Panchayat:Repo18/vol2-page0667

From Panchayatwiki

അവധി ദിവസങ്ങളിൽ അനധികൃത കെട്ടിട നിർമ്മാണങ്ങൾ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് (തദ്ദേശ സ്വയംഭരണ (ആർ.എ.) വകുപ്പ് സ.ഉ (ആർ.റ്റി) നം.2229/2009/തസ്വഭവ തിരു, 27/8/2009.) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - കെട്ടിട നിർമ്മാണ ചട്ടങ്ങൾ - അവധി ദിവസങ്ങളിൽ അനധി കൃത കെട്ടിട നിർമ്മാണങ്ങൾ തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) സർക്കാരിന്റെ 13-7-06ലെ 22040/ഇ1/06/തസ്വഭവ നമ്പർ സർക്കുലർ. 2) ജി.ഒ. (ആർ.റ്റി) നം. 2161/06/തസ്വഭവ തീയതി 1/9/2006. ഉത്തരവ് സംസ്ഥാനത്ത് അനധികൃത കെട്ടിട നിർമ്മാണങ്ങൾ കൂടുതലും നടക്കുന്നത് തുടർച്ചയായ അവധി ദിവസങ്ങളിലാണ്. മുൻകാല അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ ഓണം അവധിക്കാലത്ത് അനധികൃത കെട്ടിട നിർമ്മാണങ്ങൾ വർദ്ധിക്കാൻ വളരെയേറെ സാദ്ധ്യതയുണ്ട്. ഇത് പൂർണ്ണമായും ഒഴിവാക്കുന്നതിനാ വശ്യമായ കർശന നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്. അവധി ദിവസങ്ങളിൽ അനധികൃത നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കുണ്ടെന്ന് പ്രത്യേകം സൂചിപ്പിച്ചുകൊള്ളുന്നു. അന ധികൃത കെട്ടിട നിർമ്മാണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സെക്രട്ടറിമാരിൽ അതിനുള്ള ഉത്തരവാദിത്വം ചുമത്തുന്നതാണ്. അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തി ഉടനടി നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോ ഗസ്ഥരടങ്ങിയ ഒരു സ്ക്വാഡ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനാൽ രൂപീകരിച്ചുകൊണ്ട ഉത്തരവാകുന്നു. താഴെ സൂചിപ്പിക്കുന്ന ഉദ്യോഗസ്ഥരാണ് സ്ക്വാഡിലെ അംഗങ്ങൾ: എ. നഗരസഭകളിലെ സ്ക്വാഡിലെ അംഗങ്ങൾ 1. നഗരസഭാ സെക്രട്ടറി 2.നഗരസഭയിലെ ടൗൺപ്ലാനിംഗ് ഓഫീസർ/എഞ്ചിനീയർ/കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധ പ്പെട്ട ഉദ്യോഗസ്ഥർ 3.നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗൺപ്ലാനർ/ഡെപ്യൂട്ടി ടൗൺപ്ലാനർ 4.ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയുള്ള റീജിയണൽ ജോയിന്റ് ഡയറ ക്ടർ ഓഫ് മുനിസിപ്പാലിറ്റീസ്. (ബി) പഞ്ചായത്തുകൾ 1. പഞ്ചായത്ത് സെക്രട്ടറി 2. പഞ്ചായത്തിലെ എഞ്ചിനീയർ/ഓവർസിയർ/കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 3.നഗരഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗൺപ്ലാനർ/ഡെപ്യൂട്ടി ടൗൺ പ്ലാനർ 4. ബന്ധപ്പെട്ട ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ. സ്ക്വാഡിന്റെ ചുമതലകൾ താഴെ പറയുന്നതാണ്. 1. അവധി ദിവസങ്ങളിൽ കെട്ടിട നിർമ്മാണങ്ങൾ അനധികൃതമായി നടത്തുന്നുണ്ടോയെന്ന് കണ്ടുപി ടിക്കുവാൻ പരിശോധനകൾ നടത്തുകയും അടിയന്തിരമായി അത്തരം പണികൾ നിർത്തിവയ്ക്ക്പിക്കുവാൻ നടപടി സ്വീകരിക്കേണ്ടതുമാണ്. 2. അനധികൃത നിർമ്മാണങ്ങൾ നിർത്തിവയ്ക്കാൻ നോട്ടീസ് നൽകുക 3. നോട്ടീസ് നൽകിയിട്ടും നിർത്തിവയ്ക്കാതെ നിർമ്മാണം തുടരുന്ന സാഹചര്യത്തിൽ പോലീസ് സഹായം തേടി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്ക്പിക്കുക. അതു സംബന്ധിച്ചു വിശദമായ റിപ്പോർട്ട ഗവൺമെന്റിനു നൽകുക 4, അനധികൃത നിർമ്മാണങ്ങളുടെ ഫോട്ടോ ജില്ലാ ടൗൺ പ്ലാനർമാർ ക്യാമറയിൽ പകർത്തേണ്ടതും ഗവൺമെന്റ് സെക്രട്ടറിയേയും ചീഫ് ടൗൺ പ്ലാന്റെയും അറിയിക്കേണ്ടതുമാണ്. 5.എല്ലാ ദിവസവും അനധികൃത നിർമ്മാണങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ചീഫ് ടൗൺ പ്ലാനർ എന്നിവരെ താഴെ കൊടുത്തിരിക്കുന്ന E-mail ID മുഖാന്തിരം അറിയിക്കേണ്ടതാണ്. E-mail address: തദ്ദേശ സ്വയംഭരണ സെക്രട്ടറി : secretarylsgdogmail.Com ചീഫ് ടൗൺ പ്ലാനർ : ctpkeralamayahoo.co.in