Panchayat:Repo18/vol2-page0684

From Panchayatwiki

684 GOVERNAMENT ORDERS

കുടുംബശ്രീ കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ നിയമന രീതി പ്രവർത്തനമേഖല പ്രതിഫലം - പരിഷ്ക്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്

(തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സഉ(സാ) നം. 2575/10/തസ്വഭവ, തിരു... 04/08/2010) 

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - എസ്റ്റാ - കുടുംബശ്രീ കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ നിയമന രീതി പ്രവർത്തനമേഖല പ്രതിഫലം - പരിഷ്ക്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവാകുന്നു.

പരാമർശം: 1. 12/1/2010-ലെ സ.ഉ.(എം.എസ്) നമ്പർ 8/2010/തസ്വഭവ. 

2. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 8/7/2010-ലെ കെ.എസ്.എഫ്/5898/09-ാം നമ്പർ കുറിപ്പ്.

ഉത്തരവ്

നഗര സിഡിഎസുകളിലെ കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ ചുമതലകൾ അവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവ അംഗീകരിച്ചുകൊണ്ട് പരാമർശം ഒന്ന് പ്രകാരം സർക്കാർ ഉത്തരവായിരുന്നു. എന്നാൽ പരിഷ്ക്കരിച്ച എസ്.ജെ.എസ്.ആർ.വൈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കമ്മ്യൂണിറ്റി ഓർഗ നൈസർമാർ സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിൽ നിന്നുള്ളവരായിരിക്കണമെന്ന് നിഷ്ക്കർഷി ച്ചിട്ടുണ്ടെന്നും മേൽ സാഹചര്യത്തിൽ കമ്മ്യൂണിറ്റി ഓർഗനൈസർമാരുടെ പ്രവർത്തന മേഖല, നിയമന രീതി, പ്രതിഫലം എന്നിവ സംബന്ധിച്ച പരിഷ്ക്കരിച്ച മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാവുന്നതാണെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പരാമർശം രണ്ടിലെ കുറിപ്പിലൂടെ സർക്കാരിനോടഭ്യർത്ഥിച്ചിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. നഗര സി.ഡി.എസുകളിലെ കമ്മ്യൂണിറ്റി ഓർഗനൈ സർമാരുടെ പ്രവർത്തനമേഖല, നിയമനരീതി, പ്രതിഫലം എന്നിവ സംബന്ധിച്ച ഇതോടൊപ്പം അനുബ ന്ധമായി ചേർത്തിട്ടുള്ള പരിഷ്ക്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു.

അനുബന്ധം കമ്മ്യൂണിറ്റി ഓർഗനൈസർ (സി.ഒ) മാരുടെ നിയമനരീതി

പ്രാദേശിക ഭരണത്തിൽ സാമൂഹ്യ മേൽനോട്ടം ഉറപ്പുവരുത്തുന്നതിന് നഗരസഭകളുമായുള്ള ഇടപെട ലുകളിൽ സിഡിഎസുകളെ ഓരോ മേഖലയിലും വൈദഗ്ദദ്ധ്യ കേന്ദ്രങ്ങളാക്കി വികസിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ നഗരസഭകളിലും സിഡിഎസുകൾ നിലവിലുള്ളതിനാലും, എല്ലാ സിഡിഎ സുകൾക്കും ഉപസമിതികൾ നിലവിലുള്ളതിനാലും താഴെ പറയുന്ന ഉപസമിതികളുടെ കൺവീനർമാരെ കമ്മ്യൂണിറ്റി ഓർഗനൈസർമാരായി നിയമിക്കാവുന്നതാണ്.
1. സാമ്പത്തിക ഉപസമിതി കൺവീനർ 

2. മൈക്രേകാ എന്റർപ്രൈസ്ത ഉപസമിതി കൺവീനർ 3. സാമൂഹ്യ വികസന ഉപസമിതി കൺവീനർ 4. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഉപസമിതി കൺവീനർ 5. അടിസ്ഥാന സൗകര്യം വികസന ഉപസമിതി കൺവീനർ (സംഘകൃഷി, നഗര തൊഴിൽ മേഖലയ്ക്ക്).

ഉപസമിതികളുടെ കാലാവധി സിഡിഎസുകളുടെ ഇലക്ഷനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ സിഒ മാരുടെ കാലാവധി സിഡിഎസ് കാലാവധി തന്നെയായിരിക്കും. ഈ നിയമന രീതി മൂലം സിഒമാർ പൂർണ്ണ മായും സാമൂഹ്യ സംവിധാനത്തിൽ നിന്നുള്ളവരായിരിക്കും എന്ന് ഉറപ്പാക്കുന്നതിന് സാധിക്കും. സി.ഒ. മാർക്ക് നിശ്ചയിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങൾ അനുബന്ധം (1)-ൽ ചേർത്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ നഗരസഭാ സി.ഡി.എസ്സുകളിൽ നിലവിൽ സേവനം അനുഷ്ഠിക്കുന്ന സി.ഒ.മാരെ താഴെപ്പറയുന്ന പ്രകാരം പുനർവിന്യസിക്കാവുന്നതാണ്.

1) സൂചന (1) പ്രകാരം പുതുതായി കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ നിന്നും സി.ഒ.മാരുടെ നിയമനം നടത്തിയിട്ടുള്ള നഗരസഭകളിൽ ഇപ്പോൾ നിയമിച്ചിട്ടുള്ള സി.ഒ.മാർ ഒരു വർഷത്തേയ്ക്ക് തുടരാൻ അനുവദിക്കാവുന്നതാണ്.

ഇത്തരത്തിൽ നിയമനം നടത്തിയിട്ടുണ്ടെന്ന് വിവരം ലഭ്യമായിട്ടുള്ള കാഞ്ഞങ്ങാട്, മലപ്പുറം, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എന്നീ നഗരസഭകളിൽ ഉപസമിതി കൺവീ നർമാരെ ആവശ്യമെങ്കിൽ സി.ഒ. മാരായി നിയമിക്കാവുന്നതാണ്.

2) നഗരസഭാ ജീവനക്കാരെ അധിക വേതനം നൽകി, സി.ഒ.മാരായി നിയോഗിച്ചിട്ടുള്ള നഗരസഭകൾ ഈ ജീവനക്കാരെ സി.ഒ. ചുമതലയിൽ നിന്നും ഒഴിവാക്കാവുന്നതാണ്.

3) കരാർ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട പിന്നീട് സ്ഥിരപ്പെടുത്തപ്പെട്ട 9 സി.ഒ.മാരും താൽക്കാ ലിക അടിസ്ഥാനത്തിൽ ഹോണറേറിയം വ്യവസ്ഥയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള 4 സി.ഒ.മാരുമുള്ള കൊച്ചി നഗരസഭയ്ക്ക് ഇവരുടെ പുനർവിന്യാസം സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് നൽകാവുന്നതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ