യസ്ഥമാണ്.

ഇങ്ങനെ ഡെബിറ്റ് ശീർഷകത്തിൽ വരുന്നതും സർക്കാരിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കടം വാങ്ങുന്നതുമൊഴിച്ചുള്ള വാർഷിക വരുമാനത്തിന്റെ നിശ്ചിത ശതമാന നിരക്കിൽ നൽകേണ്ട ആഡിറ്റ് ഫീസ് ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതുൾപ്പെടെയുള്ള ഒട്ടേറെ കാരണങ്ങളാൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൃത്യമായി ഒടുക്കുവാൻ കഴിഞ്ഞിട്ടില്ല. കുടിശ്ശിക വർദ്ധിച്ചുവരികയും ചെയ്യുന്നു. എന്നാൽ സംസ്ഥാന സഞ്ചിത നിധിയിലേക്കും സഞ്ചിത നിധിയിൽ നിന്നുമുള്ള ഫണ്ടിന്റെ ആഡിറ്റ് ചെയ്യുന്നതിന് കംപ്സ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ ഓഫ് ഇന്ത്യക്ക് ആഡിറ്റ് ഫീസ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ/ വകുപ്പുകൾ (സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ) നൽകേണ്ടതില്ല.

കൂടാതെ മൂന്നാം സംസ്ഥാന ധനകാര്യ കമ്മീഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലോക്കൽ ഫണ്ട് ആഡിറ്റ് ഫീസ് നൽകുന്നത് ഒഴിവാക്കാൻ ശുപാർശ ചെയ്തിരുന്നു. സർക്കാർ മേൽക്കാര്യങ്ങൾ വിശദമായി പരിശോധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ആഡിറ്റ് ഫീസ് നൽകുന്നതിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഉത്തരവാകുന്നു. ഇതനുസരിച്ച ഈ ഇനത്തിൽ ലോക്കൽ ഫണ്ട് ആഡിറ്റ് ഡിപ്പാർട്ടമെന്റിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വരുത്തിയിട്ടുള്ള കുടിശ്ശികയും നൽകേ ണ്ടതില്ലെന്ന് വ്യക്തമാക്കുന്നു. ഇതിനാവശ്യമായ നിയമചട്ട ഭേദഗതികൾ ബന്ധപ്പെട്ട വകുപ്പുകൾ കൈക്കൊള്ളുന്നതാണ്.

വസ്തു നികുതി - രണ്ടു തുല്യഗഡുക്കളായി പിരിച്ചെടുക്കുന്നതു പൂർണ്ണരൂപയിലായിരിക്കണമെന്നതിനെ സംബന്ധിച്ച് ഉത്തരവ്

(തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 132/2005/തസ്വഭവ TVPM, dt. 16-05-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വസ്തതുനികുതി രണ്ടു തുല്യഗഡുക്കളായി പിരിച്ചെടുക്കുന്നതു പൂർണ്ണരൂപയിലായിരിക്കണമെന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1, 14-01-2011-ലെ സ.ഉ.(അ) നമ്പർ 18/2011/ തസ്വഭവ നമ്പർ വിജ്ഞാപനം

2. 14-01-2011-ലെ സ.ഉ.(അ) നമ്പർ 20/2011/്തസ്വഭവ നമ്പർ വിജ്ഞാപനം

3. 20-10-2011-ലെ സ.ഉ.(സാധാരണ) നമ്പർ 2414/2011/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്

ഉത്തരവ്

മേൽ പരാമർശം (1) പ്രകാരം 2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപ നികുതിയും സർചാർജ്ജം) ചട്ടങ്ങളും പരാമർശം (2) പ്രകാരം 2011-ലെ കേരള പഞ്ചായത്തരാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങളും സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (3) പ്രകാരം വസ്തു നികുതി പരിഷ്കരണം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ നിർണ്ണയിച്ചു കഴിഞ്ഞ നികുതി രണ്ട് തുല്യ അർദ്ധവാർഷിക ഗഡുക്കളായി ഡിമാന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 283-ാം വകുപ്പ് 7-ാം ഉപവകുപ്പ് പ്രകാരം മുനിസിപ്പൽ ഫണ്ടിലേയ്ക്ക് വരവു വയ്ക്കുന്നതും അതിൽ നിന്ന് നൽകുന്നതുമായ എല്ലാ തുകകളും പൂർണ്ണരൂപയിൽ ആയിരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേയ്ക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപ യുടെ മൊത്തം സംഖ്യയാക്കേണ്ടതാണ്. അതുപോലെ 1994-ലെ കേരള പഞ്ചായത്തരാജ് ആക്റ്റ് 273-ാം വകുപ്പ് 2-ാം ഉപവകുപ്പു പ്രകാരം പഞ്ചായത്ത് പിരിക്കുന്ന നികുതികളും ഫീസും സർചാർജും പഞ്ചായത്ത് ഫണ്ടിലേയ്ക്ക് വരവ് വയ്ക്കുന്ന മറ്റ് തുകകളും ആയ എല്ലാ തുകകളും പൂർണ്ണ രൂപയിൽ ആയിരിക്കേണ്ടതാണ്. ഈ ആവശ്യത്തിലേയ്ക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണെന്ന വിശദീകരണം പ്രസ്തുത ഉപവകുപ്പിനു താഴെ നൽകിയിരിക്കുന്നു. ഈ നിയമ വ്യവസ്ഥ പാലിക്കണമെങ്കിൽ പിരിച്ചെടുക്കുന്ന അർദ്ധവാർഷിക ഗഡു പൂർണ്ണരൂപയിൽ ആയിരിക്കേണ്ടതാണെങ്കിലും ഇക്കാര്യം പരാമർശം 1-ഉം, 2-ഉം ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ