Panchayat:Repo18/vol2-page0679

From Panchayatwiki

GOVERNMENT ORDERS 679 പരാമർശം: 27.01.2010-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗത്തിന്റെ ഐറ്റം 2.32 തീരുമാനം.

ഉത്തരവ്


27.01.2010-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി യോഗ ത്തിന്റെ പരാമർശ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ പുതുതായി ആരംഭിക്കുന്ന മാവേലിസ്റ്റോറുകളുടെ ഉപയോഗത്തിനായി ഗ്രാമപഞ്ചായത്തുകളുടെ ആവശ്യ ങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിച്ചിട്ടുള്ള സ്പെസിഫിക്കേഷൻ അനുസരിച്ചുള്ള ഒരു കമ്പ്യൂട്ടർ, ഒരു പ്രിന്റർ (ഡോട്ട് മാട്രിക്സ്) ഒരു യു.പി.എസ്. എന്നിവ തനതു ഫണ്ട് വിനിയോഗിച്ച ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ മുഖേന വാങ്ങി നൽകുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.


അപകടത്തിലോ മരണമടഞ്ഞ അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളുടെ യഥാർത്ഥ താമസത്തിനായുള്ള കെട്ടിടങ്ങളെ വസ്തതു നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിനെ സംബന്ധിച്ച്

(തദ്ദേശ സ്വയംഭരണ (ആർ.സി) വകുപ്പ്, സ.ഉ.(സാധാ)1021/2010/ത.സ്വഭ.വ.തിരു. 25/03/2010) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - വസ്തതുനികുതി - യുദ്ധത്തിലോ, സൈനിക നടപടി കളിൽ ഏർപ്പെട്ടിരിക്കെ ഉണ്ടായ അപകടത്തിലോ മരണമടഞ്ഞ അവിവാഹിതരായ സൈനികരുടെ മാതാ പിതാക്കളുടെ യഥാർത്ഥ താമസത്തിനായുള്ള കെട്ടിടങ്ങളെ വസ്തു നികുതി നൽകുന്നതിൽ നിന്നും ഒഴി വാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:

1, 13/07/2001-ലെ സ.ഉ. (എം.എസ്) 176/2001/ത.സ്വ.ഭ.വ. നമ്പർ ഉത്തരവ്

2. ശ്രീമതി. ജി. വിജയലക്ഷ്മിയുടെ 5/10/2009-ലെ അപേക്ഷ. ഉത്തരവ്


യുദ്ധത്തിൽ മരണമടഞ്ഞ അവിവാഹിതരായ സൈനികരുടെ മാതാപിതാക്കളുടെ സ്വന്തം പേരിലു ള്ളതും, അവർ യഥാർത്ഥത്തിൽ താമസിക്കുന്നതുമായ വീടുകളെ പരാമർശം (1)-ലെ ഉത്തരവ് പ്രകാരം വസ്തു നികുതി നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഈ ആനുകൂല്യം സൈനികസേവനമനുഷ്ഠി ക്കവേ മരണമടഞ്ഞ അവിവാഹിതരായ സൈനികരുടെ മാതാപിതാക്കൾക്കു കൂടി ലഭ്യമാക്കണമെന്ന് കര സേനയിൽ ജമ്മുകാശ്മീരിൽ സേവനമനുഷ്ഠിക്കവേ ഗ്രനേഡ് സ്ഫോടനത്തിൽ മരണമടഞ്ഞ ശ്രീ. അഭി ലാഷ് നായിഡുവിന്റെ മാതാവായ ശ്രീമതി. ജി. വിജയലക്ഷ്മി പരാമർശം (2)-ലെ അപേക്ഷപ്രകാരം ആവശ്യപ്പെടുകയുണ്ടായി.

(2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അതിൻപ്രകാരം പരാമർശം (1)-ലെ ഉത്തരവിന്റെ ആനുകൂല്യം യുദ്ധത്തിലോ, സൈനിക നടപടികളിൽ ഏർപ്പെട്ടിരിക്കെ ഉണ്ടായ അപകടത്തിലോ മരണ മടഞ്ഞ അവിവാഹിതരായ സൈനികരുടെ മാതാവിന്റെയോ, പിതാവിന്റെയോ സ്വന്തം പേരിലുള്ളതും, അവർ യഥാർത്ഥ താമസത്തിന് ഉപയോഗിക്കുന്നതുമായ ഒരു വീടിനു മാത്രം തറ വിസ്തീർണ്ണം ᏩCᎠᏆoᏯᎾᏍᏇ6ᎧᎶᎤᎠ വസ്തു നികുതി ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കുടിവെള്ള വിതരണം കാര്യക്ഷമമാക്കൽ സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(സാധാരണ) നം. 1294/2010/തസ്വഭവ, തിരു.12.04.10)

സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - കുടിവെള്ള വിതരണം കാര്യക്ഷമമാക്കൽ - 30.05:2009-ലെ സർക്കാർ ഉത്തരവ് പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:

1) മലപ്പുറം മുൻസിപ്പാലിറ്റി സെക്രട്ടറിയുടെ 20.11.2009-ലെ ജെ-2487/08 നമ്പർ കത്ത്.

2) 30.05.2009-ലെ സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 1275/09/ത്.സ്വ.ഭ.വ.

3) 02.03.2010-ലെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 2.29 നമ്പർ തീരുമാനം.

ഉത്തരവ്

പരാമർശം ഒന്ന് പ്രകാരം മലപ്പുറം മുൻസിപ്പാലിറ്റി സെക്രട്ടറി ടി നഗരസഭയുടെ 2003 മുതൽ 2009-10 വരെയുള്ള സാമ്പത്തിക വർഷം ഡി.പി.സി. അംഗീകാരത്തോടെ കേരള വാട്ടർ അതോറിറ്റി മുഖാന്തിരം ജനറൽ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും പെട്ട ബി.പി.എൽ. കുടുംബങ്ങൾക്ക് ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിന് നഗരസഭ ചെലവഴിച്ച തുകയ്ക്ക് സാധുകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു കേരള ജല അതോറിറ്റിയുടെ കുടിവെള്ള സ്കീമുക ളിൽ നിന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, ഗാർഹിക കണക്ഷൻ എടുക്കുകയാണെങ്കിൽ ധനസഹായം അനുവദിക്കുന്നതിന് 30.05.2009-ലെ സ.ഉ.(സാധാ) നം. 1275/09/ത.സി.ഭ.വ. നമ്പർ ഉത്തരവ് പ്രകാര

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ