Panchayat:Repo18/vol2-page0688

From Panchayatwiki

688 GOVERNMENT ORDERS


14, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സിഡിഎസ് / എഡിഎസ് നിർദ്ദേശപ്രകാരം സ്വീകരിക്കുക.

15. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് ഉതകുന്ന പരിപാടികൾ ആവിഷ്ക്കരിക്കുന്നതിന് സഹായകരമായ വിവരങ്ങൾ സിഡിഎസ് എഡിഎസുകൾക്ക് ലഭ്യമാക്കുക.

16. ആശ്രയ ബാലസഭ, സ്ത്രീപദവി, പഠനം, സംഘടനാ ശാക്തീകരണം, നഗരതൊഴിൽ എന്നീ വിഷയങ്ങളെ സംബന്ധിച്ച എംഐഎസ് തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ ശേഖരിച്ച സിഡിഎ സിന് ലഭ്യമാക്കുക.

കേന്ദ്രാവിഷ്കൃത പദ്ധതി നിർവ്വഹണം

1. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ കേന്ദ്ര - സംസ്ഥാനാവിഷ്കൃത പദ്ധതികളെ സംബ ന്ധിച്ച് അയൽക്കുട്ട തലങ്ങളിൽ വ്യാപകമായ പ്രചരണം നടത്തുകയും അംഗങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക.

2. ഐ.എച്ച്.എസ്.ഡിപി / ബിഎസ്.യുപി ചേരികളിൽ ക്ലസ്റ്റർ ഡെവലപ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കു ന്നതിന് സിഡിഎസ് / എഡിഎസ് നിർദ്ദേശപ്രകാരമുള്ള നടപടികൾ കൈക്കൊള്ളുക.

3. ക്ലസ്റ്റർ ഡെവലപ്മെന്റ് കമ്മിറ്റികളുടെ എക്സിക്യൂട്ടീവ് എല്ലാ മാസവും 15 ദിവസത്തിലൊരിക്കലും, ജനറൽ ബോഡി എല്ലാ മൂന്ന് മാസത്തിലൊരിക്കലും ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സിഡിഎസ് / എഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക. 

4. ഐ.എച്ച്.എസ്.ഡിപി / ബി.എസ്.യുപി ചേരികളിലെ ഭവന നിർമ്മാണത്തിനും, ഭവന പുനരുദ്ധാരണ ത്തിനും സഹായം ലഭിക്കുന്ന എല്ലാ കുടുംബങ്ങൾക്കും വീടിനോട് ചേർന്ന് സെപ്റ്റിക്സ് ടാങ്കുകൾ, കക്കുസുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തി റിപ്പോർട്ട് സിഡിഎസ് / എഡിഎസിന് നൽകുക.

5. ഐ.എച്ച്.എസ്.ഡിപി / ബി.എസ്.യുപി ചേരികളിൽ പ്രോജക്ട് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ള പുതിയ വീടുകൾ, വീടു നന്നാക്കൽ, കമ്മ്യൂണിറ്റി വർക്കുകൾ, കുടിവെള്ള - മാലിന്യ സംസ്കരെണ പണികൾ, തുടങ്ങിയ എല്ലാ ഘടകങ്ങളുടെയും വിശദവിവരം തയ്യാറാക്കി ക്ലസ്റ്റർ ഡെവലപ്പമെന്റ് കമ്മറ്റികളുടെ എക്സസിക്യൂട്ടീവിനും എഡിഎസ് / സിഡിഎസുകൾക്കും ലഭ്യമാക്കുക. ഈ കുറിപ്പ് അനുസരിച്ചുള്ള പണികളുടെ പുരോഗതി ക്ലസ്റ്റർ ഡെവലപ്പമെന്റ് കമ്മിറ്റി എക്സസിക്യൂട്ടീവിൽ അവലോകനം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതിന് എഡിഎസ് / സിഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക.

6. ഐ.എച്ച്.എസ്തപി / ബി.എസ്.യുപി ചേരികളിലെ കുടിവെള്ള, മാലിന്യ സംസ്കരണ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, നിരീക്ഷിക്കുകയും ഇത് സംബന്ധിച്ച റിപ്പോർട്ട് സിഡിഎസ് / എഡിഎസുകൾക്ക് നൽകുകയും ചെയ്യുക. നഗരസഭകളുമായി ബന്ധപ്പെട്ട ഈ വിഷയത്തിന് പരിഹാരം കാണുന്നതിന് സിഡിഎസ് / എഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാ ക്കുക.

7. വിവിധ കേന്ദ്ര - സംസ്ഥാനാവിഷ്കൃത പദ്ധതി നടത്തിപ്പിനുള്ള അടിസ്ഥാന വിവര ശേഖരണ പ്രവർത്തനങ്ങൾ നടത്തി റിപ്പോർട്ട് സിഡിഎസ് / എഡിഎസ് ന് സമർപ്പിക്കുക.

8, ഐ.എച്ച്.എസ്.ഡിപി / ബിഎസ്.യുപി ഗുണഭോക്താക്കൾക്ക് ഗുണഭോക്ത്യ വിഹിതം സമാഹരിക്കു ന്നതിനും ബാങ്ക് വായ്പ ആവശ്യമായി വരികയാണെങ്കിൽ ഡിആർഐ പോലുള്ള ലഘു പലിശാ വായ്ക്കപ കൾ സംഘടിപ്പിച്ചു കൊടുക്കുന്നതിനും ഭവന നിർമ്മാണത്തിന് അധിക വിഭവ സമാഹരണം ആവശ്യമായി വരുന്ന പക്ഷം ബാങ്ക് വായ്ക്കുപകൾ ഗുണഭോക്താക്കൾക്ക് സംഘടിപ്പിച്ചു നൽകുന്നതിനും ആവശ്യമായ സേവനങ്ങൾ സിഡിഎസ് / എഡിഎസ് നിർദ്ദേശാനുസരണം ലഭ്യമാക്കുക.

9. ഐ.എച്ച്.എസ്.പി / ബിഎസ്.യുപി ചേരികളിലെ ഖരമാലിന്യ സംസ്കരെണ സംവിധാനം, അംഗന വാടികൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ലൈവിലിഹുഡ് സെന്ററുകൾ, മഴവെള്ള സംഭരണികൾ തുടങ്ങിയ പൊതു ആസ്തികളുടെ നടത്തിപ്പും പരിപാലനവും സംബന്ധിച്ച രൂപരേഖകൾ തയ്യാറാക്കി സിഡിഎസ് / എഡിഎസ്കൾക്ക് സമർപ്പിക്കുക.

10. ഐ.എച്ച്.എസ്.ഡിപി / ബിഎസ്ക്യുപി പദ്ധതി ഗുണഭോക്താക്കളെ മാറ്റേണ്ട സാഹചര്യം ഏതെ ങ്കിലും ചേരികളിൽ ഉണ്ടോ എന്നും പ്രോജക്ടിൽ പറഞ്ഞിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്ത നങ്ങൾ മാറ്റേണ്ട സാഹചര്യം ഉണ്ടോയെന്നും വിലയിരുത്തി റിപ്പോർട്ട് സിഡിഎസ് / എഡിഎസുകൾക്ക് സമർപ്പിക്കുക. നഗരസഭകളുമായി ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് സിഡിഎസ് / എഡിഎസ്കൾ ആവശ്യപ്പെടുന്ന സേവനം ലഭ്യമാക്കുക.

11, കുടുംബശ്രീ ജില്ലാ - സംസ്ഥാന മിഷനുകൾ, പുറത്തുനിന്നുള്ള ഏജൻസികൾ എന്നിവർ നട ത്തുന്ന പരിശോധനയെ സഹായിക്കുന്നതിന് സിഡിഎസ് / എഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ