Panchayat:Repo18/vol2-page0686

From Panchayatwiki

686 GOVERNAMENT ORDERS


4. വായ്ക്കപ് അടച്ചുതീർത്ത അയൽക്കൂട്ടങ്ങൾക്ക് രണ്ടാം വായ്പ നേടിയെടുക്കുന്നതിനാവശ്യമായ നട പടികൾ എഡിഎസ് / സിഡിഎസ് നിർദ്ദേശപ്രകാരം സ്വീകരിക്കുക.

5. വായ്ക്ക്പാ തിരിച്ചടവ് മോണിറ്റർ ചെയ്യുകയും വിവരം എഡിഎസ് / സിഡിഎസുകൾക്ക് റിപ്പോർട്ടായി സമർപ്പിക്കുകയും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎസ് / സിഡിഎസ് ആവശ്യപ്പെടുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

6. പലിശ സബ്സിഡിക്ക് അർഹതയുള്ള അയൽക്കുട്ടങ്ങളെ കണ്ടെത്തി സിഡിഎസ് / എഡിഎസ് കൾക്ക് റിപ്പോർട്ട് സമർപ്പിക്കുക.

7. പലിശ സബ്സിഡി പ്രകാരമുള്ള അപേക്ഷകൾ തയ്യാറാക്കി ബാങ്കിൽ എത്തിക്കുകയും ആവശ്യമായ തുടർ നടപടികൾ നടത്തുന്നതിന് സിഡിഎസ് / എഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.

8. പലിശ സബ്സിഡി പ്രകാരം ഉള്ള പ്രതിമാസ തിരിച്ചടവ് തുക പലിശ, സബ്സിഡിയുടെ ക്രമീകരണം എന്നിവ സർക്കാർ മാർഗ്ഗനിർദ്ദേശ പ്രകാരം ആണെന്ന് ഉറപ്പുവരുത്തുന്നതിന് എഡിഎസ് / സിഡി എസ് ആവശ്യപ്പെടുന്ന നടപടികൾ കൈക്കൊള്ളുക.

9, ലഘു സമ്പാദ്യം, ബാങ്ക് ലിങ്കേജ്, വിവിധ വായ്ക്ക്പാ പദ്ധതികൾ തിരിച്ചടവ്, കുടുംബശ്രീ മുഖേനയും, സർക്കാർ വകുപ്പുകൾ വഴിയും ലഭ്യമാക്കുന്ന സബ്സിഡികൾ എന്നിവ സംബന്ധിച്ച സാമാന്യ ബോധവൽക്കരണം അയൽക്കുട്ട തലത്തിൽ നടത്തുന്നതിന് സിഡിഎസ്/എഡിഎസ് കൾ നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.

10. പ്രതിമാസ എം.ഐ.എസ് റിപ്പോർട്ടുകൾ Online ആയി സമർപ്പിക്കുന്നതിനുള്ള വിവരങ്ങൾ സിഡി എസിന് ലഭ്യമാക്കുക

11. ഭവനശ്രീ പദ്ധതി ഗുണഭോക്താക്കളുടെ അയൽക്കുട്ട തലത്തിലുള്ള വിവരശേഖരണം നടത്തി റിപ്പോർട്ട് എഡിഎസ്/സിഡിഎസ്കൾക്ക് സമർപ്പിക്കുകയും, തിരിച്ചടവ് ഉറപ്പാക്കുന്നതിനും മോണിട്ടർ ചെയ്യു ന്നതിനും സിഡിഎസ്/എഡിഎസ് കൾ നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.

സൂക്ഷ്മ സംരംഭ മേഖല

1. അയൽക്കുട്ട അംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ തൊഴിൽ മേഖലകൾ കണ്ടെ ത്തുന്നതിന് അയൽക്കുട്ടങ്ങളെ പ്രാപ്തരാക്കുന്നതിനാവശ്യമായ നടപടികൾ സിഡിഎസ്/എഡിഎസ് നിർദ്ദേ ശപ്രകാരം കൈക്കൊള്ളുക

2. നഗരപ്രദേശത്ത് നിലവിലുള്ള തൊഴിൽ സംരംഭങ്ങളുടെ വിവര ശേഖരണം നടത്തുക, യൂണിറ്റു കളുടെ പ്രവർത്തനം പ്രതിമാസം മോണിറ്റർ ചെയ്യുകയും വിശദമായ റിപ്പോർട്ട് എഡിഎസ്/സിഡിഎസിന് സമർപ്പിക്കുകയും ചെയ്യുക. 

3.ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും, ഗുണഭോക്താക്കൾക്ക് വായ്ക്കപ് ലഭ്യമാക്കുന്നതി നാവശ്യമായ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

4. സംരംഭ നടത്തിപ്പുമായി ബന്ധപ്പെട്ട യൂണിറ്റുകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ വിലയിരുത്തി അവ യഥാസമയം എഡിഎസ്/സിഡിഎസ് സംവിധാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും യൂണിറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, കാര്യക്ഷമമാക്കുന്നതിനും സിഡിഎസ്/സിഡിഎസ് തീരു മാനിക്കുന്ന നടപടികൾ പ്രാവർത്തികമാക്കുകയും ചെയ്യുക.

5. സംരംഭങ്ങൾ, തൊഴിലുകൾ ആരംഭിക്കുന്നതിന് / ഏർപ്പെടുന്നതിനാവശ്യമായ പരിശീലന മേഖലകൾ കണ്ടെത്തുന്നതിന് സിഡിഎസ്/എഡിഎസ് കൾ ആവശ്യപ്പെടുന്ന സേവനം നൽകുക.

6. പരിശീലന സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനും പരിശീലനങ്ങൾ നടത്തുന്നതിനും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങളും പിന്തുണാ പ്രവർത്തനങ്ങളും കൈക്കൊള്ളുന്നതിന് എഡിഎസ് / സിഡിഎസുകളെ സഹായിക്കുക.

7. ജനറൽ ഓറിയന്റേഷൻ പരിശീലനം, ഇഡിപി, വൈദഗ്ദ്ധ്യവികസന പരിശീലനങ്ങൾ എന്നിവ നടത്തുന്നതിന് സിഡിഎസ് / എഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക.
8. തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നവരുടെ തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനും സ്ഥാപ നങ്ങളുമായി സംയോജിപ്പിച്ച തൊഴിൽ പരിശീലനങ്ങൾ ഏറ്റെടുക്കുന്നപക്ഷം ഇത്തരം സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്ന തൊഴിൽ അവസരങ്ങളുടെ വിവരം ശേഖരിക്കുന്നതിനും സിഡിഎസ് / എഡിഎസുകൾ നിർദ്ദേശിക്കുന്ന സേവനങ്ങൾ ലഭ്യമാക്കുക. 

9. എസ്ജെ.എസ്.ആർ.സൈവ പദ്ധതി പ്രകാരം ഉള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സിഡിഎസ് / എഡിഎസ് കൾ നിർദ്ദേശിക്കുന്ന സേവനങ്ങൾ ലഭ്യമാക്കുക.

10. SJSRY സംരംഭ ഗ്രൂപ്പുകളുടേയും, യുവശീ ഗുണഭോക്താക്കളുടേയും അപേ ക്ഷകൾ തയ്യാറാക്കി സിഡിഎസുകൾക്ക് സമർപ്പിക്കുക, അപേക്ഷകൾ സ്വീകരണ രജിസ്റ്റർ സൂക്ഷിക്കുക, അപേക്ഷകൾ ബാങ്കുകൾക്ക് നൽകുക, പരിശോധന നടത്തിപ്പിക്കുക, ലോൺ അനുവദിക്കുക എന്നീ മേഖലകളിൽ എഡിഎസ് / സിഡിഎസ് നിർദ്ദേശിക്കുന്ന സേവനങ്ങൾ ലഭ്യമാക്കുക.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ