Panchayat:Repo18/vol2-page0690

From Panchayatwiki

690 GOVERNAMENT ORDERS ഉത്തരവ്


തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷൻ എന്ന സ്ഥാപനം മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വികസനം ലക്ഷ്യമിട്ട് വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം മുതലായ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നതായും തദ്ദേശഭരണ സ്ഥാപനങ്ങൾ ഈ മേഖലകളിൽ ആവിഷ്ക്കരിക്കുന്ന പ്രോജക്റ്റടുകളുടെ നിർവഹണത്തിന് സാങ്കേതിക സഹായം നൽകാൻ സ്ഥാപനം തയ്യാറാണെന്നും അതിന് കഴിയുംവിധം സ്ഥാപനത്തെ നിർവ്വ ഹണ ഏജൻസിയായി അംഗീകരിക്കണമെന്നും സ്ഥാപനത്തിന്റെ ഡയറക്ടർ പരാമർശം 1 പ്രകാരം അഭ്യർത്ഥിച്ചിട്ടുണ്ട്.


2. സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയുണ്ടായി. മാനസിക വെല്ലുവിളികൾ നേരിടുന്നവരെ വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി പരിചരണം നൽകുക, ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾക്ക് പരിശീലനം നൽകുക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ശേഷിവികാസ പരിശീലനവും തൊഴിൽ പരിശീലനവും നൽകുക, സ്പെഷ്യൽ സ്ക്കളുകളിൽ പ്രവർത്തിക്കുന്ന സഹായികൾക്ക് പരിശീലനം നൽകുക എന്നീ പരിപാടികൾ കാര്യക്ഷമമായി നടപ്പാക്കുവാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഈ സ്ഥാപനത്തിന്റെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. അതിനാൽ മുകളിൽ പ്രതിപാദിച്ച പരിപാടികൾ നടപ്പാക്കുന്നതിനുള്ള സാങ്കേതിക നിർവ്വഹണ ഏജൻസിയായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷൻ (മുറിഞ്ഞപാലം, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം, പിൻ - 695 011) എന്ന സ്ഥാപനത്തെ അംഗീകരിച്ച് സർക്കാർ ഉത്തരവാകുന്നു. പരിപാടികൾ നടപ്പാക്കുന്നതിന് ചുവടെ വിവരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.


2.1 പരിപാടികളും മാനദണ്ഡങ്ങളും

(1) മാനസിക വെല്ലുവിളികൾ നേരിടുന്നവരെ വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി പരിചരണം നൽകുക (Early intervention)

(i) നവജാത ശിശുക്കൾ മുതൽ 5 വയസുവരെയുള്ള കുട്ടികളെ പരിശോധിക്കുകയും പരിശോധനയിൽ വളർച്ചാസംബന്ധമായ വെല്ലുവിളികൾ നേരിടുന്നതായി കണ്ടെത്തുന്ന കുട്ടികൾക്ക് വോയ്ക്കറ്റാ തെറാപ്പിയിലൂടെ പരിചരണം നൽകുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.


(ii) പരിശോധനയ്ക്കായി ഗ്രാമപഞ്ചായത്ത് / നഗരസഭാ അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പി ക്കാവുന്നതാണ്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലത്ത് വിദഗ്ദ്ധരുടെ സേവനം ഏജൻസി ലഭ്യമാക്കുന്നതാണ്.


(iii) ഗ്രാമപഞ്ചായത്തുകളിൽ 2 ക്യാമ്പുകൾ മതിയാകുമെങ്കിലും നഗരസഭകളിൽ കൂടുതൽ ക്യാമ്പുകൾ ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും ക്യാമ്പുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


(iv) വളർച്ചാ സംബന്ധമായ വെല്ലുവിളികൾ നേരിടുന്നതായി ബോധ്യപ്പെട്ടിട്ടുള്ള കുട്ടികളേയും മറ്റ് കുട്ടികളേയും പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. പരിശോധന ക്യാമ്പ് നടക്കുന്ന സ്ഥലത്ത് കുട്ടികളെ എത്തിക്കുന്നതിന് അയൽക്കൂട്ടങ്ങൾ, അംഗൻവാടികൾ എന്നിവ മുഖേന തദ്ദേശഭരണ സ്ഥാപനം വ്യാപക പ്രചരണം സംഘടിപ്പിക്കണം.


(v) പരിശോധനയ്ക്കായി സ്ഥാപനം നിയോഗിക്കുന്ന ഡോക്ടർ, തെറാപ്പിസ്റ്റുകൾ, അദ്ധ്യാപകർ, കോ-ഓർഡിനേറ്റർ തുടങ്ങിയ വിദഗ്ദദ്ധ സംഘത്തിന് (ആകെ 8 പേർ) പ്രതിഫലം നൽകുവാൻ ഒരു ക്യാമ്പിന് 3800 രൂപ നിരക്കിൽ ഫീസ് നൽകേണ്ടതാണ്. തിരുവനന്തപുരം ജില്ലയ്ക്കുള്ളിൽ നടത്തുന്ന പരിശോധനയ്ക്ക് ഈ നിരക്ക് മാത്രം അനുവദിച്ചാൽ മതിയാകും. മറ്റ് ജില്ലകളിൽ ഒരു ക്യാമ്പിന് 3800 രൂപയ്ക്ക് പുറമെ ഓരോ സംഘാംഗത്തിനും (ആകെ 8 പേർ) താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി യാത്രാ ബത്തയും നൽകേണ്ടതാണ്. തിരുവനന്തപുരത്തു നിന്നും ആദ്യ 40 കിലോമീറ്റർ കഴിച്ചുള്ള ദൂരത്തിന് മാത്രം യാത്രാബത്ത നൽകിയാൽ മതിയാകും. അതായത് തിരുവനന്തപുരത്തു നിന്നും മറ്റ് ജില്ലകളിൽ പരി ശോധനാ കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനും മടക്കയാത്രയ്ക്കുമുള്ള ആകെ ദൂരം കണക്കാക്കി അതിൽ 80 കിലോമീറ്റർ (2x40 കി.മീ.) കഴിച്ചുള്ള ദൂരത്തിന് കിലോമീറ്ററിന് 1.00 രൂപ (ഒരു രൂപ) നിരക്കിൽ യാത്രാ ബത്ത അനുവദിക്കേണ്ടതാണ്.


(v) ക്യാമ്പ് നടത്തുവാൻ ഉപയോഗിക്കുന്ന മൊബൈൽ യൂണിറ്റിന്റെ വാടകയായി തിരുവനന്തപുരം ജില്ലയ്ക്കുള്ളിൽ ഒരു ക്യാമ്പിന് 5000 രൂപ നിരക്കിൽ നൽകണം. മറ്റ് ജില്ലകളിൽ ഈ നിരക്കിന് പുറമെ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി അധിക വാഹന വാടകയും നൽകേണ്ടതാണ്. തിരുവന ന്തപുരത്തു നിന്നും ആദ്യ 40 കിലോമീറ്റർ കഴിച്ചുള്ള ദൂരത്തിന് മാത്രം അധിക വാഹന വാടക നൽകി യാൽ മതിയാകും. അതായത് തിരുവനന്തപുരത്തു നിന്നും മറ്റ് ജില്ലകളിലെ പരിശോധനാ കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനും മടക്ക യാത്രയ്ക്കുമുള്ള ആകെ ദൂരം കണക്കാക്കി അതിൽ 80 കിലോമീറ്റർ (2 X 40 കി.മീ.) കഴിച്ചുള്ള ദൂരത്തിന് കിലോമീറ്ററിന് 12 രൂപ നിരക്കിൽ വാഹന വാടക അനുവദിക്കേണ്ടതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ