Panchayat:Repo18/vol2-page0662

From Panchayatwiki

662 GOVERNAMENT ORDERS പ്പെടുത്തി അതിനെതിരെ പേരും വിലാസവും ഫോൺ നമ്പരും, അംഗത്വ തീയതിയും, ഒഴിവാക്കുന്ന തീയ തിയും റിമാർക്കസും രേഖപ്പെടുത്തി അംഗത്വ രജിസ്റ്റർ സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്. 7, ഭരണ സംവിധാനം ഒരു ചെയർപേഴ്സസൺ, വൈസ് ചെയർപേഴ്സസൺ, സെക്രട്ടറി കം ട്രഷറർ, അസിസ്റ്റന്റ് സെക്രട്ടറി 21 കമ്മിറ്റി അംഗങ്ങൾ എന്നിവരുൾക്കൊള്ളുന്ന എക്സസിക്യൂട്ടീവ് കമ്മിറ്റി (നിർവ്വഹണ സമിതി) ആയി രിക്കും മാനേജ്മെന്റ് സമിതി ഭരണ നിർവ്വഹണം നടത്തുന്നത്. ഇവരെ കൂടാതെ വോട്ടവകാശം വിനിയോ ഗിക്കാത്ത എക്സ് ഒഫിഷ്യോ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുകയോ, ക്ഷണിതാക്കളായി ഉൾപ്പെടുത്തു കയോ ചെയ്യാവുന്നതാണ്. 8. തെരഞ്ഞെടുപ്പ താഴെപറയുന്ന ഘടനയനുസരിച്ച കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്. ഭരണ സമിതി അംഗങ്ങളെ പൊതുയോഗത്തിൽ നിശ്ചയിച്ച് പരിചയപ്പെടുത്തേണ്ടതാണ്. i. തദ്ദേശ സ്വയംഭരണ സ്ഥാപന തലവൻ - ചെയർപേഴ്സസൺ i. സ്ഥാപനത്തിന്റെ നിയന്ത്രണാധികാരമുള്ള ക്ഷേമകാര്യ/സമിതി ചെയ്തർപേഴ്സസൺ - വൈസ്ചെ യർപേഴ്സസൺ iii. സി.ഡി.എസ് ചാർജ്ജ് ആഫീസർ - സെക്രട്ടറി കം ട്രഷറർ iv. ബഡ്സ് സ്കൂൾ അദ്ധ്യാപക മേധാവി - അസിസ്റ്റന്റ് സെക്രട്ടറി v. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ (ഗ്രാമപഞ്ചായത്തുകൾക്ക് മാത്രം ബാധകം) (എ) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് /പ്രതിനിധി (ബി) ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (സി) സ്ഥാപനം സ്ഥിതി ചെയ്യുന്ന വാർഡിലെ വിവിധ തട്ടുകളിലുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ അംഗങ്ങൾ (3) (ഡി) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ (2) (ഇ) നാമനിർദ്ദേശം ചെയ്യുന്ന ഒരു വനിതാ അംഗം ഉൾപ്പെടെ മൂന്ന് അംഗങ്ങൾ (എഫ്) തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി (ജി), സി.ഡി.എസ്. ചെയർപേഴ്സസൺ (എച്ച്) രക്ഷാകർതൃ സമിതിയിലെ രണ്ടു പ്രതിനിധികൾ (ഐ) അദ്ധ്യാപക രക്ഷാകർതൃ സമിതിയിലെ രണ്ടു പ്രതിനിധികൾ (ജെ) പൊതു സഭയിൽ അംഗങ്ങളായിട്ടുള്ളതും തദ്ദേശ സ്ഥാപനം നാമനിർദ്ദേശം ചെയ്യുന്നതുമായ സന്നദ്ധ മേഖലയിലെ 4 പ്രതിനിധികൾ നഗരസഭകൾ /കോർപ്പറേഷനുകൾ (എക്സസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) (എ.) എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും (5 പേർ) (ബി) നാമനിർദ്ദേശം ചെയ്യപ്പെടുന്ന നാലു കൗൺസിലർമാർ (2 വനിത) (സി) സ്ഥാപനം സ്ഥിതി ചെയ്യുന്ന ഡിവിഷൻ കൗൺസിലർ (ഡി) തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി (ഇ) സി.ഡി.എസ്. ചെയർപേഴ്സൺ (എഫ്) രക്ഷകർത്ത്യ സമിതി പ്രതിനിധി (രണ്ടുപേർ) (ജി) പി.ടി.എ. പ്രതിനിധി (രണ്ടുപേർ) (എച്ച്) തദ്ദേശ സ്വയംഭരണ സ്ഥാപനം നാമനിർദ്ദേശം ചെയ്യുന്ന മൂന്നു സന്നദ്ധ പ്രവർത്തകർ vi. എക്സ്-ഒഫിഷ്യോ നിർവ്വഹണ സമിതി അംഗങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, പ്രാഥമികാരോഗ്യ കേന്ദ്രം/സർക്കാർ ആശുപത്രി മെഡി ക്കൽ ഓഫീസർ, ഉപ്/ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ/ശിശു വികസന പദ്ധതി ഓഫീസർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയർ, vii. ക്ഷണിതാക്കൾ ഭരണസമിതിയ്ക്ക് അത്യാവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിൽ പ്രധാനപ്പെട്ട ഡോണർമാർ, പ്രത്യേക വൈദഗ്ദ്ധ്യമുള്ളവർ, സ്റ്റേക്സ് ഹോൾഡർമാർ ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവരെ പ്രത്യേക ക്ഷണിതാ ക്കളായി ഉൾപ്പെടുത്താവുന്നതാണ്. (ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ മുൻകൈയെടുത്ത് സൃഷ്ടിക്കുന്ന ബഡ്സ് സ്പെഷ്യൽ സ്കൂളുകൾക്ക് ഈ നിർദ്ദേശങ്ങൾക്ക് അനുരൂപമായ വിധം സർക്കാർ അംഗീകാരം വാങ്ങി വികസന മാനേജ്മെന്റ് സമിതി രൂപീകരിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. സർക്കാർ അനുമതി കൂടാതെ സമിതി രജിസ്റ്റർ ചെയ്യുകയോ സാമ്പത്തിക ഇടപാടുകൾ നടത്തുകയോ ചെയ്യുവാൻ പാടുള്ളതല്ല).