Panchayat:Repo18/vol2-page0643

From Panchayatwiki

GOVERNMENT ORDERS 643 മാർഗരേഖയിലും നിഷ്കർഷിച്ചിട്ടുണ്ട്. പ്രത്യേക ഘടക പദ്ധതി/പട്ടിക വർഗ ഉപപദ്ധതി വിഹിതം വിനി യോഗിച്ച് നടപ്പാക്കുന്ന സ്കീമുകൾക്ക് ഗുണഭോക്ത്യ വിഹിതം ഈടാക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്നു. അത്തരം സ്കീമുകൾ ഗുണഭോക്ത്യ വിഹിതം കൂടാതെ തന്നെ നടപ്പാക്കാവുന്നതാണ്. 7. ബി.പി.എൽ വിഭാഗക്കാർക്ക് ഗാർഹിക കണക്ഷൻ ലഭ്യമാക്കൽ ബി.പി.എൽ വിഭാഗക്കാരുടെ കണക്ഷൻ ചാർജ്ജ് ജല അതോറിട്ടി പകുതിയാക്കിയിട്ടുണ്ട്. 10,000 ലിറ്റർ ജലം സൗജന്യവുമാണ്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും ജല അതോറിട്ടിയുടെ വിതരണ സംവിധാനത്തിൽ നിന്നും ഗാർഹിക കണക്ഷൻ ലഭ്യമാക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ടതാണ്. ഒരു സ്കീമിന്റെ ഭാഗമായുള്ള എല്ലാ പൊതു ടാപ്പുകളും ഒഴിവാക്കുകയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബ ങ്ങൾക്കും ഗാർഹിക കണക്ഷൻ ലഭ്യമാക്കുന്നതുമായ രീതിയിൽ നടപ്പാക്കുന്ന പ്രോജക്ടടുകൾക്ക്, പരമാ വധി ചെലവ് 4500 രൂപ എന്നപരിധിക്ക് വിധേയമായി ദാരിദ്ര്യരേഖയ്ക്കക്ക് താഴെയുള്ള പട്ടികജാതി/പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് പൂർണ്ണ സബ്സിഡിയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മറ്റ് വിഭാഗക്കാർക്ക് 50 ശതമാനം സബ്സിഡിയും അനുവദിക്കാവുന്നതാണ്. ഗാർഹിക കണക്ഷനുകളുടെ വെള്ളക്കരം അതത് ഗുണഭോക്താക്കൾ തന്നെ അടയ്ക്കക്കേണ്ടതാണ്. 8. വരൾച്ച ബാധിത പ്രദേശങ്ങളിലെ കുടിവെള്ള വിതരണം വരൾച്ച ബാധിത പ്രദേശങ്ങളിൽ പ്രത്യേക സംവിധാനത്തിലുള്ള കുടിവെള്ള വിതരണം നടത്തേ ണ്ടത് റവന്യൂ വകുപ്പിന്റെ ചുമതലയാണ്. ജില്ലാ കളക്ടറുടെയോ ജില്ലാ തല സമിതികളുടെയോ നിർദ്ദേശാ നുസരണം തദ്ദേശഭരണ സ്ഥാപനങ്ങൾ കുടിവെള്ള വിതരണം ഏറ്റെടുക്കേണ്ടി വരുകയാണെങ്കിൽ റവന്യൂ വകുപ്പിൽ നിന്നും തുക ലഭ്യമാക്കി ചെലവ് വഹിക്കേണ്ടതാണ്. 9. പരാമർശം അഞ്ച്, ആറ് എന്നിവ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾക്ക് പകരമുള്ളതാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ, ഗ്രാമപഞ്ചായത്തുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള മാർഗ്ഗരേഖ അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി. എ.) വകുപ്പ്, സ്. ഉ. (കൈ) നം. 123/2009/തസ്വഭവ. തിരു. 02.07.2009). സംഗ്രഹം:- തദ്ദേശസ്വയംഭരണവകുപ്പ് - ഗ്രാമപഞ്ചായത്തുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെ ടുത്തുന്നതിനുള്ള മാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. പഞ്ചായത്ത് ഡയറക്ടറുടെ 22.05.2009ലെ ജെ1-30957/08-ാം നമ്പർ കത്ത് 2. കില ഡയറക്ടറുടെ 17.12.2008ലെ കില്/ടി. പി. (ബി)-1431/08 നമ്പർ കത്ത് ഉത്തരവ് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് നിലവിൽ വന്നതോടെ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തു കൾ പ്രാദേശിക സർക്കാരുകൾ എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്. അധികാര വികേന്ദ്രീകരണ പ്രവർത്തന ങ്ങളുടെ ഭാഗമായി സുതാര്യവും ജനപക്ഷപരവുമായ വികസനപരിപാടി സാദ്ധ്യമാക്കുന്നതിൽ ഗ്രാമപഞ്ചാ യത്തുകൾ വളരെയേറെ മുന്നോട്ടു പോയിട്ടുമുണ്ട്. നിയമാനുസൃത ചുമതലകൾ കാര്യക്ഷമമായി നിർവ്വഹി ക്കുന്നതിലും അതിനനുസൃതമായ ഭരണ നിർവ്വഹണ പ്രക്രിയ ഫലവത്തായി നടപ്പാക്കുന്നതിലും ഗ്രാമ പഞ്ചായത്തുകൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന വസ്തുത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളുടെ ഭരണ നിർവ്വഹണവും ആഭ്യന്തര നിയന്ത്രണവും കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കേരള നിയമസഭയുടെ ലോക്കൽഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയും വിലയിരുത്തിയിട്ടുണ്ട്. പൊതുജന ങ്ങൾക്കുള്ള സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനും ഓഫീസിനകത്ത് ജനങ്ങൾ കൂട്ടംകൂടി നിൽക്കു ന്നതും അതുമൂലം ജീവനക്കാർക്ക് ഓഫീസ് ജോലികൾ ചെയ്യുന്നതിനുള്ള അസൗകര്യം ഒഴിവാക്കുന്ന തിനും വേണ്ടി എല്ലാ ഗ്രാമപഞ്ചായത്തുകളിലും സേവന സംവിധാനം ഏർപ്പെടുത്തണമെന്ന് പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ ഗ്രാമപഞ്ചായ ത്തുകൾ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പതിനൊന്നാം പദ്ധതിയുടെ മുൻഗണനാ വിഷയങ്ങളിലൊന്നാണ് സദഭരണവും ഉയർന്ന നിലവാര ത്തിലുള്ള സേവന പ്രദാനവും. ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന തത്ത്വം അടിസ്ഥാനമാക്കി കാര്യക്ഷമവും സുതാര്യവും ഫലപ്രദവുമായ ഒരു ഫ്രണ്ട് ഓഫീസ് സംവിധാനം പതിനൊന്നാം പദ്ധതിക്കാ ലത്തു തന്നെ ഏർപ്പെടുത്തേണ്ടതുണ്ട്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി കഴിഞ്ഞ പത്തു വർഷ കാലയളവിനുള്ളിൽ കേരളത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിരവധി പരീക്ഷണങ്ങളും പരി ശ്രമങ്ങളും നടന്നിട്ടുണ്ട്. പഞ്ചായത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ചർച്ചകളുടെയും ചിന്തയുടെയും ഫലമായി ഗ്രാമപഞ്ചായത്തുകളിലെ ഓഫീസ്തപ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ഫ്രണ്ട് ഓഫീസ് എന്ന ആശയം രൂപപ്പെട്ടുവരികയും ചെയ്തിരുന്നു. ഇത്തരത്തിൽ താഴെത്തട്ടിൽ നിന്നും രൂപപ്പെട്ടുവെന്ന ആശയങ്ങളെയും പരിശ്രമങ്ങളെയും കില ശാസ്ത്രീയമായി വികസിപ്പിക്കുകയും പഞ്ചായത്ത് വകുപ്പിന്റെയും SS