Panchayat:Repo18/vol2-page0762

From Panchayatwiki

762 GOVERNAMENT ORDERS

പരാമർശം:- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയുടെ 31-10-11-ലെ 5835/എച്ച 2011 -സം.തി.ക. നമ്പർ കത്ത്

ഉത്തരവ്

കേരളാ പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി നിയമങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട അധികാരികളുടെ അയോഗ്യത സംബന്ധിച്ച വിശദീകരിക്കുന്നതിൽ, പഞ്ചായത്ത് നിയമം 34(1)ബി(iii)/മുനിസിപ്പാലിറ്റി നിയമം 90(1)ബി(iii) വകുപ്പുകൾ പ്രകാരം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ കുറ്റക്കാരാണെന്ന് വിധിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏതൊരു അംഗത്തിന്റെയും അയോഗ്യത കൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റഫർ ചെയ്യാവുന്നതാണ് എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാൽ ബന്ധപ്പെട്ട നിയമങ്ങളിലെ യഥാക്രമം 36(1) 92(1) വകുപ്പുകളിലെ ക്ലിപ്തനിബന്ധന പ്രകാരം അയോഗ്യത സംബന്ധിച്ച വിഷയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റഫർ ചെയ്യുന്നത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയോ, ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ മുഖേനയാകാം എന്ന് വ്യക്തമാക്കിയിരിക്കുന്നു. പ്രസ്തുത ക്ലിപ്ത നിബന്ധന പ്രകാരം സർക്കാർ ഇതിലേക്കായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും, ഇത്തരത്തിൽ അയോഗ്യത സംബന്ധിച്ച വിഷയമുണ്ടാകുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാസെക്രട്ടറിമാർ, വിഷയം യഥാസമയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റഫർ ചെയ്യുന്നതിൽ ഉദാസീനത കാട്ടുന്നത് മുഖേന, അധികാര ദുർവിനിയോഗം നടത്തുന്ന അധികാരികൾ ഭരണത്തിൽ തുടരുന്ന സാഹചര്യം സൃഷ്ടിക്കുവാനിടയാകു മെന്നും പരാമർശം പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അധികാരികളുടെ അയോഗ്യത സംബന്ധിച്ച വിഷയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റഫർ ചെയ്യുന്നതിനായി കേരളാ പഞ്ചായത്ത് രാജ നിയമം 36(1), കേരള മുനിസിപ്പാലിറ്റി നിയമം 92(1) വകുപ്പുകൾക്ക് കീഴിലുള്ള ക്ലിപ്ത നിബന്ധന പ്രകാരം യഥാക്രമം പഞ്ചായത്ത് ഡയറക്ടറേയും നഗരകാര്യ ഡയറക്ടറേയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. കൂടാതെ മേൽപ്പറഞ്ഞ ചുമതല യഥാവിധി നിർവ്വഹിക്കു ന്നതിന് ഡയറക്ടർമാർ ബന്ധപ്പെട്ട സെക്രട്ടറിമാരിൽ നിന്നും, മറ്റ് കീഴ്സഉദ്യോഗസ്ഥരിൽ നിന്നും കാലാ കാലങ്ങളിൽ റിപ്പോർട്ടുകൾ ലഭ്യമാക്കി പരിശോധിക്കേണ്ടതാണ് എന്നും നിർദ്ദേശിക്കുന്നു.

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് പെട്ടിക്കട വിതരണത്തിനുള്ള സബ്സിഡി തുക വർദ്ധിപ്പിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സഉ(സാധാ) നം. 967/2012/തസ്വഭവ TVPM, d, 30-03-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് പെട്ടിക്കട വിതരണത്തിനുള്ള സബ്സിഡി തുക വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. സർക്കാർ ഉത്തരവ് (എം.എസ്) നം. 187/99/ തസ്വഭവ തീയതി : 01-10-1999.

2. പഞ്ചായത്ത് ഡയറക്ടറുടെ 06-02-2012-ലെ ജെ1 - 3310/2012 നമ്പർ കത്ത്.

3. 20-03-2012-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഐറ്റം. നം. 3.3 നമ്പർ തീരുമാനം.

ഉത്തരവ്

പരാമർശം (1)-ലെ ഉത്തരവ് പ്രകാരം ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് നൽകാവുന്ന ധന സഹായം പദ്ധതി ചെലവിന്റെ 50%-ഉം, പരമാവധി സഹായം 10,000/- രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

പരാമർശം (3)-ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാന ത്തിന്റെ അടിസ്ഥാനത്തിൽ ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് പെട്ടിക്കട നൽകുന്നതിന് പരമാവധി തുക 25,000/- രൂപ വരെ സബ്സിഡിയായി അനുവദിക്കാവുന്നതാണെന്ന് ഉത്തരാവാകുന്നു.

പെട്ടിക്കട റോഡ് പുറമ്പോക്കിൽ അനധികൃതമായി സ്ഥാപിക്കാൻ പാടില്ല എന്ന നിബന്ധന കർശനമായി പാലിക്കേണ്ടതാണ്.

തണൽ ഭവന പദ്ധതി - വായ്പാ കുടിശ്ശിക ഒടുക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡിബി) വകുപ്പ്, സ.ഉ.(എം.എസ്) നം. 91/2012/തസ്വഭവ TVPM, dt, 31-03-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തണൽ ഭവന പദ്ധതി-വായ്ക്ക്പാ കുടിശ്ശിക ഒടുക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1 സ.ഉ. (പി) നം. 7/2000/തസ്വഭവ തീയതി : 06-01-2000.