Panchayat:Repo18/vol2-page0717

From Panchayatwiki

GOVERNAMENT ORDERS 717

(e) If, however, it is not possible to arriveata consensus in the discussion held at sub-section (d) the case shall be left to the decision of the Insurance Ombudsman.

(f) The decision of the Insurance Ombudsman shall be final.

13. Procedures when there is dispute among the nominees or Legal heirs of a member:-

(a) If a member having no family dies in an accident without nominating any person and if a dispute in respect of his succession is pending beforea court of law, or if a dispute among the nominees of a deceased member regarding their eligibility to be his nominees or the proportion in which the benefits were apportioned among the nominees by the deceased member pending before a Court of law, Officer mentioned in para 5 preferring the claim to the Kerala State Insurance Department with a request to deposit the entire benefits receivable on behalf of the deceased member or as the case may be or part thereof, on which there is dispute, in the Court where the dispute is pending.

(b) When the succession dispute pending before the Court is finally decided the Director of Insurance shall pay the Compensation amount to the nominees by way of Demand Draft through the Officer mentioned in para 5 to the person concerned in accordance with the decision of the court.

14. Benefits from other Sources not a bar for deriving benefits under this Scheme

The benefits, if any, accruing to a member from other source or scheme for an accident benefit shall not operate as a bar for receiving the benefits due under the scheme.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന സോഷ്യൽ ഓഡിറ്റ് സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(കൈ)നം. 305/2010/തസ്വഭവ TVPM, dl. 21-12-10)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സംസ്ഥാന സോഷ്യൽ ഓഡിറ്റ് സംവിധാനം രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. സ.ഉ.(സാധാ) നമ്പർ 2952/07/തസ്വഭവ, തീയതി 31.10.07. 2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 29-09-10-ലെ 2385/എൻ.ആർ.ഇ.ജി.സെൽ-3/10/സി. ആർ.ഡി.നമ്പർ കുറിപ്പ്

ഉത്തരവ്

2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ 17-ാം വകുപ്പ രണ്ടാം ഉപ വകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്തു പ്രദേശത്ത് നടപ്പാക്കുന്ന എല്ലാ പ്രവൃത്തികളും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്രഫണ്ട് ലഭിക്കണമെങ്കിൽ സോഷ്യൽ ഓഡിറ്റ ഗ്രാമസഭയുടെ നടപടിക്രമം ദേശീയ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന നിബന്ധന 2010 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് പരാമർശം 2 കുറിപ്പ് പ്രകാരം മിഷൻ ഡയറക്ടർ അറിയിച്ചിരിക്കുന്നു. പരാ‌മർശം 1-ലെ സർക്കാർ ഉത്തരവ് പ്രകാരം പരിഷ്ക്കരിച്ച സോഷ്യൽ ഓഡിറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2010-11-ലെ ബഡ്ജറ്റ് പ്രസംഗത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ജനകീയമായി വിലയിരുത്തുന്നതിന് സഹായിക്കാനായി ഒരു സോഷ്യൽ ഓഡിറ്റ് സെൽ രൂപീകരിക്കുമെന്ന് ബഹുധനമന്ത്രി പ്രഖ്യാപിച്ചതിന്റെ കൂടി വെളിച്ചത്തിൽ ഇതിനായി ഒരു സ്വതന്ത്ര സംഘടനാ സംവിധാനത്തിന് രൂപം നൽകേണ്ടതാവശ്യമാണെന്ന് പരാമർശം 2 കുറിപ്പിലൂടെ മിഷൻ ഡയറക്ടർ അഭ്യർത്ഥിക്കുകയും ഒപ്പം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സോഷ്യൽ ഓഡിറ്റ് വിപുലമായ ജനപങ്കാളിത്തത്തോടെ നടത്തുന്നതിനുള്ള "സംസ്ഥാന സോഷ്യൽ ഓഡിറ്റ് കൗൺസിൽ', 'ജില്ലാ സോഷ്യൽ ഓഡിറ്റ് സെൽ', ജില്ലാ സോഷ്യൽ ഓഡിറ്റ് കൗൺസിൽ', 'ജില്ലാ സോഷ്യൽ ഓഡിറ്റ് റിസോഴ്സ് ടീം" "ഗ്രാമതല സോഷ്യൽ ഓഡിറ്റ് ടീം” എന്നിവ ഉൾക്കൊള്ളുന്ന ഒരു സംഘടനാ സംവിധാനത്തിന് രൂപം നൽകിക്കൊണ്ടുള്ള ഒരു വിശദമായ പ്രൊപ്പോസൽ സമർപ്പിക്കുകയുണ്ടായി.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും സോഷ്യൽ ഓഡിറ്റ് സംവിധാനം രൂപീകരിക്കു ന്നതു സംബന്ധിച്ച ഇതോടൊപ്പം അനുബന്ധമായി ചേർത്തിട്ടുള്ള സംഘടനാ സംവിധാനം അംഗീകരി ച്ചുകൊണ്ടും ഉത്തരവാകുന്നു. നിർദ്ദിഷ്ട തസ്തികകൾ അംഗീകരിക്കുന്നതൊടൊപ്പം അനുബന്ധം ഖണ്ഡിക 1.2 പരാമർശിക്കുന്ന കൺസൾട്ടന്റ്മാരെ ആവശ്യാനുസരണം മാത്രം നിയമിച്ചാൽ മതിയാകുമെന്നും ഉത്തരവാകുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സോഷ്യൽ ഓഡിറ്റ് സംവിധാനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സോഷ്യൽ ഓഡിറ്റ് വിപുലമായ ജനപങ്കാളിത്തത്തോടു കൂടി നടത്താനായി ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ഒരു സ്വതന്ത്ര സംഘടനാ സംവിധാനത്തിന് രൂപം നൽകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ