Panchayat:Repo18/vol2-page0728

From Panchayatwiki

728 GOVERNAMENT ORDERS


മാറുകയുണ്ടായി. ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ ആശുപ്രതിയിൽ കൊണ്ടുപോകേണ്ടി വരുന്ന സന്ദർഭത്തിൽ, പ്രത്യേകിച്ച അസമയങ്ങളിൽ സ്വന്തമായി വാഹനമില്ലാത്തതുകാരണം പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

2. സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയുണ്ടായി. സാമൂഹ്യക്ഷേമ വകുപ്പിൽനിന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളെ ആശുപ്രതിയിൽ എത്തിക്കുന്നതിന് അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവാകുന്നു. വാടകയുടെ നിരക്ക് ജില്ലാ കളക്ടർമാർ നിശ്ചയിച്ചു നൽകേണ്ടതാണ്. നിരക്ക് നിശ്ചയിക്കുന്നതിന്, ഒരു നിശ്ചിത ദൂരം വരെ അടിസ്ഥാന നിരക്കും അതിൽ കൂടുതൽ വരുന്ന ഓരോ കിലോമീറ്റർ ദൂരത്തിനും പ്രത്യേക നിരക്കും എന്ന രീതി അവലംബിക്കാവുന്നതാണ്. വാടകയ്ക്കക്കെടുത്ത് ഉപയോഗിക്കുന്ന അവസരത്തിൽ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപനത്തിന്റെ സുപ്രണ്ട് ഒരു രജിസ്റ്റർ സൂക്ഷിക്കണം. രജിസ്റ്ററിൽ ബന്ധപ്പെട്ട അന്തേവാസിയുടെ പേര്, വയസ്, ഏത് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്, ആകെ സഞ്ചരിച്ച ദൂരം, അനുവദിച്ച വാടക മുതലായ വിവരങ്ങൾ രേഖപ്പെടുത്തി സൂപ്രണ്ട സാക്ഷ്യപ്പെടുത്തേണ്ടതാണ്. വാടക നൽകുന്നതിന് മെയിന്റെനൻസ്, ജനറൽ പർപ്പസ്, തനത് ഫണ്ടുകൾ വിനിയോഗിക്കാവുന്നതാണ്.


വ്യക്തിഗത ആനുകുല്യം നൽകുന്ന പ്രോജക്ടുകളുടെ ഗുണഭോക്താക്കളിൽ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗക്കാർ ആയിരിക്കണമെന്ന് വ്യക്തമാക്കിയുള്ള ഉത്തരവിനെ സംബന്ധിച്ച്

(തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സഉ(സാധാ)നം. 1360/2011/തസ്വഭവ TVPM, dt. 04-06-11)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വ്യക്തിഗത ആനുകൂല്യം നൽകുന്ന പ്രോജക്ടടുകളുടെ ഗുണഭോക്താക്കളിൽ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വിഭാഗക്കാർ ആയിരിക്കണമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- സർക്കുലർ നം. 4827/ഡി.എ. 1/2007/ തസ്വഭവ; തീയതി 15.06.2007

ഉത്തരവ്

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതിയിലെ ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതിയുടെ വിഹിതത്തിന്റെ മൂന്ന് ശതമാനത്തിൽ കുറയാതെയുള്ള തുക ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി നീക്കിവയ്ക്കണമെന്ന് പരാമർശത്തിലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വാർഷിക പദ്ധതി രൂപീകരണസമയത്ത് ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതിക്കായി ആദ്യമേ ഒരു നിശ്ചിത ശതമാനം തുക നീക്കിവയ്ക്കപ്പെടുന്നില്ല. എന്നതിനാൽ മേൽപറഞ്ഞ സർക്കുലറിലെ നിർദ്ദേശങ്ങൾ നടപ്പാക്കുവാൻ പ്രായോഗിക ബുദ്ധിമുട്ട് നേരിടുകയാണെന്നും അതുകൊണ്ട് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഈ നിബന്ധന പാലിക്കാൻ കഴിയുന്നില്ലെന്നുമുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

2. സർക്കാരുകളും തദ്ദേശഭരണ സ്ഥാപനങ്ങളും എല്ലാ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികളിലും മൂന്ന് ശതമാനത്തിൽ കുറയാതെ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സംവരണം ചെയ്യണ മെന്ന് 1995-ലെ പേഴ്സസൺസ് വിത്ത് ഡിസൈബിലിറ്റീസ് ആക്ട് (PWD Act) അനുശാസിക്കുന്നുണ്ട്. ഈ വ്യവസ്ഥ ഫലപ്രദമായി നടപ്പാക്കുന്നതിന് കഴിയുംവിധം മുകളിൽ പരാമർശിച്ചിട്ടുള്ള സർക്കുലറിലെ നിർദ്ദേശങ്ങൾ താഴെ പറയുന്നത് പ്രകാരം പരിഷ്ക്കരിച്ച് സർക്കാർ ഉത്തരവാകുന്നു.

2.1 തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന എല്ലാ വ്യക്തിഗത തൊഴിൽ സംരംഭപ്രോജക്ടടുകളുടെയും വീട്, വീടുകളുടെ അറ്റകുറ്റപ്പണി, വീടുകളുടെ വയറിംഗ്, സാനിട്ടറി കക്കൂസ്, കുടിവെള്ള കിണർ മുതലായ കുടുംബങ്ങളെ അടിസ്ഥാനമാക്കിയുള്ള പശ്ചാത്തല സൗകര്യ വികസന പ്രോജക്ടുകളുടെയും ഗുണഭോക്താക്കളിൽ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും നിർബന്ധമായും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ ആയിരിക്കണം.

2.2 ഭൂവിസ്ത്യതിയുമായി ബന്ധപ്പെടുത്തി ധനസഹായ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ള പരിപാടികൾക്ക് ഖണ്ഡിക 21-ലെ നിർദ്ദേശങ്ങൾ ബാധകമല്ല (ഉദാ:- കാർഷിക മേഖലയിലും മത്സ്യ വികസന മേഖല യിലും ഭൂവിസ്തൃതിയെ അടിസ്ഥാനമാക്കി ധനസഹായം നൽകുന്ന പരിപാടികൾ). എന്നാൽ കാലി വളർത്തൽ, മുട്ടക്കോഴി വളർത്തൽ തുടങ്ങി മൃഗസംരക്ഷണ മേഖലയിലെ വ്യക്തിഗത തൊഴിൽ സംരംഭ പ്രോജക്റ്റ്ടുകൾക്ക് ഖണ്ഡിക 2,1-ലെ നിർദ്ദേശങ്ങൾ ബാധകമാണ്.

2.3 വീട്, സാനിട്ടറി കക്കുസ് തുടങ്ങി കുടുംബങ്ങളെ അടിസ്ഥാനമാക്കിയുള്ള പശ്ചാത്തല സൗകര്യ വികസന പ്രോജക്ടടുകളുടെ കാര്യത്തിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരംഗമെങ്കിലു മുള്ള കുടുംബത്തെ ഖണ്ഡിക 2.1 പ്രകാരമുള്ള സംവരണ ഗുണഭോക്ത്യ കുടുംബമായി കണക്കാക്കാവുന്നതാണ്.

{[create}}