Panchayat:Repo18/vol2-page0754

From Panchayatwiki

754 GOVERNAMENT ORDERS

6.10.5 സാധന സാമഗ്രികൾ ഓരോ ഘട്ടത്തിലും ഏറ്റുവാങ്ങുന്നതിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്ററിന്റെ മാതൃക സാധന സാമഗ്രികളുടെ വാങ്ങൽ, സംഭരണം, വിനിയോഗം എന്നിവ സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളിലെ അനുബന്ധം-5-ൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്.

6.11 പ്രവൃത്തികളുടെ ഘട്ടങ്ങളും സൂപ്പർവിഷനും

6.11.1 ഭാരത നിർമ്മാൺ രാജീവഗാന്ധി സേവാ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് താഴെ സൂചിപ്പിക്കുന്ന ഘട്ടങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

1, ബേയ്തസ്തമെന്റ്

2. ലിന്റൽ ലെവൽ

3 . റൂഫ്/കോൺക്രീറ്റ്

4. പ്ലാസ്റ്റ്റിംഗ്

5. ഫ്ളോറിംഗ്

6. ഫിറ്റിംഗുകളും പ്രവൃത്തി പൂർത്തീകരണവും (വൈദ്യുതീകരണം, പ്ലംബിംഗ്, ഡോർ ഫിറ്റിംഗ്, പെയിന്റിംഗ് മുതലായവ)

6.11.2 മുകൾ പാരയിൽ സൂചിപ്പിച്ചിട്ടുള്ള ഓരോ സ്റ്റേജും പരിശോധിച്ച് തൃപ്തികരമായി പൂർത്തീകരിച്ചിട്ടുണ്ട് എന്ന് പ്രവൃത്തി സൂപ്പർവൈസ് ചെയ്യുന്ന എൽ.എസ്.ജി.ഡി. എഞ്ചിനീയർ സാക്ഷ്യപ്പെടുത്തി ഗ്രാമ/ബോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്ക് സമർപ്പിക്കേണ്ടതാണ്.

6.12 പൂർത്തീകരണ സർട്ടിഫിക്കറ്റ്

6.12.1 സേവാ കേന്ദ്രത്തിന്റെ നിർമ്മാണത്തിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് (Completion Certificate) തയ്യാറാക്കേണ്ടത് പ്രവൃത്തി സൂപ്പർവൈസ് ചെയ്യുന്ന എൽ.എസ്.ജി.ഡി. എഞ്ചിനീയറുടെ ഉത്തരവാദിത്വമാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ നിർമ്മിക്കുന്ന സേവാകേന്ദ്രങ്ങളുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ബ്ലോക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിന്റെ ചുമതലയുള്ള എൽ.എസ്.ജി.ഡി. എഞ്ചിനീയറുടെ ഉത്തരവാദിത്വമാണ്.

6.12.2 പ്രവൃത്തി പൂർത്തീകരിച്ച സേവാകേന്ദ്രങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും ഉപയോഗിക്കുന്നതെന്നുള്ള തരത്തിൽ ഒരു സർട്ടി ഫിക്കറ്റ് ഗ്രാമ/ബോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർക്ക് നൽകേണ്ടതാണ്.


തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ എടുക്കുന്ന വായ്ക്കുപകളുടെ വിനിയോഗം, തിരിച്ചടവ് എന്നിവ മോണിറ്റർ ചെയ്യുന്നതിന് വകുപ്പ് തലവൻമാരുടെ സമിതി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ്

(തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(ആർ.റ്റി) നം. 302/2012/തസ്വഭവ TVPM, dt.28-01-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണവകുപ്പ് സ്ഥാപനങ്ങൾ എടുക്കുന്ന വായ്ക്കപ കളുടെ വിനിയോഗം, തിരിച്ചടവ് എന്നിവ മോണിറ്റർ ചെയ്യുന്നതിന് വകുപ്പ് തലവൻമാരുടെ സമിതി രൂപീക രിച്ച് ഉത്തരവാകുന്നു.

പരാമർശം:- 1. ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ (2010-2011) 30-ാമത് റിപ്പോർട്ടിലെ ഖണ്ഡിക 57

2. 04-01-2012-ലെ വികേന്ദ്രീകൃതാസുത്രണത്തിനായുള്ള സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 2.11-ാം നമ്പർ തീരുമാനം.

3, ധനകാര്യവകുപ്പിന്റെ 09-08-2011-ലെ 52/ജി.എം.സി 2/11/ധന. നമ്പർ സർക്കുലർ

ഉത്തരവ്


ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയുടെ (2010-11) 30-ാമത് റിപ്പോർട്ടിലെ ഖണ്ഡിക 57 പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളുടെ വിനിയോഗം മോണിട്ടർ ചെയ്യുന്നതിന് വകുപ്പുതലവൻമാർ ഉൾപ്പെടുന്ന ഒരു സംവിധാനം രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.


2. കൂടാതെ സൂചന മൂന്നിലെ ധനകാര്യ വകുപ്പിന്റെ സർക്കുലർ പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ സ്ഥാപനങ്ങൾ വാങ്ങുന്ന വായ്പകളുടെയും മുൻകൂർതുകകളുടെയും തിരിച്ചടവ് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

3. സർക്കാർ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും മറ്റും എടുക്കുന്ന വായ്ക്കപകളുടെയും മുൻകൂർ തുകകളുടെയും വിനിയോഗം, തിരിച്ചടവ് എന്നിവ മോണിട്ടർ ചെയ്യുന്നതിന് സംസ്ഥാന തലത്തിൽ പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മീഷണർ എന്നിവരടങ്ങുന്ന


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ