Panchayat:Repo18/vol2-page0668
668 GOVERNMENT ORDERS വിമുക്ത ഭടന്റെ/ഭടന്റെ വിധവയുടെ ഭവനത്തിന് വസ്തു നികുതി ഒഴിവ് സ്പഷ്ടീകരണം സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ് സ.ഉ.(എം.എസ്.) നം. 171/09/തസ്വഭവ. തിരു. 29/8/2009) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വിമുക്ത ഭടന്റെ/ഭടന്റെ വിധവയുടെ ഭവനത്തിന് വസ്തു നികുതി ഒഴിവ് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നു. പരാമർശം: 1. 01/01/2005-ലെ ജി.ഒ. (എം.എസ്.) 3/05/തസ്വഭവ നമ്പർ ഉത്തരവ 2, 23/04/2005-ലെ ജി.ഒ. (എം.എസ്.) 111/05/തസ്വഭവ നമ്പർ ഉത്തരവ് 3, 28/05/2008-ലെ ജി.ഒ. (എം.എസ്.) 146/08/തസ്വഭവ നമ്പർ ഉത്തരവ് 4. 25/07/2008-ലെ ജി.ഒ. (എം.എസ്.) 212/08/തസ്വഭവ നമ്പർ ഉത്തരവ ഉത്തരവ് വിമുക്തഭടനോ, ഭടന്റെ വിധവയോ താമസിക്കുന്ന ഒരു വീടിനുമാത്രം വസ്തു നികുതി ഒഴിവു നല്കി ക്കൊണ്ടും അത്തരം ഭവനത്തിന്റെ നമ്പർ സഹിതം, മറ്റൊരു കെട്ടിടത്തിനും നികുതി ഒഴിവു സ്വീകരിക്കു ന്നില്ലെന്ന സത്യവാങ്മൂലം നല്കി അപേക്ഷ നല്കാനും വ്യക്തമാക്കിക്കൊണ്ട് പരാമർശം 4 ലെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. എന്നാൽ വിമുക്ത ഭടനോ, വിധവയോ താമസിച്ചുവരുന്നു എന്ന കാരണത്താൽ നികുതി ഒഴിവു നേടാ നുള്ള അപേക്ഷകൾ സർക്കാരിനു ലഭിച്ചിട്ടുണ്ട്. അതുപോലെ തന്റെ വിസ്തീർണ്ണം 2000 ചതുരശ്ര അടി യിൽ കൂടുതലുള്ള വീടുകളെ നികുതി ഒഴിവിനായി പരിഗണിക്കുന്നില്ലെന്നും പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച ഈ വിഷയത്തിൽ സർക്കാർ താഴെ പറയുന്ന സ്പഷ്ടീകരണം നല്കി ഉത്തരവാകുന്നു. 1. വിമുക്തഭടനോ ഭടന്റെ വിധവയോ താമസത്തിനായി ഉപയോഗിക്കുന്നതും വിമുക്തഭടന്റേയോ വിധ വയുടെയോ സ്വന്തം പേരിലുള്ളതുമായ ഒരു ഭവനത്തെ തറ വിസ്തീർണ്ണം നോക്കാതെ നികുതിയിൽ നിന്നും ഒഴിവാക്കുന്നതാണ്. 2. നികുതിയിളവ് ആവശ്യമുള്ള വിമുക്ത ഭടൻ/ വിധവ കെട്ടിടത്തിന്റെ നമ്പർ സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അപേക്ഷ നൽകേണ്ടതും മറ്റൊരു കെട്ടിടത്തിനും ഈ ആനുകൂല്യം സ്വീകരിക്കുന്നില്ലെന്നുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം നൽകേണ്ടതുമാണ്. 3. വിമുക്തഭടനോ ഭടന്റെ വിധവയോ താമസിക്കുന്ന മറ്റാരുടേയെങ്കിലും ഉടമസ്ഥതയിലുള്ള വീടിന് നികുതി ഒഴിവ് നൽകുന്നതല്ല. കണ്ണൂർ ജില്ലയിലെ പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി നിർമ്മിക്കുന്ന ആയുർവേദ ഔഷധങ്ങൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ സ.ഉ (സാധാ) 3185/09/തസ്വഭവ തിരും തീയതി: 01.12.09) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കണ്ണൂർ ജില്ലയിലെ പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി നിർമ്മിക്കുന്ന ആയുർവേദ ഔഷധങ്ങൾ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 31.07.09-ലെ സ.ഉ (സാധാ) നം. 1940/09/തസ്വഭവ 2, 14.10.09-ലെ വികേന്ദ്രീകൃതാ സൂത്രണ സംസ്ഥാനതല കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ 2.9 നമ്പർ തീരുമാനം. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപ്രതികൾക്ക് ആവശ്യ മായ ഔഷധങ്ങൾ കണ്ണൂർ പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ നിന്നും വാങ്ങുന്നതിന് പരാ മർശം (1) പ്രകാരം അനുമതി നൽകിയിരുന്നു. പരാമർശം (2) പ്രകാരമുള്ള സംസ്ഥാനതല കോ-ഓർഡിനേ ഷൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഉത്തരവിലെ 'ഔഷധിക്ക് വിതരണം ചെയ്യാൻ കഴിയാത്ത മരുന്നുകൾ മാത്രം” എന്ന വ്യവസ്ഥ ഒഴിവാക്കി ഇതിനാൽ ഉത്തരവാകുന്നു.