Panchayat:Repo18/vol2-page0645

From Panchayatwiki

GOVERNMENT ORDERS 645 ഇതിന് ഗ്രാമപഞ്ചായത്തുകളെയും പൊതുജനത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ഇടമായ അതിന്റെ ഓഫീസ് ഫലപ്രദമായി പ്രവർത്തിക്കേണ്ടതുണ്ട്. ഏറ്റവും വേഗത്തിലും കൃത്യതയിലും പ്രവൃത്തി നിർവ്വഹണം നടത്തുന്നതിന് ഗുണകരമാവുന്ന തരത്തിൽ ഗ്രാമപഞ്ചായത്തുകളുടെ ഓഫീസ് ഭരണനിർവ്വ ഹണം ഉയർന്ന നിലവാരത്തിൽ ചിട്ടപ്പെടുത്തേണ്ടതും നടപടിക്രമങ്ങൾ ഇതിനനുസരിച്ച രൂപപ്പെടുത്തേണ്ട തുമുണ്ട്. പൊതുജനങ്ങൾക്ക് പൗരാവകാശരേഖയ്ക്കനുസൃതമായി സമയബന്ധിതമായി സേവനം പ്രദാനം ചെയ്യുന്ന ഭരണപ്രകിയയാണ് പഞ്ചായത്തുകളിൽ ഉണ്ടാകേണ്ടത്. പൊതുജനങ്ങൾക്ക് സമയബന്ധിതമായ സേവനം നൽകുന്നതിനും ജനങ്ങൾ ഓഫീസിനകത്ത് കൂട്ടം കൂടി നിൽക്കുന്നതുമൂലം ജീവനക്കാർക്ക് ജോലി ചെയ്യാൻ അസൗകര്യം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും വേണ്ടി ഒരു സേവന സംവിധാനം ഓരോ ഗ്രാമപഞ്ചായത്തും ആരംഭിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ സേവന ങ്ങൾക്കായി ഗ്രാമപഞ്ചായത്തുകളെ സമീപിക്കുന്ന പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങളും അപേക്ഷകൾ ആര് സ്വീകരിക്കുമെന്നും സേവനങ്ങൾ എപ്പോൾ ലഭിക്കുമെന്നും അറി യാത്തതിനാലും സേവനങ്ങൾ ലഭ്യമാക്കുന്നതിന് മുൻഗണനാക്രമം ഉറപ്പുവരുത്താത്തതിനാലും ധാരാളം പ്രയാസങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹത്തിനടക്കം സാമൂഹ്യനീതി നിഷേ ധിക്കപ്പെടാൻ ഇത് കാരണമാകുന്നു. ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷകൾ സ്വീകരിക്കുന്നതിന് കൃത്യ മായ ഒരു സംവിധാനമില്ലാത്തതിനാൽ പൊതുജനങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും അപേക്ഷകൾ പ്രതുന്നതിനും വിവിധജീവനക്കാർ ഒരേസമയം ധാരാളം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് ചിട്ടയായി ജോലി ചെയ്യാനാകാത്ത സാഹചര്യം ഉണ്ടാക്കു ന്നത് കൂടാതെ ആഫീസിലെ ദൈനംദിന പ്രവൃത്തികളിൽ വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇവ ഒഴിവാക്കി ശാസ്ത്രീയമായ ഓഫീസ് ഭരണനടപടിക്രമം സാധ്യമാക്കുന്നതിനും സമയബന്ധിത സേവ നപ്രദാനം ഉറപ്പ് വരുത്തുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസുകളെ ഫ്രണ്ട് ഓഫീസ്, മെയിൻ ഓഫീസ് എന്നിങ്ങനെ ക്രമീകരിക്കേണ്ടതുണ്ട്. മേൽപ്പറഞ്ഞ ചുമതലകൾ ജനസൗഹൃദപരമായും കാര്യക്ഷമമായും നിർവ്വഹിക്കുന്നതിന് ഗ്രാമപഞ്ചാ യത്തുകൾക്ക് ഇപ്പോൾ ബാധകമാക്കിയിട്ടുള്ള മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയർ (MOP) പര്യാപ്തമ ല്ലെന്നും പൊതുജനങ്ങളുടെ അപേക്ഷകൾ യഥാവിധി കൈകാര്യം ചെയ്യുന്നതിനും, അവ ലഭിച്ച ക്രമ ത്തിൽ സമയബന്ധിതമായും നീതിപൂർവ്വമായും സേവനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പര്യാ പ്തമായ ഒരു നടപടിക്രമം ആവശ്യമാണെന്നും സർക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ആഫീസുകൾ ജനസൗഹൃദപരമാക്കുന്നതിനും ഓഫീസ് പ്രവർത്തനം കാര്യക്ഷമ മാക്കുന്നതിനും ഫ്രണ്ട് ഓഫീസുകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. പല ഗ്രാമപഞ്ചായത്തുകളും ഫ്രണ്ട് ഓഫീസുകളുടെ ഭാഗമായുള്ള കൗണ്ടർ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇവയുടെ പ്രവർത്തനം ഏകീകൃതസ്വഭാവമുള്ളതോ ശാസ്ത്രീയമോ അല്ലാത്തതിനാൽ പലപ്പോഴും ഉദ്ദേശലക്ഷ്യം കൈവരിക്കാൻ കഴിയാതെ വരികയും ഫലപ്രദമല്ലാതാവുകയും ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെ ട്ടിരിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടു ത്തുന്നതിനായി ഇത്തരം പരിശ്രമങ്ങളുടെ പോരായ്മകൾ പരിഹരിച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തി ഏകീ കൃതമാക്കേണ്ടതുണ്ട്. 2. ഫ്രണ്ട് ഓഫീസ് അപേക്ഷകളുടെയും മറ്റുത്പാലുകളുടെയും സ്വീകരണം, സേവനം നൽകൽ, അപേക്ഷകളുടെ അപ്പ പ്പോഴത്തെ സ്ഥിതിയും വിവിധ വിവരങ്ങളും ലഭ്യമാക്കൽ, തുടങ്ങിയ മുഖാമുഖ പ്രവർത്തനങ്ങൾ പൂർണ്ണ മായും ഫ്രണ്ട് ഓഫീസിൽ നിർവ്വഹിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന തത്ത്വത്തിന്റെ അടിസ്ഥാന ത്തിൽ സേവനം നൽകുന്ന ഏകജാലക സംവിധാനമായി ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കേണ്ടതാണ്. ഫ്രണ്ട് ഓഫീസ് സംവിധാനം നടപ്പാക്കുന്നത് വഴി ഇനി പറയുന്ന നേട്ടങ്ങൾ സാധ്യമാക്കുന്നു. 1) ഏകജാലക സംവിധാനത്തിലുടെ സേവനങ്ങളും, വിവരങ്ങളും പൗരാവകാശരേഖയ്ക്കനുസൃത മായി ജനങ്ങൾക്ക് ലഭ്യമാകുന്നു. 2) ജനങ്ങളും ജനപ്രതിനിധികളും ജീവനക്കാരും നേരിടുന്ന പ്രതിസന്ധികളും, പ്രയാസങ്ങളും മറി കടന്ന് ഭരണനിർവ്വഹണ കാര്യക്ഷമത വർദ്ധിക്കുന്നു. 3) ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ സേവനം സാധ്യമാക്കുന്നു. 4) അഴിമതിക്ക് കാരണമാകുന്ന സാഹചര്യങ്ങൾ കുറക്കുന്നു. 5) ഇടനിലക്കാരില്ലാതെ, ശുപാർശകളില്ലാതെ മുൻഗണനാക്രമത്തിൽ സേവനം സാധ്യമാക്കുന്നു. 6) സുഗമമായ ഓഫീസ് അന്തരീക്ഷവും, സ്വസ്ഥമായ ഓഫീസ് സാഹചര്യവും സ്യഷ്ടിക്കുന്നു. 7) മുഴുവൻ ജീവനക്കാർക്കും പഞ്ചായത്തിലെ മുഴുവൻ നടപടിക്രമങ്ങളെക്കുറിച്ചും അവഗാഹമു ണ്ടാകുന്നു. 8) ഓഫീസ് പെർഫോർമൻസ് മാനേജ്മെന്റ് സാധ്യമാക്കുന്നു.