Panchayat:Repo18/vol2-page0654

From Panchayatwiki

654 GOVERNAMENT ORDERS മായും ഈ കോർപ്പറേഷനിൽ നിന്നാണ് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഇത്തരം പ്രോജക്ടുകൾക്ക് വായ്പ സ്വീകരിച്ചു വരുന്നത്. നിർമ്മിച്ച്, പ്രവർത്തിപ്പിച്ച്, കൈമാറുന്ന (BOT) രീതിയിലും ഇത്തരം പ്രോജ ക്സ്ടുകൾ നടപ്പാക്കി വരുന്നുണ്ട്. 2. വായ്ക്കപാബന്ധിതമായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രോജക്ട്ടുകൾക്ക് കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്നല്ലാതെ ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ മുതലായ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്ക്കപ് സ്വീകരിക്കുന്നതിന് ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ അനുമതി ആവശ്യ പ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിക്കുകയുണ്ടായി. ദേശസാൽകൃത / സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതിനുള്ള സർക്കാർ അനുമതി നേടുന്നതിന് വ്യക്തമായ നടപടിക്രമ ങ്ങൾ നിശ്ചയിക്കേണ്ടതുണ്ടെന്ന് സർക്കാരിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ വിവരിക്കുന്ന നടപടിക്രമങ്ങൾ നിശ്ചയിച്ച് ഉത്തരവാകുന്നു. 2.1 ഷോപ്പിംഗ് കോംപ്ലക്സകൾ / മാർക്കറ്റുകൾ, ബസ് സ്റ്റാന്റുകൾ മുതലായ വരുമാനദായക പ്രോജ ക്സ്ടുകൾ നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും ദേശസാൽകൃത / സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ അനുമതിയോടെ വായ്പയെടുക്കാവുന്നതാണ്. 2.2 ഇത്തരം ആവശ്യങ്ങൾക്ക് വായ്ക്കപയെടുക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമപഞ്ചായത്തുകളും നഗരസഭ കളും നിർമ്മിതിയുടെ പ്ലാൻ, ഡിസൈൻ, വിശദമായ എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കിയതിനുശേഷം ഏതൊക്കെ സ്രോതസ്സുകളിൽ നിന്ന് ഫണ്ട് ലഭ്യമാക്കാൻ കഴിയുമെന്ന് പരിശോധിച്ച് വായ്ക്കപയെടുക്കാൻ ഉദ്ദേശിക്കുന്ന തുക എത്രയാണെന്ന് കണക്കാക്കേണ്ടതും അതിന് അനുസൃതമായി ധനകാര്യ സ്ഥാപനങ്ങ ളുമായി കൂടിയാലോചിച്ച് വായ്പ ലഭ്യമാക്കൽ, തിരിച്ചടവ് കാലയളവ്, പലിശനിരക്ക്, ജാമ്യമായി നൽക്കുന്ന ആസ്തി എന്നിവ സംബന്ധിച്ച് ധാരണയിലെത്തുകയും വേണം. 2.3 വായ്ക്കുപാതുക എസ്റ്റിമേറ്റ് തുകയെക്കാൾ അധികരിക്കാൻ പാടില്ല. വായ്ക്കുപാതുകയും പലിശയും തിരിച്ചടയ്ക്കുന്നതിന് പ്രോജക്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം വിനിയോഗിക്കണം. ലഭിക്കുന്ന വരുമാനം മുതലും പലിശയും തിരിച്ചടയ്ക്കുന്നതിന് തികയുന്നില്ലെങ്കിൽ മാത്രമെ തനത് ഫണ്ട് വിനിയോഗിക്കാൻ പാടുള്ളൂ. മറ്റ് ഫണ്ടുകൾ വിനിയോഗിക്കാൻ പാടില്ല. 2.4 തുടർന്ന് വായ്പയെടുക്കുന്നത് സംബന്ധിച്ച തദ്ദേശസ്വയംഭരണസ്ഥാപനം തീരുമാനമെടുക്കണം. തീരുമാനത്തിന്റെ മിനിട്സിൽ വായ്ക്കുപാതുക, വായ്ക്കപയെടുക്കുന്ന ബാങ്ക്, പലിശനിരക്ക്, ഓരോ വർഷവും തിരിച്ചടയ്ക്കുന്ന തുക, (പ്രോജക്ടിൽ നിന്ന് ലഭിക്കുന്ന വരുമാനം കൂടാതെ തനത് ഫണ്ട് കൂടി വായ്ക്കപ തിരിച്ചടയ്ക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ രണ്ട സ്രോതസുകളിൽ നിന്നും തിരിച്ചടയ്ക്കുന്ന തുക പ്രത്യേകം രേഖപ്പെടുത്തണം) വായ്ക്കപയ്ക്ക് ജാമ്യമായി നൽകുന്ന ആസ്തി / ആസ്തികൾ, വായ്ക്കുപയും പലിശയും തിരിച്ചടയ്ക്കുന്നതാണെന്നുള്ള തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ഉറപ്പ് (assurance) വ്യക്തമാ ക്കുന്ന തീരുമാനം, അതിൽ വീഴ്ച വരുത്തുകയാണെങ്കിൽ തദ്ദേശസ്വയംഭരണസ്ഥാപനത്തിനുള്ള ജനറൽ പർപ്പസ് ഫണ്ടിൽ നിന്ന് സർക്കാർ തലത്തിൽ കുറവ് ചെയ്ത് ബന്ധപ്പെട്ട ബാങ്കിന് നൽകാവുന്നതാണെ ന്നുള്ള സമ്മതപ്രതം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. 2.5 തുടർന്ന് വായ്പയെടുക്കുന്നതിന് കേരള ലോക്കൽ അതോറിട്ടീസ് ലോൺ ആക്ട് (1963) പ്രകാര മുള്ള സർക്കാർ അനുമതിക്കായി നിർദ്ദേശങ്ങൾ തയ്യാറാക്കി ഗ്രാമപഞ്ചായത്തുകൾ ബന്ധപ്പെട്ട പഞ്ചാ യത്ത് ഡെപ്യൂട്ടി ഡയറക്ടർ മുഖേനയും നഗരസഭകൾ നഗരകാര്യ ഡയറക്ടർ മുഖേനയും സർക്കാരിന് സമർപ്പിക്കണം. നിർദ്ദേശങ്ങളോടൊപ്പം ചുവടെ പ്രതിപാദിക്കുന്ന രേഖകൾ നിർബന്ധമായും ഉണ്ടായിരി Oεσθ6)6YS (O)O6ΥY). 1.പ്ലാൻ, ഡിസൈൻ, എസ്റ്റിമേറ്റിന്റെ സംക്ഷിപ്തം എന്നിവയുടെ പകർപ്പ 2. വായ്ക്കപയെടുക്കുന്ന തുക, വായ്ക്കപയെടുക്കുന്ന ദേശസാൽകൃത / സഹകരണബാങ്ക് (ബ്രാഞ്ചിന്റെ പേര് ഉൾപ്പെടെ), തിരിച്ചടവ് കാലയളവ്, പലിശ നിരക്ക്, പ്രതിവർഷം തിരിച്ചടയ്ക്കുന്ന വായ്ക്കുപാതുകയും പലിശയും, ഖണ്ഡിക 24-ലെ നിബന്ധനകൾക്ക് വിധേയമായി ഏതൊക്കെ സ്രോതസിൽ നിന്നുള്ള പണം വിനിയോഗിച്ചാണ് തുക തിരിച്ചടയ്ക്കുന്നത് മുതലായ വിവരങ്ങൾ. 3. തനതു വരുമാനത്തെയും ചെലവിനെയും സംബന്ധിക്കുന്ന ഏറ്റവും അവസാന മൂന്ന് വർഷത്തെ ആഡിറ്റ് ചെയ്ത അക്കൗണ്ട്സ് സ്റ്റേറ്റമെന്റ്. 4. വായ്ക്കുപാതിരിച്ചടവ് പൂർത്തിയാകുന്നതുവരെ പ്രതിവർഷം പ്രോജക്ടിൽ നിന്നും പ്രതീക്ഷിക്കുന്ന ക്യാഷ് ഫ്ളോ സ്റ്റേറ്റമെന്റ്. 5. ഖണ്ഡിക 24-ൽ വിവരിച്ചിട്ടുള്ളത് പ്രകാരമുള്ള ഭരണ സമിതി തീരുമാനത്തിന്റെ ശരിപ്പകർപ്പ 6. വായ്ക്കപയെടുക്കുന്നതിന് ജാമ്യം നൽകാൻ ഉദ്ദേശിക്കുന്ന ആസ്തി / ആസ്തികളുടെ വിവരങ്ങൾ. 7, തദ്ദേശസ്വയംഭരണ സ്ഥാപനം ആവശ്യപ്പെട്ടിട്ടുള്ളത് പ്രകാരം വായ്ക്കപ നൽകാൻ സന്നദ്ധമാണെ ന്നുള്ള ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന്റെ സമ്മതപത്രം.