Panchayat:Repo18/vol2-page0691

From Panchayatwiki

GOVERNMENT ORDERS 691


(vi) ക്യാമ്പ് നടത്തുന്നതിന് ആവശ്യമായ ഹാൾ / കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശഭരണ സ്ഥാപനം ലഭ്യമാക്കണം. ഇതിനുള്ള ചെലവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണ ചെലവും പ്രോജക്ടിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്.

(viii) പരിശോധനയിൽ വൈകല്യം ഉള്ളതായി കണ്ടെത്തുന്ന കുട്ടികൾക്ക് തുടർ പരിചരണ തെറാപ്പി ലഭ്യമാക്കണം. അതിന് കുട്ടികളെ സ്ഥാപനത്തിന്റെ തിരുവനന്തപുരം മുറഞ്ഞപാലത്ത് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ എത്തിക്കേണ്ടതാണ്. ഒരു കുട്ടിക്ക് 5 പ്രാവശ്യംവരെ തുടർ പരിചരണ തെറാപ്പി ആവശ്യമായി വന്നേക്കാം. ഒരു കുട്ടിക്ക് ലഭ്യമാക്കുന്ന ഒരു തെറാപ്പിക്ക് 100 രൂപ നിരക്കിൽ ഏജൻസിക്ക് ഫീസ് നൽകേണ്ടതാണ്.

(ix) തുടർ പരിചരണ തെറാപ്പി ലഭ്യമാക്കുന്നതിന് കുട്ടിയെ തിരുവനന്തപുരം കേന്ദ്രത്തിലെത്തിക്കുന്നതിനും മടക്കയാത്രയ്ക്കുമായി കുട്ടിക്കും രക്ഷകർത്താക്കളിൽ ഒരാൾക്കും (അല്ലെങ്കിൽ ഒരു സഹായിക്ക്) സെക്കന്റ് ക്ലാസ് സ്ലീപ്പർ ട്രെയിൻ / ബസ് നിരക്കിൽ യാത്രാപ്പടി അനുവദിക്കാവുന്നതാണ്. തുടർ പരിചരണ തെറാപ്പി നൽകുന്ന കുട്ടികൾക്ക് തെറാപ്പി ലഭ്യമാക്കിയതായി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് തദ്ദേശ ഭരണ സ്ഥാപനത്തിൽ ഹാജരാക്കുന്നതിനായി സ്ഥാപനത്തിൽ നിന്നും നൽകേണ്ടതാണ്.

(2) മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വോയ്ക്കറ്റാ തെറാപ്പി പരിശീലനം നൽകുക

(i) ഏർലി ഇന്റർവെൻഷൻ പരിപാടിയുടെ ഭാഗമായി വൈകല്യം ഉള്ളതായി കണ്ടെത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഗ്രാമപഞ്ചായത്ത് / നഗരസഭാ തലത്തിൽ പരിശീലനം നൽകുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

(ii) ഒരാഴ്ച ദൈർഘ്യമുള്ള ഈ പരിശീലന പരിപാടി 10 പരിശീലനാർത്ഥികൾക്ക് ഒരു ബാച്ച് എന്ന രീതിയിൽ സംഘടിപ്പിക്കേണ്ടതാണ്. 10 പേരിൽ കൂടുതൽ ആൾക്കാർ ഉണ്ടെങ്കിൽ 10 പേർ വീതമുള്ള ബാച്ചുകളായി തിരിച്ച് പരിശീലനം നൽകുന്നതാണ്. 

(iii) പരിശീലനം നൽകുന്നതിനായി സ്ഥാപനം നിയോഗിക്കുന്ന 2 പരിശീലകർക്ക് പ്രതിഫലം നൽകു വാൻ ഒരു ബാച്ചിന് 14,000 രൂപ നിരക്കിൽ ഫീസ് നൽകേണ്ടതാണ്. തിരുവനന്തപുരം ജില്ലയ്ക്കുള്ളിൽ ഈ നിരക്ക് അനുവദിച്ചാൽ മതിയാകും. മറ്റ് ജില്ലകളിൽ ഓരോ ബാച്ചിനും അനുവദിച്ചാൽ മതിയാകും. മറ്റ് ജില്ലകളിൽ ഓരോ ബാച്ചിനും പരിശീലകർക്ക് (ആകെ 2 പേർ) താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി യാത്രാബത്തയും നൽകേണ്ടതാണ്. തിരുവനന്തപുരത്തു നിന്നും ആദ്യ 40 കിലോമീറ്റർ കഴിച്ചുള്ള ദൂരത്തിന് മാത്രം യാത്രാബത്ത് നൽകിയാൽ മതിയാകും. അതായത് തിരുവനന്തപുരത്തു നിന്നും മറ്റ് ജില്ല കളിലെ പരിശീലന കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനും മടക്കയാത്രയ്ക്കുമുള്ള ആകെ ദൂരം കണക്കാക്കി അതിൽ 80 കിലോമീറ്റർ (2x40 കി.മീ.) കഴിച്ചുള്ള ദൂരത്തിന് കിലോമീറ്ററിന് 1.00 രൂപ (ഒരു രൂപ) നിരക്കിൽ യാത്രാബത്ത അനുവദിക്കേണ്ടതാണ്.

(iv) പരിശീലനാർത്ഥികൾക്ക് പരിശീലന കിറ്റ്. പരിശീലന കിറ്റ് ലഭ്യമാക്കുവാൻ ഒരു പരിശീലനാർത്ഥിക്ക് 500 രൂപ നിരക്കിൽ സ്ഥാപനത്തിന് നൽകണം.

(v) മൊബൈൽ യൂണിറ്റിനുള്ള വാടക: തിരുവനന്തപുരം ജില്ലയ്ക്കുള്ളിൽ ഒരു ദിവസത്തേക്ക് 2300 രൂപ നിരക്കിൽ വാടക നൽകേണ്ടതാണ്. മറ്റ് ജില്ലകളിൽ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി അധിക വാഹന വാടകയും നൽകേണ്ടതാണ്. തിരുവനന്തപുരത്തു നിന്നും ആദ്യ 40 കിലോമീറ്റർ കഴി ച്ചുള്ള ദൂരത്തിന് മാത്രം അധിക വാഹന വാടക നൽകിയാൽ മതിയാകും. അതായത് തിരുവനന്തപുരത്തു നിന്നും മറ്റ് ജില്ലകളിലെ പരിശോധനാ കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനും മടക്കയാത്രയ്ക്കുമുള്ള ആകെ ദൂരം കണക്കാക്കി അതിൽ 80 കിലോമീറ്റർ (2 X 40 കി.മീ.) കഴിച്ചുള്ള ദൂരത്തിന് കിലോമീറ്ററിന് 12 രൂപ നിരക്കിൽ വാഹന വാടക അനുവദിക്കേണ്ടതാണ്.

(vi) ക്യാമ്പ് നടത്തുന്നതിന് ആവശ്യമായ ഹാൾ / കെട്ടിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശഭരണ സ്ഥാപനം ലഭ്യമാക്കേണ്ടതാണ്. ഇതിനുള്ള ചെലവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണ ചെലവും പ്രോജക്ടിന്റെ ഭാഗമായി ഉൾപ്പെടുത്താവുന്നതാണ്. 

(3) മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ശേഷീവികാസ പരിശീലനം (റസിഡൻഷ്യൽ പരിശീലനം)

(i) മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ശേഷികൾ വികസിപ്പിക്കുക എന്നതാണ് ഈ പരിപാടി യുടെ ലക്ഷ്യം.

(ii) സ്ഥാപനത്തിന്റെ തിരുവനന്തപുരം കേന്ദ്രത്തിലൂടെ നൽകുന്ന ഒരു മാസത്തെ റസിഡൻഷ്യൽ പരി ശീലനമാണിത്.

(iii) 10 പേർ വീതമുള്ള ബാച്ചുകളായാണ് പരിശീലനം നൽകുന്നത്. പരിശീലനാർത്ഥികൾ 10-ൽ കൂടുതലാണെങ്കിൽ 10 പേർ വീതമുള്ള ബാച്ചുകളായി തിരിച്ച് പരിശീലനം നൽകുന്നതാണ്. 10 പേരിൽ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ