Panchayat:Repo18/vol2-page0760

From Panchayatwiki

760 GOVERNMENT ORDERS


3. As per the decision of the State Level Co-ordination Committee read as 4th paper above Government are pleased to approve Centre for Employment Educational Guidance (CEEG) Malappuram, as an accredited agency for imparting Computer related training programmes.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം ഭേദഗതി-സംബന്ധിച്ച്

ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ) നം. 637f2012/തസ്വഭവ TVPM, dt. 01-03-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോ ഗിക ആവശ്യത്തിന് വാഹനം-ഭേദഗതി-ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. സ.ഉ (സാധാ) നം. 425/2012/തസ്വഭവ തീയതി : 10-2-2012. 2, 22-2-2012-ാം തീയതിയിൽ ചേർന്ന വികേന്ദ്രീകൃതാസുത്രണ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 2.36 -ാം നമ്പർ തീരുമാനം.

ഉത്തരവ്

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാമർശം (2) തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർക്ക് ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 8 ലക്ഷം രൂപയിൽ അധികരിക്കാത്ത തുകയ്ക്കുള്ള ഒരു വാഹനം വാങ്ങുന്നതിന് അനുമതി നൽകുന്നു. ഈ തുക ജനറൽ പർപ്പസ് ഗ്രാന്റിൽ നിന്നും ചെലവു ചെയ്യാവുന്നതാണ്. പരാമർശം (1) സർക്കാർ ഉത്തരവ് ഈ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്.

കുടുംബശ്രീ ജെണ്ടർ ഫെസ്റ്റ് ശില്പശാല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകിയതിനെ സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സഉ(സാധാ) നം. 655/2012/തസ്വഭവ TVPM, dt, 02-03-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ ജെണ്ടർ ഫെസ്റ്റ് ശില്പശാല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 01-03-2012-ലെ കെ.എൽ. 851/2012 നമ്പർ കത്ത്.

ഉത്തരവ്

സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനും പുനരധിവാസം ഉറപ്പാക്കുന്നതിനുമായി ‘നിർഭയ' എന്നു പേരിൽ പുതിയൊരു പദ്ധതി ആവിഷ്ക്കരിച്ച് വരുന്നതായും കൂടാതെ സ്ത്രീശാക്തീകരണത്തിനായി ‘തന്റേടം' എന്ന പേരിൽ ജെന്റർപാർക്ക് കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങികഴിഞ്ഞതായും ടി പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 മുതൽ 16 വരെ കോഴിക്കോട് വെച്ച് സംസ്ഥാനതല ജെന്റർ ഫെസ്റ്റ് നടത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയുടെ നടത്തിപ്പിനായി പഞ്ചായത്ത് നഗരസഭകൾക്ക് അവരുടെ തന്ത് ഫണ്ടിൽ നിന്നും 5000/- രൂപ വരെ ചെലവഴിക്കുന്നതിന് അനുമതി നൽകണമെന്നാണ് പരാമർശം വഴി ആവശ്യപ്പെട്ടിരുന്നത്.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. പഞ്ചായത്ത് നഗരസഭാ തലത്തിൽ ജെന്റർ ഫെസ്റ്റ് ശില്പശാലകൾ നടത്തുന്നതിനായി ഗ്രാമപഞ്ചായത്തുകൾക്കും/നഗരസഭകൾക്കും അവരുടെ കമ്മിറ്റി/ കൗൺസിൽ തീരുമാനത്തിന് വിധേയമായി അവരുടെ തനത് ഫണ്ടിൽ നിന്നും 5000/- (അയ്യായിരം രൂപ മാത്രം) രൂപ വരെ ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

PURCHASNGE-TOILETS FROM KELTRON AND METAL INDUSTRIES LTD. BY LOCAL SELF GOVERNMENT INSTITUTIONS - SANCTIONED ACCORDED ORDERS ISSUED

(Local Self Government (DC) Department, G.O. (Rt) No. 772/12/LSGD, Tvpm, Dt. 16-03-2012)

Abstract:- Local Self Government Department-Purchasinge-Toilets from Keltron and Metal Industries Ltd., by Local Self Government Institutions-Sanction - Accorded Orders issued.