Panchayat:Repo18/vol2-page0687

From Panchayatwiki

GOVERNMENT ORDERS 687 11. ഇത്തരത്തിലുള്ള വായ്ക്കപകളുടെ മാസത്തവണ തീരുമാനിക്കൽ, പലിശ, സബ്സിഡി ക്രമീകരണം എന്നിവ സർക്കാർ മാർഗ്ഗനിർദ്ദേശപ്രകാരമാണെന്ന് ഉറപ്പുവരുത്തുന്നതിന് സിഡിഎസ്/എഡിഎസ് നിർദ്ദേശിക്കുന്ന നടപടികൾ കൈക്കൊള്ളുക.

12. ഉൽപ്പന്നങ്ങൾക്ക് വിപണനം ഉറപ്പുവരുത്തുക, മാസചന്തകൾ, ആഘോഷ ചന്തകൾ മേളകൾ എന്നിവയെക്കുറിച്ച അവബോധം സൃഷ്ടിക്കുന്നതിനും, സംഘടിപ്പിക്കുന്നതിനും വിപണിയെക്കുറിച്ച് ഗുണഭോക്താക്കൾക്ക് അവബോധം ഉണ്ടാക്കുന്നതിനും സിഡിഎസ് / എഡിഎസ് നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.

13. എസ്തേ?എസ്.ആർവൈ' സംരംഭ ഗ്രൂപ്പുകൾ, യുവശീ സംഘകൃഷി എന്നിവ സംബന്ധിച്ച എം.ഐ.എസ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള വിവരങ്ങൾ സിഡിഎസ് അക്കൗണ്ടന്റിന് ലഭ്യമാക്കുക.

14. നിലവിലുള്ള എം.ഇ സംരംഭകരുടെ പരിശീലന ആവശ്യങ്ങൾ തിട്ടപ്പെടുത്തുകയും റിപ്പോർട്ട് എഡി എസ് / സിഡിഎസ് കൾക്ക് സമർപ്പിക്കുകയും പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതിനും, ഗുണഭോ ക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സിഡിഎസ് / എഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക.

15. റിവോൾവിംഗ് ഫണ്ട് മുതലായ കുടുംബശ്രീയുടെ മറ്റു പദ്ധതി സഹായങ്ങൾ സംരംഭങ്ങൾക്ക് ലഭ്യമാക്കുന്നതിന് എഡിഎസ് / സിഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക.

സാമുഹ്യ വികസന മേഖല

1. ആശ്രയ പദ്ധതി നിലവിലില്ലാത്ത നഗരസഭകൾ അവ രൂപീകരിക്കുന്നതിനും മേൽനോട്ടം വഹിക്കു ന്നതിനും സിഡിഎസ് / എഡിഎസ് നിർദ്ദേശിക്കുന്ന സേവനം ലഭ്യമാക്കുക. 

2. നിലവിലുള്ള ആശ്രയ പദ്ധതിയുടെ അവലോകനം നടത്തുന്നതിനും, ഗുണമേന്മയോടെ നടപ്പിലാക്കുന്നതിനും സിഡിഎസ് / എഡിഎസ് നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ കൈക്കൊള്ളുക.

3. ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കുടുംബങ്ങൾ ഉണ്ടെങ്കിൽ അത്തരം കുടുംബങ്ങളെ കണ്ടെത്തി പദ്ധതിയിൽ ചേർക്കുന്നതിന് നഗരസഭകളുമായി ചർച്ച നടത്തുന്നതിന് സിഡിഎസ് / എഡി എസ് നിർദ്ദേശിക്കുന്ന ഇടപെടലുകൾ നടത്തുക.

4. ആശ്രയ പദ്ധതിയെ സംബന്ധിച്ച പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി സിഡിഎസിന് സമർപ്പിക്കുക.

5. അയൽക്കുട്ടങ്ങളുടെ കീഴിൽ ബാലസഭ രൂപീകരിക്കുന്നതിന് സിഡിഎസ് / എഡിഎസ് നിർദ്ദേശി ക്കുന്ന നടപടികൾ കൈക്കൊള്ളുക.

6. ബാലസഭാ പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കി സിഡിഎസിന്റെ ചർച്ചയ്ക്കായി സമർപ്പിക്കുക. ബാലസഭയിൽ അംഗങ്ങളായ കുട്ടികളുടെ വിവര ശേഖരണം നടത്തി അവരുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്കും, ഉന്നമനത്തിനുമാവശ്യമായ കരിയർ ഗൈഡൻസ്, കലാപരവും, കായികപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് കളിയരങ്ങുകളും, കലാ സംഗമങ്ങളും സംഘടിപ്പിക്കുന്നതിന് എഡി എസ് / സിഡിഎസ് നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.

7. കുട്ടികളിൽ കാർഷിക ബോധവും, സമ്പാദ്യ ശീലവും, വളർത്തുന്നതിന് ഉതകുന്ന പരിപാടികൾക്ക് രൂപംകൊടുത്ത് സിഡിഎസ് / എഡിഎസ് കളുടെ പരിഗണനയ്ക്ക് സമർപ്പിക്കുക. 

8. ബാലസഭാ പ്രവർത്തനം വേണ്ടത്ര ശക്തമല്ലാത്ത നഗരസഭകളിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, അത്തരം നഗരസഭകളെ ബാല നഗരസഭകളായി പ്രഖ്യാപിക്കുന്നതിനും ഉതകുന്ന തരത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിനുള്ള നടപടികൾ സിഡിഎസ് / എഡിഎസ് കളുടെ നിർദ്ദേശപ്രകാരം കൈക്കൊളളുക.

9. സ്ത്രീപദവി സ്വയം പഠന പ്രവർത്തനങ്ങൾ അയൽക്കുട്ട തലങ്ങളിൽ എത്തിക്കുന്നതിനാവശ്യമായ സേവനം സിഡിഎസ് / എഡിഎസ് സംവിധാനങ്ങൾക്ക് ലഭ്യമാക്കുക.

10. സ്ത്രീപദവി സ്വയം പഠന പ്രക്രിയ സംഘടിപ്പിക്കുന്നതിനാവശ്യമായ പഠനക്ലാസ്സുകൾ, സെമിനാറുകൾ, പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിന് സിഡിഎസ് നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.

11. പൊതു സ്ഥലങ്ങളിലെയും, സ്ഥാപനങ്ങളിലെയും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്ക് പരിഹാരം കാണുന്നതിനും സിഡിഎസ് / എഡിഎസ് തീരുമാനപ്രകാരമുള്ള നടപടികൾ കൈക്കൊള്ളുക.

12. ജാഗ്രതാസമിതി, വനിതാസെൽ, കുടുംബക്കോടതി, വനിതാ കമ്മീഷനുകൾ എന്നീ സമിതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അയൽക്കുട്ട തലത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, നിയമ ബോധന - വ്യക്തിത്വ വികസന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനും സിഡിഎസ് - എഡിഎസ് തീരുമാന പ്രകാരമുള്ള നടപടികൾ സ്വീകരിക്കുക.

13. വിവിധ ക്ഷേമ പെൻഷനുകൾക്ക് അർഹതപ്പെട്ട അയൽക്കുട്ട അംഗങ്ങളെ കണ്ടെത്തി അവർക്ക് പെൻഷൻ ലഭ്യമാക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സിഡിഎസ് / എഡിഎസുകൾക്ക് ലഭ്യമാക്കുക.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ