Panchayat:Repo18/vol2-page0680

From Panchayatwiki

680 GOVERNAMENT ORDERS


മാണ് അനുമതി നൽകിയത്. ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുൻപും തദ്ദേശഭരണ സ്ഥാപനങ്ങൾ ഈ രീതിയിൽ പ്രോജക്ട്ടുകൾ നടപ്പാക്കിയിട്ടുണ്ട്. ധനസഹായം അനുവദിക്കുന്നതിനുള്ള പ്രോജക്ടടുകൾ മുൻകാലങ്ങളിൽ നടപ്പാക്കിയ നടപടിക്കും സാധൂകരണം നൽകി ഉത്തരവാകുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ബിറ്റുമെൻ പൊതുമേഖലാ എണ്ണക്കമ്പനികളോടൊപ്പം സിഡ്കോ മുഖേനയും വാങ്ങുന്നതിന് അനുമതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സഉ(സാധാ)നമ്പർ. 1320/2010/തസ്വഭവ. തിരു. , 16.04.2010)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ബിറ്റുമെൻ പൊതുമേഖലാ എണ്ണക്കമ്പനികളോടൊപ്പം സിഡ്കോ മുഖേനയും വാങ്ങുന്നതിന് അനുമതി നൽകി ഉത്ത രവ് പുറപ്പെടുവിക്കുന്നു.

പരാമർശം:

1, 13.10.2008-ലെ സ.ഉ.(എം.എസ്) നമ്പർ 275/08/തസ്വഭവ

2. 18.06.09-ലെ സ.ഉ.(എം.എസ്) നമ്പർ 111/09/തസ്വഭവ

3. സിഡ്കോ മാനേജിംഗ് ഡയറക്ടറുടെ 22.10.09-ലെ സിഡ്കോ/പിഡി & എം/ ബിറ്റുമെൻ നമ്പർ കത്ത്.

4, 17.03.10-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി യുടെ തീരുമാനം നമ്പർ: 1.7

ഉത്തരവ്

10 ടണ്ണിൽ കുറവ് ടാർ ആവശ്യമുള്ള റോഡ് പ്രവൃത്തികൾക്ക് കൊച്ചി, മംഗലാപുരം എന്നിവിട ങ്ങളിലെ പൊതുമേഖല എണ്ണക്കമ്പനികളിൽ നിന്ന് മാത്രം ടാർ (ബിറ്റുമെൻ) നേരിട്ട് വാങ്ങുന്നതിന് പരാ മർശം (1)- ഉം (2)-ഉം പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നു.

(2) ഇത്തരത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ ബിറ്റുമെൻ വിതരണം ചെയ്യുന്നതി നുള്ള ഏജൻസിയായി പൊതുമേഖലാ എണ്ണക്കമ്പനികളോടൊപ്പം കേരളാ ചെറുകിട വ്യവസായ വിക സന കോർപ്പറേഷനെ (സിഡ്കോയെ) കൂടി അംഗീകരിക്കണമെന്ന ആവശ്യം സർക്കാർ പരിശോധിക്കു കയും ആയത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ലഭ്യമാക്കുവാൻ സ്റ്റേറ്റ് പെർഫോമൻസ് ആഫീസറെ ചുമതലപ്പെടുത്തുകയും ടിയാന്റെ റിപ്പോർട്ട് 17.03.10-ൽ നടന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുകയുമുണ്ടായി.

(3) കോ-ഓർഡിനേഷൻ സമിതിയുടെ പരാമർശം (4) പ്രകാരമുള്ള തീരുമാനത്തിന്റെ അടിസ്ഥാന ത്തിൽ ചുവടെ ചേർത്തിട്ടുള്ള നിബന്ധനകൾ പ്രകാരം കൊച്ചി, മംഗലാപുരം എന്നിവിടങ്ങളിലെ പൊതു മേഖലാ എണ്ണക്കമ്പനികളോടൊപ്പം സിഡ്കോ മുഖേനയും ബിറ്റുമെൻ വാങ്ങുന്നതിന് തദ്ദേശഭരണ സ്ഥാപ നങ്ങൾക്ക് അനുമതി നൽകി ഉത്തരവാകുന്നു.

(എ) പൊതുമേഖലാ എണ്ണക്കമ്പനികൾ നൽകുന്ന അതേ വിലയിൽ സിഡ്കോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബിറ്റുമെൻ വിതരണം ചെയ്യേണ്ടതാണ്.

(ബി) എണ്ണക്കമ്പനികളിൽ നിന്നും ബിറ്റുമെൻ വാങ്ങുമ്പോൾ നൽകേണ്ടി വരുന്ന കയറ്റുകൂലി സിഡ്കോ നൽകേണ്ടതാണ്.

(സി) ഇറക്കുമതി ചെയ്യുന്ന ബിറ്റുമിന് മെട്രിക്സ് ടണ്ണിന് 350 രൂപ മുതൽ 400 രൂപ വരെ സിഡ്കോ, ഡിസ്കഴൊണ്ട് അനുവദിക്കേണ്ടതാണ്.

(ഡി) ടെണ്ടർ വഴി നിശ്ചയിക്കുന്ന ട്രാൻസ്പോർട്ടേഷൻ കരാറുകാരന്റെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സിഡ്കോ ലഭ്യമാക്കേണ്ടതാണ്.

(ഇ) ബിറ്റുമെൻ വാങ്ങുമ്പോൾ സിഡ്കോ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ബില്ലിൽ എണ്ണ ക്കമ്പനി സിഡ്കോയ്ക്ക് നൽകുന്ന ബില്ലിന്റെ റഫറൻസ് കൂടി കാണിക്കേണ്ടതാണ്. APPOINTMENT OF INKELAS PROJECT DEVELOPMENTAGENCY OF LSGISORDERS ISSUED

LOCAL SELF GOVERNMENT (DB) DEPARTMENT, G.O.(M.S) No. 74/10/LSGD., Tvpm, dtd 16/4/2010)


Abstract:- Local Self Government Department - Private Sector participation in the implementation of projects by Local Self Government Institutions to local authorities-Appointment of INKEL as project Development Agency of LSGI’s-Orders issued.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ