Panchayat:Repo18/vol2-page0649

From Panchayatwiki

GOVERNAMENT ORDERS 649 ത്തിനിടയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ യഥാസമയം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കേണ്ടത് സൂപ്പർവൈസറുടെ ചുമതലയായിരിക്കുന്നതാണ്. 2) ഫ്രണ്ട് ഓഫീസിന്റെയും മെയിൻ ഓഫീസിന്റെയും പ്രവർത്തനം നേരിട്ട് നിയന്ത്രിക്കാവുന്ന തര ത്തിലായിരിക്കണം സൂപ്പർവൈസറുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടത്. 3) ലഭിക്കുന്ന എല്ലാ തപാലുകളും രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും കൈപ്പറ്റ് രസീത നൽകുന്നുണ്ടെന്നും തരംതിരിവുകൾ കൃത്യമാണെന്നും രജിസ്റ്റർ ചെയ്ത തപാലുകൾ സമയബന്ധിതമായി വിതരണം ചെയ്യു ന്നുണ്ടെന്നും സേവനങ്ങൾ യഥാവിധി നൽകുന്നുണ്ടെന്നും സൂപ്പർവൈസർ ഉറപ്പുവരുത്തേണ്ടതാണ്. 4) വിതരണം ചെയ്യാൻ കഴിയാത്ത തപാലുകളുടെയും പ്രസിഡണ്ട്/സെക്രട്ടറി എന്നിവർക്ക് നിർദ്ദേശ ങ്ങൾക്കായി നൽകുന്ന തപാലുകളുടെയും ചുമതല സൂപ്പർവൈസർക്കായിരിക്കും. 5) നൽകേണ്ട സേവനങ്ങൾ ബന്ധപ്പെട്ട സെക്ഷനുകൾ യഥാസമയം ഫ്രണ്ട് ഓഫീസിൽ ലഭ്യമാക്കു ന്നുവെന്നും അയച്ചു നൽകേണ്ടവ ഡെസ്പാച്ച് ചെയ്ത വിവരം ഫ്രണ്ട് ഓഫീസിൽ ലഭ്യമാക്കിയെന്നും സൂപ്പർവൈസർ ഉറപ്പുവരുത്തേണ്ടതാണ്. 6) ഫ്രണ്ട് ഓഫീസ് ഡയറി അടക്കമുള്ള രജിസ്റ്ററുകൾ പ്രതിദിനം പരിശോധിച്ച ജീവനക്കാരുടെ ശാസ്ത്രീ യമായ ജോലി വിഭജനവും പെർഫോർമൻസ് മാനേജ്മെന്റ് സൂപ്പർവൈസർ ഉറപ്പുവരുത്തേണ്ടതാണ്. 5.ഫ്രണ്ട് ഓഫീസ് പ്രവർത്തനസമയം ഫ്രണ്ട് ഓഫീസ് പ്രവർത്തന സമയം രാവിലെ 10.00മണി മുതൽ വൈകുന്നേരം 3.00 മണിവരെ ആയിരിക്കേണ്ടതാണ്. 6. സേവനങ്ങളും നിബന്ധനകളും സംബന്ധിച്ച അറിയിപ്പുകൾ ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ, അവയ്ക്കുള്ള നിബന്ധനകൾ, യോഗങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ തുടങ്ങിയ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി പഞ്ചായത്തിന്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമാക്കുന്നതിന് താഴെപ്പറയുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തേ 6rieᏩ00Ꮕ6IIX. 1) നോട്ടീസ് ബോർഡ് 2) സേവനവിവര ബോർഡുകൾ (മാതൃക അനുബന്ധം 7 ആയി നൽകിയിരിക്കുന്നു. 3) വിവരാവകാശ നിയമം, ജനനന-മരണ-വിവാഹ രജിസ്ട്രേഷൻ നിയമങ്ങൾ തുടങ്ങിയവ പ്രകാരം ചുമതലപ്പെട്ട നിയമസ്ഥാപനങ്ങൾ/അധികാരികൾ/ഉത്തരവാദപ്പെട്ടവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ 4) അഴിമതി നിർമ്മാർജ്ജനം, പരാതി പരിഹാരം, ഓംബുഡ്സ്മാൻ, ക്രൈടബ്യണൽ തുടങ്ങിയവ സംബ ന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന ബോർഡുകൾ താഴെപ്പറയുന്നവ കൂടി ഏർപ്പെടുത്താവുന്നതാണ്. 1) ഹാജർ ബോർഡ് (മാതൃക അനുബന്ധം 8 ആയി നൽകിയിരിക്കുന്നു) 2) ഗ്രാമസഭാ ബോർഡ് (മാതൃക അനുബന്ധം 9 ആയി നൽകിയിരിക്കുന്നു) 3) യോഗങ്ങൾ സംബന്ധിച്ച ബോർഡ് (മാതൃക അനുബന്ധം 10-ആയി നൽകിയിരിക്കുന്നു) 4) സർവ്വീസ് സ്റ്റാറ്റസ് ബോർഡ് (ഓരോ ഇനം സേവനത്തിനുമുള്ള ഏത് തീയതി വരെയുള്ള അപേ ക്ഷകൾ തീർപ്പാക്കി എന്ന് രേഖപ്പെടുത്തുന്നതിനായി അനുബന്ധം 11-ൽ നൽകിയിരിക്കുന്ന മാതൃകയിൽ സർവ്വീസ് സ്റ്റാറ്റസ് ബോർഡ് പ്രദർശിപ്പിക്കേണ്ടതും അത് എല്ലാ ദിവസവും വൈകുന്നേരം 4.30 ന് പുതു ക്കേണ്ടതുമാണ്. കെട്ടിടനിർമ്മാണ പെർമിറ്റിനുള്ള അപേക്ഷകൾ, ലൈസൻസ് അപേക്ഷകൾ, പെൻഷൻ അപേക്ഷകൾ എന്നീ ഇനങ്ങൾ നിർബന്ധമായും ബോർഡിൽ ഉൾപ്പെടുത്തേണ്ടതാണ്. 7, ടോക്കൺ സമ്പ്രദായം ആദ്യം വരുന്നവർക്ക് ആദ്യം സേവനം നൽകുക എന്ന മാനദണ്ഡം പാലിക്കുന്നതിനായി ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തേണ്ടതാണ്. ഇതിലേക്കായി ഡിസ്പ്ലേ ബോർഡുകളും സ്ഥാപിക്കാവുന്നതാണ്. 8. ഫ്രണ്ട് ഓഫീസ് ഭൗതികസൗകര്യങ്ങൾ 8.1. പൊതുജനങ്ങൾക്കുള്ള ഭൗതികസൗകര്യങ്ങൾ സേവനാവകാശികൾക്ക് മാന്യതയും ആദരവും നൽകുന്നതിന് താഴെപ്പറയുന്ന ഭൗതികസൗകര്യങ്ങൾ ഫ്രണ്ട് ഓഫീസിൽ ഏർപ്പെടുത്തേണ്ടതാണ്. എ. നിർബന്ധമായും ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ 1) ഫ്രണ്ട് ഓഫീസ് കൗണ്ടർ 2) ഫ്രണ്ട് ഓഫീസ് പ്രവർത്തനസമയത്തിനുശേഷവും അവധിദിവസങ്ങളിലും അപേക്ഷകളും മറ്റും നിക്ഷേപിക്കുന്നതിനുള്ള തപാൽപെട്ടി